നടന്‍, അവതാരകന്‍, സംവിധാനം! ഇനി ഈയൊരു കാര്യവും! സന്തോഷവാര്‍ത്ത! പുതിയ തുടക്കത്തെക്കുറിച്ച് ജിപി
ജിപിയും ഗോപികയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ളവരാണ്. വ്‌ളോഗിലൂടെയായി ഇവര്‍ പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഗോപികയുടെ പിറന്നാള്‍ ആഘോഷിച്ചതിനെക്കുറിച്ചും, ഇപ്പോഴത്തെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് ജിപി. അത്രയും ആഘോഷവും, എക്‌സൈറ്റ്‌മെന്റുമായിരുന്നു ഇത്തവണ. മൊത്തവും എയറിലായിരുന്നു എന്ന് പറയാം. മിട്ടുവിന്റെ ബര്‍ത്ത്‌ഡേ ഗ്രാന്റാക്കിയത് കൊണ്ട് എന്തെങ്കിലും പ്ലാന്‍ ചെയ്യും എന്ന് ഗോപുവിന് അറിയാമായിരുന്നു. മെയിന്‍ പരിപാടിക്ക് കൊണ്ടുപോവുന്നതിന് മുന്നെയായിരുന്നു ഞങ്ങള്‍ വാം അപ്പിന് പോയത്. അവിടെ ചെല്ലുമ്പോള്‍ എല്ലാവരും ഗോപികയുടെ ഫോട്ടോ ഒക്കെ വെച്ചായിരുന്നു വെല്‍കം ചെയ്തത്. ഇതൊക്കെ ഞാന്‍ ഇനി എവിടെ തൂക്കി വെക്കുമെന്നായിരുന്നു ഗോപികയുടെ ചോദ്യം. മേലോട്ട് കയറുന്നതൊക്കെ ഇഷ്ടമാണെങ്കിലും സ്‌കെയറി ഹൗസ് പേടിയാണ് ഗോപുവിന്. ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ പൊക്കിയെടുത്താണ് ഷഫ്‌ന ഗോപുവിനെ കൊണ്ടുപോയത്.
ഞാന്‍ വരുന്നില്ല നിങ്ങള്‍ പോയിട്ട് വരൂ എന്ന് ഗോപിക പറയുന്നുണ്ടായിരുന്നു. ഞാനുമുണ്ട്, നീ വാ എന്നായിരുന്നു ജിപി ഗോപികയോട് പറഞ്ഞത്. ജൈന്റ് വീല്‍ കയറിയിരുന്നു പിന്നീട്. ഗോപു എക്‌സൈറ്റഡായപ്പോള്‍ ഷഫ്‌നയായിരുന്നു പിന്‍വലിഞ്ഞത്. ഇപ്പോള്‍ തന്നെ എനിക്ക് കാല് വിറയ്ക്കുന്നു. ഞാന്‍ വരുന്നില്ലെന്നായിരുന്നു ഷഫ്‌ന പറഞ്ഞത്്. വണ്ടിയില്‍ പോവുമ്പോള്‍ തന്നെ പേടിയാണ് എനിക്ക്. എന്നെ സംബന്ധിച്ച് ഞാനിതെല്ലാം എന്‍ജോയ് ചെയ്യുകയാണെന്നായിരുന്നു ഗോപിക പറഞ്ഞത്. കാണാനും, ഫോട്ടോ എടുക്കാനും വരുന്നവരൊക്കൊണ്ടെല്ലാം ഗോപികയുടെ ഫോട്ടോ പിടിപ്പിച്ചിരുന്നു. ഗോപിക മാത്രം ഫോട്ടോ കൈയ്യിലെടുത്തിരുന്നില്ല.

സര്‍പ്രൈസല്ല അവള്‍ ആകെ ഷോക്കിലാണെന്നായിരുന്നു ജിപി പറഞ്ഞത്. എന്തോ ഭാഗ്യത്തിന് നല്ല ഫോട്ടോകളാണ് ഇവര്‍ സെലക്റ്റ് ചെയ്തത്. ഒരു എക്‌സിബിഷന് പോയിരുന്നു ഞങ്ങള്‍. ആദ്യം ആ ബോട്ടില്‍ കയറി. അവിടെയും എല്ലാവരും ഹാപ്പി ബര്‍ത്ത് ഡേ പാടിയിരുന്നു. നമ്മളെപ്പോഴും കറക്കമാണെന്നല്ലേ എല്ലാവരും പറയുന്നത്. ഈ ബര്‍ത്ത് ഡേ കറങ്ങിത്തന്നെ ആഘോഷിക്കാമെന്നും ജിപി പറഞ്ഞിരുന്നു. പണി കൊടുക്കാനുദ്ദേശിച്ചത് ഗോപുവിനായിരുന്നുവെങ്കിലും പേടിച്ചത് ഷഫ്‌നയായിരുന്നു. പൊതുവെ സാഹസികത ഇഷ്ടപ്പെടുന്ന ആളാണ് ഗോപു. കല്യാണം കഴിഞ്ഞ ശേഷം മിക്ക മാസത്തിലും ഞങ്ങള്‍ അഡ്വഞ്ചറസ് പാര്‍ക്കില്‍ പോവുമായിരുന്നു. കൃത്യം 12ന് ഞങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴും ബര്‍ത്ത് ഡേ വിഷ് പാടുന്നുണ്ടായിരുന്നു.
ആളുകളെല്ലാം സ്‌നേഹത്തോടെയാണ് ഞങ്ങളുടെ അടുത്ത് വന്ന് സംസാരിച്ചത്. വ്‌ളോഗ് ഒക്കെ കാണാറുണ്ടെന്ന് പറഞ്ഞിരുന്നു. എല്ലാം കൊണ്ടും നല്ലതായിരുന്നു ഇത്തവണത്തെ പിറന്നാള്‍. അന്ന് രാത്രി വളരെ ലേറ്റയാണ് ഉറങ്ങാന്‍ പോയത്. ഉച്ചയോടെയായിരുന്നു പിറ്റേന്ന് എണീക്കുന്നത്. അതിനിടയിലാണ് പട്ടാമ്പിയില്‍ നിന്നും അച്ഛനും അമ്മയും വന്നിരുന്നു. അത് പ്രതീക്ഷിച്ചിരുന്നില്ല. ഉറക്കപ്പിച്ചിലായിരുന്നതിനാല്‍ അത്ര ഞെട്ടലില്ലായിരുന്നു. എല്ലാവരും ഒന്നിച്ച് പുറത്തുപോയി ഭക്ഷണമൊക്കെ കഴിച്ചിരുന്നുവെന്നും ജിപി പറഞ്ഞിരുന്നു. നിരവധി പേരാണ് വീഡിയോയുടെ താഴെയായി ഗോപികയ്ക്ക് ആശംസ അറിയിച്ചത്.
ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ചും ജിപി വ്യക്തമാക്കിയിരുന്നു. അഭിനേതാവായാണ് തുടങ്ങിയത്. തെലുങ്ക് സിനിമ വരെ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. അവതരണവും, സ്റ്റേജ് ഷോകളും ചെയ്യുന്നുണ്ട്. പരസ്യങ്ങളില്‍ അഭിനയിക്കുന്നുണ്ട്. പല ബ്രാന്‍ഡുകളുടെയും മുഖമാവാന്‍ കഴിഞ്ഞു. പരസ്യം സംവിധാനം ചെയ്യുന്നുണ്ട്. എഴുതുന്നുണ്ട്. യാത്രകള്‍ ചെയ്യുന്നുണ്ട്. അതിന്റെ വ്‌ളോഗ് നിങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അങ്ങനെ കുറേ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരുഭാഗത്ത് ഇങ്ങനെ നില്‍ക്കാതെ ഓത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പുതിയതായൊരു എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ജിപി പറഞ്ഞത്.


Click it and Unblock the Notifications