വഴക്കിലൂടെ തുടങ്ങി പ്രണയത്തിലെത്തി; ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയം വിജയിക്കാനുള്ള കാരണത്തെ കുറിച്ച് ഗോപിക
മലയാളം ടെലിവിഷനില്‍ ഏറ്റവുമധികം തരംഗം ഉണ്ടാക്കിയ താര ജോഡികളാണ് സാന്ത്വനം സീരിയലിലെ അഞ്ജലിയും ശിവനും. ശിവാഞ്ജലി എന്ന പേരില്‍ അറിയപ്പെടുന്ന ഇരുവര്‍ക്കും നിരവധി ഫാന്‍സ് പേജുകളുണ്ട്. ടി ആര്‍ പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടാവാറുള്ള സീരിയലില്‍ ഇപ്പോഴും ഏറ്റവുമധികം ചര്‍ച്ചയാവുന്നത് ശിവാഞ്ജലിമാര്‍ തന്നെയാണ്. ഇങ്ങനെയൊരു വിജയത്തിന് പിന്നിലെ കാരണം എന്താണെന്ന് ചോദിച്ചാല്‍ ചില കാര്യങ്ങള്‍ ഉണ്ടെന്ന് അഞ്ജലിയായി അഭിനയിക്കുന്ന ഗോപിക പറയുന്നത്. സീരിയല്‍ ടുഡേ എന്ന യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അഞ്ജലി മനസ്സു തുറന്ന് സംസാരിച്ചത്. വിശദമായി വായിക്കാം...

'ഒരു വഴക്കില്‍ തുടങ്ങി പിന്നീട് പ്രണയത്തിലേക്ക് പോയത് കൊണ്ടാവാം ശിവാഞ്ജലിമാരെ പ്രേക്ഷകര്‍ ഏറ്റെടുത്തതെന്ന് തോന്നുന്നു. പിന്നെ എല്ലാ ക്രെഡിറ്റും കൊടുക്കേണ്ടത് സംവിധായകന്‍ ആദിത്യനാണ്. കഥയുടെ ഒരു വഴി എഴുതുമ്പോള്‍ തന്നെ സാറിന്റെ മനസില്‍ ഒരു കണക്ക് കൂട്ടലുണ്ടാകും. അത് ഞങ്ങളെ കൊണ്ട് പഠിപ്പിച്ച് ചെയ്യാന്‍ സാര്‍ ശ്രമിക്കാറുണ്ട്. പിന്നെ ഞങ്ങള്‍ക്കിടയിലെ കെമിസ്ട്രിയും അങ്ങനെയാണ്. ഓഫ് സ്‌ക്രീനിലും ഞാനും ചേട്ടനും തമ്മില്‍ നല്ല സൗഹൃദമാണ്. കൂടെ അഭിനയിക്കാന്‍ കമ്പനിയാണ്. മിക്ക സ്ഥലത്ത് പോയാലും ശിവേട്ടന്‍ എവിടെ, സുഖമാണോ എന്നൊക്കെ ചോദിക്കാറുണ്ട്. റിയല്‍ ലൈഫില്‍ ഭാര്യ-ഭര്‍ത്താക്കന്മാരാണോ എന്ന സംശയമൊന്നും ആര്‍ക്കുമില്ല. സീരിയലില്‍ കാണുന്ന ഇഷ്ടം കൊണ്ട് ചോദിക്കുന്നതാണ്.

കബനി എന്ന സീരിയലിന് ശേഷമാണ് സാന്ത്വനത്തിലേക്ക് വരുന്നത്. തുടക്കത്തില്‍ ഫാന്‍ പേജ് കാണുമ്പോള്‍ തുറന്ന് നോക്കുകയും എഡിറ്റ് ചെയ്തതൊക്കെ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ഇപ്പോള്‍ നോക്കിയാലും തീരാത്ത അത്രയും പേജുകളാണ് ഉള്ളത്. കഴിയുന്ന അത്രയും പേജുകള്‍ ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്. ഫാന്‍സ് എന്ന് പറയുന്നില്ല. അവരൊക്കെ എനിക്ക് ഫാമിലി പോലെയാണെന്നാണ് ഗോപിക പറയുന്നത്. എനിക്ക് നെഗറ്റീവ് മെസേജുകള്‍ ഒന്നും അധികം വന്നിട്ടില്ല. പോസിറ്റീവായിട്ടാണ് കൂടുതലായും വന്നത്. അതിനൊക്കെ മറുപടി കൊടുക്കാറുണ്ടെന്നും നടി സൂചിപ്പിക്കുന്നു.

ഓണ്‍സ്‌ക്രീനില്‍ കാണുന്നത് പോലെയാണ് സാന്ത്വനത്തിന്റെ ഓഫ് സ്‌ക്രീനും. എല്ലാവരും അതുപോലെയുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. ശരിക്കും ഒരു കുടുംബമാണ്. കുറേ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ ആയി ഒരു വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് പോയത് പോലെയാണ്. സാന്ത്വനത്തിന് മുന്‍പ് ചിപ്പി ചേച്ചിയുടെ മറ്റൊരു പ്രോജക്ടിലേക്ക് ക്ഷണം വന്നിരുന്നു. അന്നത് ചെയ്യാന്‍ സാധിച്ചില്ല. പിന്നെയാണ് സാന്ത്വനത്തിലേക്കുള്ള വിളി വരുന്നത്. തുടക്കത്തില്‍ ചിപ്പി ചേച്ചിയ്ക്കൊപ്പം അഭിനയിക്കാനൊക്കെ ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു.
Recommended Video

വര്‍ഷങ്ങളായി ചേച്ചിയുടെ സിനിമകളും സീരിയലുകളുമൊക്കെ കണ്ടിരുന്നു. പക്ഷേ ചേച്ചി വളരെ കൂളായിരുന്നു. മുന്നേ പരിചയമുള്ള ആളെ പോലെയാണ് സംസാരിച്ചത്. സാരി ഉടുക്കാനൊന്നും എനിക്ക് അറിയില്ലായിരുന്നു. ചിപ്പി ചേച്ചിയാണ് ആദ്യ ദിവസം മുതല്‍ അതൊക്കെ കാണിച്ച് തന്നത്. ആദ്യ സീന്‍ ചെയ്തതിന് ശേഷം എല്ലാ ടെന്‍ഷനും മാറിയിരുന്നു. സീരിയലിലെ തന്റെ അച്ഛനമ്മമാരായി അഭിനയിക്കുന്ന താരങ്ങളും വലിയ സപ്പോര്‍ട്ടാണ് നല്‍കിയത്. പക്ഷേ ആദ്യ സീന്‍ പതിനഞ്ച് റീ ടേക്ക് എങ്കിലും പോയിരുന്നു. പക്ഷേ സാറ് വന്ന് ദേഷ്യപ്പെട്ടില്ല. അടുത്തത് ശരിയാവും എന്നാണ് പറഞ്ഞത്. ഭയങ്കര സപ്പോര്‍ട്ടാണ്.


Click it and Unblock the Notifications