ഇനിയില്ല ഉപ്പും മുളകിനൊപ്പം! ഞാന്‍ നിര്‍ത്തുകയാണെന്ന് ഗൗരി! സങ്കടപ്പെട്ട് ആരാധകര്‍

ഉപ്പും മുളകില്‍ നിന്നും ബ്രേക്കെടുക്കുകയാണ് ഞാന്‍ എന്നായിരുന്നു അടുത്തിടെ ഗൗരി ഉണ്ണിമായ പറഞ്ഞത്. കരിയറിലും, പഠനവുമൊക്കെയായി പോവുകയാണ് ഇനി. ഓഡീഷനിലൂടെയായിരുന്നു പരമ്പരയിലേക്ക് വന്നത്. ഈ സ്ഥലവും, ആള്‍ക്കാരുമൊക്കെ എനിക്ക് സ്‌ട്രേഞ്ചായിരുന്നു. ഞാന്‍ നല്ല ടെന്‍ഷനിലുമായിരുന്നു അന്ന്. ഓഡീഷന്‍ കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതല്‍ ഞാന്‍ ഈ കുടുംബത്തിലെ അംഗമായതാണ്. ഈ സ്ഥലവും, ആളുകളുമൊക്കെ എനിക്ക് ഏറെ സ്‌പെഷലാണ്. എന്റെ ലൈഫില്‍ ഒരുപാട് മാറ്റങ്ങളാണ് വന്നത്. നിങ്ങളുടെ സ്‌നേഹവും, സപ്പോര്‍ട്ടുമൊക്കെ കിട്ടിയത് ഉപ്പും മുളകിലൂടെയാണ്. പാറമട വീടിന്റെ മുകളില്‍ വെച്ചായിരുന്നു ഓഡിഷന്‍. എല്ലാവരെയും കാണുന്നത് താഴെ വെച്ചായിരുന്നു. അന്ന് പ്രമോ ഷൂട്ടായിരുന്നു അവിടെ. പരമ്പരയില്‍ നിന്നും ഇറങ്ങുന്നതിന് മുന്നേ എല്ലാം കാണിക്കണമെന്ന് കരുതിയിരുന്നു.

ഈ പരമ്പരയിലേക്ക് വന്നതിന് ശേഷം എല്ലാവരും എന്നെ അവരുടെ കുടുംബം പോലെയാണ് കാണുന്നത്. പുറത്തൊക്കെ പോവുമ്പോള്‍ എല്ലാവരും വന്ന് സംസാരിക്കാറൊക്കെയുണ്ട്. ഭയങ്കര ഗ്രേറ്റ്ഫുളാണ് ഞാന്‍ അക്കാര്യത്തില്‍. ഉപ്പും മുളകില്‍ നിന്നും ഞാന്‍ പോവുകയാണ്. വേറൊന്നും കൊണ്ടല്ല, കരിയറില്‍ അടുത്ത ചുവട് വെക്കണം. പഠനത്തില്‍ ഫോക്കസ് ചെയ്യണം. ഇന്നുവരെ കിട്ടിയ സ്‌നേഹത്തില്‍ ഒരുപാട് നന്ദിയുണ്ട്. ഒരു ഫാമിലിയില്‍ പോയി യാത്ര പറയുമ്പോള്‍ വിഷമം വരില്ലേ, അതുപോലെയൊരു അവസ്ഥയായിരുന്നു. അടുത്ത സ്‌റ്റെപ്പ് എടുത്ത് വെച്ചല്ലേ പറ്റൂ. ഈ സ്‌നേഹവും പിന്തുണയും എന്നും കൂടെ വേണമെന്നുമായിരുന്നു ഉണ്ണിമായ പറഞ്ഞത്.

Gouri Unnimaya shared a new video
Photo Credit: Gouri Unnimaya / Instagram

ഉപ്പും മുളകും ലൊക്കേഷന്‍ കാണണമെന്നൊക്കെ പറഞ്ഞ് കുറേ പേര്‍ മെസേജ് അയച്ചിരുന്നു. ഉപ്പും മുളകും ലൊക്കേഷന്‍ എന്നോ പാറമട വീട് എന്നോ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഇവിടെ എത്തും. ആദ്യമായി ഇങ്ങോട്ടേക്ക് വരുമ്പോള്‍ ഞാന്‍ ഇതിന്റെ പുറകില്‍ എവിടെയോ ആണ് എത്തിയത്. പിന്നെ ഇവരെ വിളിച്ചപ്പോഴാണ് കൃത്യമായ സ്ഥലം മനസിലായത്. നല്ലതിനല്ലേ പോവുന്നത്, സങ്കടമുണ്ട്. എല്ലാം നല്ലതായി വരട്ടെ എന്നായിരുന്നു ഉപ്പും മുളകും ടീമിലുള്ളവര്‍ ഗൗരിയോട് പറഞ്ഞത്. അമ്മായിയെ ശരിക്കും മിസ് ചെയ്യും എന്നായിരുന്നു കേശുവും പാറുവും പറഞ്ഞത്. ബൈ പറയാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറയില്ലെന്നായിരുന്നു ലച്ചുവിന്റെ പ്രതികരണം. ആ മുഖം കണ്ടാലറിയാം, ലച്ചുവിന് നല്ല വിഷമമാണെന്ന്. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഗൗരി അമ്മായിയുടെ സ്ഥാനം ശരിക്കും മിസ് ചെയ്യും എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

ഇതാദ്യമായാണ് യാത്ര പറഞ്ഞ് ഒരാള്‍ ഇവിടെ നിന്നും പോവുന്നത് കാണുന്നത്. ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല. ബ്രേക്ക് എടുത്താല്‍ പോരായിരുന്നോ, ഇങ്ങനെ പോവണമായിരുന്നോ. ഓരോ കാരണങ്ങള്‍ പറഞ്ഞ് ഓരോരുത്തരായി പോവുകയാണ്. രണ്ടുപേരെ വെച്ചായാലും പരമ്പര മുന്നോട്ട് പോവും എന്ന് വിമര്‍ശിച്ചവരുമുണ്ടായിരുന്നു. വിഷമത്തോടെയാണെങ്കിലും അവരെല്ലാം നല്‍കിയ യാത്രയയപ്പ് വളരെ ഉചിതമായിരുന്നു. മറ്റുള്ളവരും ഈ രീതി പിന്തുടരുമെന്ന് കരുതുന്നു. കരയിപ്പിച്ച് കളഞ്ഞല്ലോ, ബിഗ് ബോസിലേക്ക് പോവുകയാണോ തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വ്‌ളോഗിന് താഴെയുള്ളത്.

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X