അമ്മ പൊട്ടിക്കരഞ്ഞു! അച്ഛന്‍ നിശ്ചലനായി! അമേരിക്കയില്‍ നിന്നും കീര്‍ത്തന എത്തിയതിനെക്കുറിച്ച് ജിപി
യൂട്യൂബ് ചാനലിലൂടെയായി ജീവിത വിശേഷങ്ങളും പങ്കുവെക്കാറുണ്ട് ജിപിയും ഗോപികയും. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വീട്ടിലെ വിശേഷങ്ങളും, അപ്രതീക്ഷിതമായി വന്ന സര്‍പ്രൈസിനെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് ജിപി. ജിപി ചേട്ടന്‍ എന്താണ് പഴയ പോലെ വീഡിയോ ചെയ്യാത്തത്, എന്താണ് യൂട്യൂബില്‍ ആക്ടീവാകാത്തത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരുന്നുണ്ട്. ഞാന്‍ കുറച്ച് പുതിയ കാര്യങ്ങളുടെ പുറകെയാണ്.
കുറച്ചുകൂടെ സമയവും, എനര്‍ജിയും അതിന് വേണ്ടി മാറ്റിവെക്കേണ്ടതായിട്ടുണ്ട്. പിന്നെ നല്ലൊരു കോണ്ടക്‌സറ്റും, കണ്ടന്റും കിട്ടുന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയൊരു കാര്യം കിട്ടിയിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും നമ്മുടെ മിട്ടു തിരിച്ച് വന്നിരിക്കുകയാണ്. നാല് മാസം മുന്നെ അവള്‍ ടിക്കറ്റൊക്കെ ബുക്ക് ചെയ്തിരുന്നു. അവളുടെ വരവ് ആഘോഷിക്കാനായി എല്ലാവരും കാത്തിരുന്നതുമാണ്. അതിനിടയിലാണ് യുദ്ധം, ഫ്‌ളൈറ്റ് ക്യാന്‍സലായിപ്പോയത്. അതോടെ എല്ലാവരും സങ്കടത്തിലായിരുന്നു.

എങ്ങനെയാണെന്നറിയില്ല, മിട്ടു കാല് പിടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു. അവളുടെ യാത്ര സാധ്യമായിരിക്കുകയാണ്. റീഷെഡ്യൂളായ കാര്യം എനിക്കും ഗോപികയ്ക്കും അറിയാം. മറ്റാരോടും പറഞ്ഞിട്ടില്ല. ഇത് ശരിക്കും ആഘോഷമാക്കാമെന്ന് ഞങ്ങളും കരുതി. അവളുടെ യഥാര്‍ത്ഥ ഭാവം വീഡിയോയില്‍ കാണിക്കാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല. ക്യാമറ കാണുമ്പോഴേക്കും അവള്‍ ആകെ മാറും. ഇത്തവണ എന്തായാലും അത് പകര്‍ത്താനാവുമെന്നാണ് കരുതുന്നത്. പല പല റിയാക്ഷന്‍ും ഈ വീഡിയോയില്‍ കാണാം. ഹൃദയാഘാതം വന്ന അവസ്ഥയിലായിരുന്നു പലരും എന്നും ജിപി പറഞ്ഞിരുന്നു. എനിക്കൊരു പരിപാടിക്ക് പോവാനുണ്ടായിരുന്നു. വിനോദേട്ടനെ കാണാനായാണ് ഞങ്ങള്‍ നേരത്തെ പോവുന്നതെന്നായിരുന്നു വീട്ടില്‍ പറഞ്ഞത്.
വീട്ടിലുള്ളവരെല്ലാം ഉറങ്ങിയ സമയത്തായിരുന്നു ഡെക്കറേഷന്‍ ചെയ്തത്. ഞങ്ങള്‍ക്ക് പോവാനുള്ളതിനാല്‍ അമ്മയും അച്ഛനും രാവിലെ എഴുന്നേറ്റിരുന്നു. ആ സമയത്താണ് മിട്ടു അകത്തേക്ക് കയറിയത്. ആദ്യം ആശ്ചര്യമായിരുന്നെങ്കിലും പിന്നീട് കരയുകയായിരുന്നു അമ്മ. പാവം, അച്ഛന്‍ ഇവിടെയുണ്ടെന്ന് പറഞ്ഞ് മോളെ കെട്ടിപ്പിടിക്കുകയായിരുന്നു അച്ഛന്‍. നാല് ദിവസമായി ഞങ്ങള്‍ സംസാരിച്ചിട്ട് എന്നായിരുന്നു അമ്മ പറഞ്ഞത്. അമ്മയെ രാവിലെ എഴുന്നേല്‍പ്പിക്കാന്‍ ഇതേയുണ്ടായിരുന്നുള്ളൂ ഒരു മാര്‍ഗം. അതാണ് ഇങ്ങനെയൊരു കഥയും ആക്ടിംഗും എന്നായിരുന്നു ഗോപിക പറഞ്ഞത്. ഷൂ ഗേറ്റിന്റെ അവിടെയായിരുന്നു വെച്ചത്. വണ്ടിയും അകത്തേക്ക് കയറ്റിയില്ലെന്നും മിട്ടു പറഞ്ഞിരുന്നു.
ചെണ്ടമേളമൊക്കെയായി മിട്ടുവിനെ വരവേല്‍ക്കാനായിരുന്നു ഞങ്ങള്‍ വിചാരിച്ചത്. എങ്ങനെയെങ്കിലും ചേച്ചിക്ക് അനിയത്തിയോടുള്ള സ്‌നേഹം കാണിക്കണമല്ലോ, അതിന് വേണ്ടി ഉറങ്ങാതെ കുത്തിയിരുന്ന് ചെയ്തതാണ് ഇതൊക്കെ. ഇതെല്ലാം രാത്രിയില്‍ ഒപ്പിച്ചതാണ്. വെല്‍കം ഹോം ആയിരുന്നു നല്ലതെന്ന് ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേയെന്നായിരുന്നു ജിപി ചോദിച്ചത്. ഇടയിലൊരു കേക്ക് കട്ടിംഗും നടത്തിയിരുന്നു. വെല്‍കം ഹോം പാടി ഗംഭീരമാക്കുകയായിരുന്നു ഗോപികയും ജിപിയും. അച്ഛന്‍ ഇമോഷണലാവുമെന്നായിരുന്നു എല്ലാവരും കരുതിയത്. മിട്ടു പോയപ്പോള്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത്. അമ്മ ഇങ്ങനെ പൊട്ടിക്കരയുമെന്ന് ആരും കരുതിയതല്ല. അതുപോലെ മിട്ടുവിന്റെ കൂട്ടുകാരികളും ഞെട്ടിയിരുന്നു അപ്രതീക്ഷിത വരവില്‍. ഞെട്ടിക്കുമ്പോഴുള്ള റിയാക്ഷന്‍ കാണുമ്പോള്‍ ആവേശം കൂടുകയായിരുന്നു.
ഗോപു ഇങ്ങനെ ഓരോ വീട്ടില്‍ മിട്ടുവിനെയും കൊണ്ട് കയറി സര്‍പ്രൈസ് കൊടുക്കുകയായിരുന്നു. വരുന്നില്ലെന്ന് പറഞ്ഞിട്ട് ഇതെങ്ങനെ നടന്നു എന്നായിരുന്നു ചോദ്യങ്ങള്‍. നേരിട്ട് പോയി ഞെട്ടിക്കാന്‍ പറ്റാത്തവരെ വീഡിയോ കോളില്‍ ഞെട്ടിക്കുകയായിരുന്നു മിട്ടു. പല ആള്‍ക്കാരും, പല മൊബൈലില്‍ ഷൂട്ട് ചെയ്തതാണ് ഇതൊക്കെ. കളറൊക്കെ ശരിയാക്കാന്‍ വെച്ചാല്‍ ഇത് പോസ്റ്റ് ചെയ്യാന്‍ വൈകും. അമേരിക്കയില്‍ പോയെന്ന് പറഞ്ഞ് ഇവിടെയുള്ളവരുടെ ഹാര്‍ട്ട്ബീറ്റ് കൂട്ടുകയാണ് മിട്ടു. സംഭവം കുറേ തമാശകളൊക്കെയാണെങ്കിലും എനിക്ക് ഏറെ സ്‌പെഷലാണ് ഇത്. മനസിനുള്ളില്‍ പ്രത്യേകമായൊരു ഫീലാണ്. ഇമോഷണാലായാണ് ജിപിയും വ്‌ളോഗില്‍ സംസാരിച്ചത്.


Click it and Unblock the Notifications











