തനിക്ക് കിട്ടിയ ഭാഗ്യമാണ് നിങ്ങൾ ഇരുവരും, ഓൺസ്ക്രീൻ ഭർത്താവിന്റെ വിവാഹ വാര്‍ഷികം ആഘോഷമാക്കി അഞ്ജു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സജിൻ. സ്വന്തം പേരിനെക്കാളും സാന്ത്വനത്തിലെ ശിവനായിട്ടാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെയാണ് സജിൻ പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. ആദ്യം കലിപ്പ് ലുക്കിൽ എത്തി പിന്നീട് റൊമാന്റിക് ഹീറോയായി മാറുകയായിരുന്നു. നടി ഷഫ്നയുടെ ഭാർത്താവാണ് സജിൻ. തുടക്കത്തിൽ ഇത് പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. ശിവൻ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെയാണ് ഇത് പുറം ലോകത്ത് എത്തിയത്. ആദ്യം ഷഫ്നയുടെ പേരിലായിരുന്നു നടനെ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സജിനിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. ഇതിൽ ഏറെ അഭിമാനം കൊള്ളുന്ന ഭാര്യ കൂടിയാണ് ഷഫ്ന.

ഇന്ന് ഷഫ്നയുടേയും സജിന്റേയും വിവാഹ വാർഷികമാണ്. ഇവരുടെ വെഡ്ഡിങ് ആനിവേഴ്സറി ആഘോഷ ചിത്രം വൈറലായിട്ടുണ്ട്. ഹൃദയസ്പർശിയായ വാക്കുകൾ കുറച്ച് കൊണ്ടാണ് താരങ്ങൾ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരും ആശംസയുമായി എത്തിയിട്ടുണ്ട്. രണ്ടും പേരും ഇതു പോലെ എന്നും സ്നേഹത്തോടെ മുന്നോട്ട് പോകണമെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സജിനും ഷഫ്നയ്ക്കും ഗോപിക അനിൽ നൽകിയ സർപ്രൈസാണ്. മൂന്ന് പേരും അടുത്ത സുഹൃത്തുക്കളാണ്. ലൊക്കേഷൻ ചിത്രങ്ങഴളും മറ്റും വീഡിയോയുമൊക്കെ ഇവർ പങ്കുവെയ്ക്കാറുണ്ട്.

ഗോപിക

വിവാഹ വാർഷികത്തോടനുബന്ധിച്ച് സർപ്രൈസ് പാർട്ടി സംഘടിപ്പിക്കുകയായിരുന്നു. കേക്ക് കട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഷഫ്നയും സജിനും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഗോപികയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ഹൃദയ സ്പർശിയായ പോസ്റ്റും താരം പങ്കുവെച്ചിട്ടുണ്ട് ഗോപികയുടെ വാക്കുകളും പങ്കുവെച്ച ചിത്രങ്ങളും വൈറലായിട്ടുണ്ട്..

ഗോപികയുടെ വാക്കുകൾ

തന്റെ ഏറ്റവും പ്രിയപ്പെട്ട ചേട്ടനും ചേച്ചിക്കും എന്ന് പറഞ്ഞ് കൊണ്ടാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ''ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ദമ്പതികളാണ് നിങ്ങൾ. ഈ സന്തോഷം ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. 8 വർഷത്തെ സ്നേഹം, ചിരി, വഴക്കുകൾ, കരുതൽ, ഉത്കണ്ഠ, വിശ്വാസം, ബഹുമാനം.... ഇനിയും 1000000000000000000000000000000000000 വർഷം ഒരുമിച്ച് ജീവിക്കാൻ ആശംസിക്കുന്നു. ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് നിങ്ങളെ രണ്ട് പേരേയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ചേട്ടനെ ജീവിത്തിൽ കിട്ടിയതിൽ ചേച്ചിയും ചേച്ചിയെ കിട്ടിയതിൽ ചേട്ടനും ഭാഗ്യവാനാണ്. നിങ്ങളെ രണ്ടും പേരേയും കിട്ടിയതിൽ താനും ഭാഗ്യവതിയാണ്. നിങ്ങൾ ചുറ്റുമിരിക്കുമ്പോൾ ഞാൻ ഏറെ സന്തോഷവതിയാണ്. എപ്പോഴും നിങ്ങൾ കൂടെയുണ്ടാവുമെന്ന് തനിക്ക് അറിയാം. തനിക്കൊപ്പം എല്ലായിപ്പോഴും കൂടെ നിന്നതിന് നന്ദി. രണ്ട് പേരേയും ഒരുപാട് സ്നേഹിക്കുന്നു, രണ്ട് പേർക്കും മികച്ച വിവാഹവാർഷികാശംസ നേരുന്നതായി ഗോപിക'' കുറിച്ചു.

ആശംസയുമായിഷഫ്ന

ഗോപിയുടെ വാക്കുകൾ പോലെ ഷഫ്നയുടെ പോസ്റ്റും വൈറലായുട്ടുണ്ട്. സജിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്.
'ഞങ്ങള്‍ക്ക് സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍ എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ഞങ്ങള്‍ സംസാരിച്ചിരിയ്ക്കുമ്പോള്‍ പോലും വിവാഹം കഴിഞ്ഞിട്ട് ഒന്നോ രണ്ടോ മാസമായിട്ടേ ഉള്ളൂ എന്നാണ് തോന്നിയത്. എനിക്കൊപ്പമുള്ള ജീവിതം നിങ്ങള്‍ക്ക് വിരസമല്ല എന്നറിയുന്നതില്‍ സന്തോഷമുണ്ട്. അത് ഇനിയും നമ്മുടെ ജീവിതം ഏറ്റവും മികച്ചതാക്കാന്‍ എന്നെ ആവേശം കൊള്ളിക്കുന്നു. ഞാന്‍ എപ്പോഴും പറയുന്നത് പോലെ നിങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഗ്രഹം''

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
ആശംസകൾ

നങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ എങ്ങിനെയായിരിയ്ക്കും എന്റെ ജീവിതം എനന് ഊഹിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല. അതാണ് എന്റെ ഏറ്റവും വലിയ പേടിസ്വപ്നം. നിങ്ങളെ എന്നിലേക്ക് അയച്ചത് അല്ലാഹു ആണെന്ന് തിരിച്ചറിയുമ്പോള്‍ എനിക്ക് അവനോട് സ്‌നേഹവും ബഹുമാനവും കൂടുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ഇക്കാ.നമുക്ക് ഒരുമിച്ച് നമ്മുടെ ജീവിതം കൂടുതല്‍ മനോഹരവും സാഹസികവും ആക്കാം. ഓരോ നമിഷവും നമുക്ക് കൈകള്‍ ചേര്‍ത്ത് പിടിച്ച്, ഇറുക്കി കെട്ടിപ്പിടിച്ച് , പരിധിയില്ലാതെ ചുംബിച്ച്, തോളില്‍ ചാഞ്ഞ് .. എപ്പോഴും ഒന്നിച്ച് നില്‍ക്കാം. വിവാഹ വാര്‍ഷിക ആശംസകള്‍''- ഷഫ്‌ന ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X