യഥാര്‍ത്ഥത്തിലുളള എന്നെ നിങ്ങള്‍ മനസിലാക്കി, സ്‌നേഹിച്ചു! പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഗോപി സുന്ദര്‍
മലയാളികളുടെ ഒന്നടങ്കം പ്രിയപ്പെട്ട സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെയാണ് അദ്ദേഹം എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്. മലയാളത്തിനൊപ്പം തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും തിളങ്ങിയിരുന്നു ഗോപി സുന്ദര്‍. സിനിമാത്തിരക്കുകള്‍ക്കിടെയിലും മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയായിരുന്നു ഗോപി സുന്ദര്‍ പ്രേക്ഷകരിലേക്ക് എത്തിയത്.

സരിഗമപയില്‍ പ്രശസ്ത ഗായിക സുജാത മോഹന്‍, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തുടങ്ങിയവര്‍ക്കൊപ്പം ആണ് വിധികര്‍ത്താവായി ഗോപി സുന്ദറും എത്തിയത്. അതേസമയം സംഗീതാസ്വാദകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ആവേശകരമായ മല്‍സരത്തില്‍ ലിബിന്‍ സ്‌കറിയയാണ് ഒന്നാമത് എത്തിയത്. ലിബിനൊപ്പം അശ്വിന്‍ വിജയന്‍, ജാസിം ജമാല്‍, ശ്വേത അശോക്, ശ്രീജിഷ്, കീര്‍ത്തന തുടങ്ങിയവരാണ് ഫൈനലില്‍ മല്‍സരിച്ചിരുന്നത്. ഫിനാലെയില്‍ സുജാതയ്ക്ക് പകരം സിത്താര കൃഷ്ണകുമാറായിരുന്നു ഗോപി സുന്ദറിനും ഷാന്‍ റഹ്മാനുമൊപ്പം വിധികര്‍ത്താവായി എത്തിയത്.
അതേസമയം സരിഗമപ അവസാനിച്ചതിന് പിന്നാലെ ഗോപി സുന്ദറിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. "മികച്ച ഒരു ഗ്രാന്‍ഡ് ഫിനാലെ, മറക്കാനാവാത്ത ഒരു യാത്രയായിരുന്നു അത്. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തിലുളള എന്നെ കൂടുതല്‍ മനസ്സിലാക്കാനും സ്‌നേഹിക്കാനും കഴിഞ്ഞു. മുന്നോട്ടുളള ഒരു മികച്ച യാത്രയിലേക്ക്. നന്ദി സരിഗമപ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഗോപി സുന്ദര്‍ കുറിച്ചത്. ഒപ്പം പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിച്ച അദ്ദേഹം ഷാന്‍ റഹ്മാനെ മൂത്ത സഹോദരനെന്നും സുജാതയെ ഗ്രാന്‍ഡ്മാ എന്നും തമാശരൂപേണ വിശേഷിപ്പിച്ചു.
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സംഗീത റിയാലിറ്റി ഷോകളിലൊന്നാണ് സരിഗമപ. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നിരവധി കഴിവുളള യുവഗായകരെ സരിഗമപ ഷോയിലൂടെ എല്ലാവരും കണ്ടിരുന്നു. സരിഗമപ ഫൈനലില്‍ നടിമാരായ ഭാവന, അന്ന ബെന്‍ തുടങ്ങിയവരും മുഖ്യാതിഥികളായി എത്തിയിരുന്നു. കോവിഡ് വ്യാപനം കാരണമായിരുന്നു ഗ്രാന്‍ഡ് ഫിനാലെ അണിയറ പ്രവര്‍ത്തകര്‍ക്ക് വൈകി നടത്തേണ്ടി വന്നത്.


Click it and Unblock the Notifications