സാന്ത്വനത്തിലെ എല്ലാവരും എനിക്ക് കുടുംബം പോലെ, മനസുതുറന്ന് നടി ഗോപിക അനില്‍

By Midhun Raj

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അടുത്തിടെ തരംഗമായ പരമ്പരകളില്‍ ഒന്നാണ് സാന്ത്വനം. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടികൊണ്ടാണ് മുന്നേറുന്നത്. വാനമ്പാടി പരമ്പര അവസാനിച്ച സമയത്താണ് സാന്ത്വനം എത്തിയത്. ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന പരമ്പരയുടെ ഓരോ എപ്പിസോഡുകള്‍ക്കായും ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഒരു തമിഴ് പരമ്പരയുടെ റീമേക്കായാണ് സാന്ത്വനം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്.

രാജീവ് പരമേശ്വരന്‍ ചിപ്പിയുടെ ഭര്‍ത്താവായി എത്തുന്ന പരമ്പരയില്‍ മറ്റ് താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കാറുളളത്. സാന്ത്വനം തുടങ്ങി ചുരുങ്ങിയ സമയം കൊണ്ടാണ് അതിലെ കഥാപാത്രങ്ങളെല്ലാം എല്ലാവരുടെയും പ്രിയപ്പെട്ടവരായത്. ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച ഗോപികാ അനിലും സാന്ത്വനത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

കോഴിക്കോട് സ്വദേശിനിയായ

കോഴിക്കോട് സ്വദേശിനിയായ ഗോപിക സാന്ത്വനത്തില്‍ അഞ്ജലി എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്. സാന്ത്വനത്തില്‍ എത്തുന്നതിന് മുന്‍പ് സീ കേരളത്തിലെ കബനി എന്ന സീരിയലിലും ഗോപിക അഭിനയിച്ചിരുന്നു. സാന്ത്വനത്തില്‍ ശിവനും അഞ്ജലിയും വിവാഹിതരായ ശേഷമുളള എപ്പിസോഡുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ഇരുവരും തമ്മിലുളള വഴക്കും തര്‍ക്കങ്ങളുമെല്ലാം പ്രേക്ഷകരില്‍ ചിരിയുണര്‍ത്താറുണ്ട്.

ശിവനും അഞ്ജലിയും

ശിവനും അഞ്ജലിയും ഉളള എപ്പിസോഡുകളുടെ മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സാന്ത്വനത്തില്‍ അഞ്ജലിയുടെ ഭര്‍ത്താവ് ശിവനായി എത്തുന്നത് നടി ഷഫ്‌നയുടെ പ്രിയതമനായ സജിനാണ്. മികച്ച പ്രകടനമാണ് രണ്ട് പേരും പരമ്പരയില്‍ കാഴ്ചവെക്കുന്നത്. അതേസമയം സാന്ത്വനത്തിലെ സഹതാരങ്ങളെ കുറിച്ച് ഗോപിക പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

എഷ്യാനെറ്റിന്‌റെ യൂടൂബ് ചാനലില്‍

എഷ്യാനെറ്റിന്‌റെ യൂടൂബ് ചാനലില്‍ വന്ന വീഡിയോയിലാണ് സാന്ത്വനം താരങ്ങളെ കുറിച്ച് ഗോപിക മനസുതുറന്നത്. "സെപ്റ്റംബറിലാണ് സീരിയല്‍ തുടങ്ങിയത്. ഇപ്പോള്‍ ഒരു മൂന്ന് നാല് മാസമേ ആയിട്ടുളളു. പക്ഷേ ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഭയങ്കരമായൊരു ഫാമിലി പോലെയാ, നടി പറയുന്നു. ഇപ്പോ തന്നെ എല്ലാവരും തമ്മില്‍ നല്ല ക്ലോസാണ്.

ഇപ്പോള്‍ ഞാനാണെങ്കില്‍

ഇപ്പോള്‍ ഞാനാണെങ്കില്‍ പോലും എന്റെ അമ്മയായിട്ട് അഭിനയിക്കുന്ന ദിവ്യചേച്ചിയെ അമ്മയെന്ന് തന്നെയാണ് വിളിക്കുക ലൊക്കേഷനില്‍. പിന്നെ അച്ഛനെ, യദുചേട്ടനെ ഞാന്‍ ഡാഡി കൂള്‍ എന്നാണ് വിളിക്കുക. രാജീവേട്ടനെ ഞാന്‍ വല്യേട്ടന്‍ എന്നാണ് വിളിയ്ക്കുക. എല്ലാവരുമായിട്ടും ഒരു ബോണ്ട് ഭയങ്കരായിട്ടുണ്ട്.

പിന്നെ അച്ചു

പിന്നെ അച്ചു,അവനൊരു കുഞ്ഞനിയന്‍ ആണ് എല്ലാവര്‍ക്കും. നിങ്ങള്‍ക്ക് സീരിയല്‍ കാണുമ്പോള്‍ തോന്നണതുപോലെ ഒരു വീട്ടിലെ കുഞ്ഞനിയന്‍ ഞങ്ങള്‍ക്കും അതേ ഫീലാണ്. അപ്പോ എല്ലാവരും മനസുകൊണ്ട് ആ ഒരു അറ്റാച്ച്‌മെന്റ് ഉളളത് കാരണം ഒരുമിച്ച് അഭിനയിക്കുമ്പോ ഭയങ്കര അടിപൊളിയാ. ഗോപികാ അനില്‍ പറഞ്ഞു.

പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

Read more about: chippi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X