ഞാൻ ഹാപ്പിയാണ് സ്വീറ്റായി സംസാരിക്കുന്നു എന്നതായിരുന്നു ഗോപികയുടെ പ്രശ്നം, ഒരു വർഷമെടുത്തു മനസിലാക്കാൻ; ജിപി
ആരാധകർക്ക് വലിയൊരു സർപ്രൈസായിരുന്നു സീരിയൽ താരം ഗോപിക അനിലും അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം. വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ മാത്രമാണ് പ്രേക്ഷകർ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന് അറിഞ്ഞത്. അതുവരെ ഒരു ക്ലൂ പോലും ഇരുവരും ആരാധകർക്ക് കൊടുത്തിരുന്നില്ല. അറേഞ്ച്ഡ് മാരേജ് തന്നെയായിരുന്നു ഇരുവരുടേയും.
ഗോപികയെ വിവാഹം ചെയ്യാൻ താൻ താൽപര്യം അറിയിച്ചിട്ടും ഗോപിക വിമുഖത കാണിച്ചിരുന്നുവെന്ന് പറയുകയാണ് ജിപി. അതിന് കാരണം എപ്പോഴും ചിരിച്ച് ഹാപ്പിയായി ഇരിക്കുന്ന തന്റെ സ്വഭാവമാണെന്നും സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ ജിപി പറഞ്ഞു. ഒരു വർഷം കഴിഞ്ഞശേഷമാണ് ഞാൻ ഇതൊന്നും അഭിനയിക്കുന്നതല്ല.

എന്റെ സ്വഭാവമാണെന്ന് ഗോപിക മനസിലാക്കാനെന്നും ജിപി പറയുന്നു. ലൈഫിൽ എന്തിലേക്ക് കടക്കുമ്പോഴും സന്തോഷത്തോടെയാണ് ചെയ്യാറ്. എല്ലാം എഞ്ചോയ് ചെയ്യും. ഞാൻ വളരെ ഗ്രേറ്റ്ഫുള്ളാണ്. എക്സൈറ്റഡാണ്. എനിക്ക് ശരിയായ പാട്നർ വരുമ്പോഴെ കല്യാണം കഴിക്കൂ എന്നൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. റൈറ്റ് പാട്നർ എന്നൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.
ആരാണോ പങ്കാളിയായി വരുന്നത് അവരെ റൈറ്റാക്കി മാറ്റുക. അല്ലെങ്കിൽ അവരുടെ റൈറ്റിലേക്ക് കേറുക എന്നതായിരുന്നു ചിന്തിച്ചിരുന്നത്. ആരെ കല്യാണം കഴിച്ചാലും ഞാൻ അവരുടെ രീതിയിലേക്ക് മാറാൻ ശ്രമിക്കും. എന്നെ കൊണ്ട് കഴിയുന്നതുപോലെയെല്ലാം മനോഹരമാക്കാൻ ഞാൻ ശ്രമിക്കും. റൈറ്റായ ഒരാളെ കണ്ടപ്പോൾ ഞാൻ വിവാഹം കഴിച്ചതല്ല. കല്യാണം എന്റെ പ്രയോറിറ്റിയായിരുന്നില്ല.
കല്യാണം കഴിക്കണമെന്ന് തോന്നിയിരുന്നുമില്ല. അതല്ലാതെ കുറേ കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ടായിരുന്നു. മാത്രമല്ല കുറേ സമയവും എനർജിയും വിവാഹ ജീവിതത്തിൽ സ്പെന്റ് ചെയ്യണം. എനിക്ക് ഒരുപാട് സ്വപ്നങ്ങളും ഉണ്ടായിരുന്നു. അതിലായിരുന്നു എന്റെ സമയവും എനർജിയും ഞാൻ ചിലവഴിച്ചിരുന്നത്. ഒരുപാട് സ്വപ്നങ്ങൾ കാണുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ ഞാൻ എന്റെ ആഗ്രഹങ്ങൾ പറയുമ്പോൾ അഹങ്കാരമായാണ് ആളുകൾ അതിനെ കാണാറ്.
എനിക്ക് പക്ഷെ അത് എന്റെ ആത്മവിശ്വാസമാണ്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ സ്വപ്നങ്ങൾ ഞാൻ തകർക്കില്ല. ഗോപികയെ കൂടുതൽ ചിറക് വിടർത്തി പറക്കാൻ സഹായിക്കാനാണ് ഞാൻ ശ്രമിക്കുന്നത് ജിപി പറയുന്നു. ഞാൻ ഹാപ്പിയായി ഇരിക്കുന്നത് പാരയായ ഒരു സമയമെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളു. ഗോപികയുടെ കല്യാണ ആലോചന വന്ന സമയമാണത്.

എനിക്ക് ഗോപിക ഓക്കെയായിരുന്നു. പക്ഷെ ഗോപിക യെസ് പറഞ്ഞില്ല. ഞാൻ എപ്പോഴും ഹാപ്പിയാണ്, സ്വീറ്റായി സംസാരിക്കുന്നു എന്നതൊക്കെയായിരുന്നു ഗോപികയുടെ പ്രശ്നം. ഞാൻ ഫേക്ക് ചെയ്യുകയാണെന്നാണ് ഗോപിക പറഞ്ഞത്. എന്താണ് ഇതിന് ഞാൻ ചെയ്യേണ്ടതെന്ന് എനിക്ക് മനസിലായില്ല. അവസാനം ഞാൻ ഗോപികയോട് പറഞ്ഞു... കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വഭാവമാണ് മാറ്റാൻ പറ്റില്ലെന്ന്.
എന്റേത് അഭിനയമല്ലെന്ന് അവൾക്ക് മനസിലാകാൻ ഒരു കൊല്ലമെടുത്തു. പിന്നെ അവളുടെ പ്രശ്നം ഇത്രയും ഹാപ്പിയായ ഒരാളുടെ ജീവിതത്തിലേക്ക് ഞാൻ എങ്ങനെ ചെല്ലും എന്നതായിരുന്നു. എല്ലാം ഇതുപോലെ തന്നെ കൊണ്ടുപോകണ്ടേ എന്നതൊക്കെയായിരുന്നു. അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ടെന്ന് അവസാനം ഞാൻ ഗോപികയോട് പറഞ്ഞു.
ടെൻഷനുണ്ടാകുമ്പോൾ കിടന്നുറങ്ങരുത് എന്നാണ് ഗോപിക പറഞ്ഞിട്ടുള്ളത്. പക്ഷെ എനിക്ക് എന്ത് ചെയ്യാൻ പറ്റും?. ഇതൊക്കെയാണ് എന്റെ മെത്തേഡ്സ്. കുറേ വർഷമായി എന്റെ ശീലമാണ് ഇതെല്ലാമെന്നും ജിപി പറയുന്നു. ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ച ഗോപിക മുതിർന്നശേഷം സീരിയലുകളിൽ അഭിനയിച്ചാണ് ശ്രദ്ധ നേടിയത്. വർഷങ്ങൾക്കുശേഷം സുമതി വളവ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് ഗോപിക ഇപ്പോൾ. അതിനും എല്ലാവിധ കരുത്തും നൽകിയത് ഗോവിന്ദ് പത്മസൂര്യ തന്നെയാണ്.


Click it and Unblock the Notifications











