വീട്ടിൽ നിന്നും എന്നെ പ്രഷർ ചെയ്തിട്ടില്ല, അവാർഡ് നൈറ്റ്പോലെ നടന്ന വിവാഹം, അവർ എന്നെ വിശ്വസിച്ച് വന്നവർ; ജിപി
രണ്ട് വർഷം മുമ്പ് സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഗോവിന്ദ് പത്മസൂര്യയുടേയും ഗോപിക അനിലിന്റേതും. ഇരുവരുടേയും അറേഞ്ച്ഡ് മാരേജായിരുന്നു. വിവാഹനിശ്ചയ ഫോട്ടോ പുറത്ത് വന്നപ്പോൾ ഇരുവരുടേയും ആരാധകർ മാത്രമല്ല ഇന്റസ്ട്രിയിൽ ഉള്ളവർ പോലും ഞെട്ടി. ഒരിക്കലും ഗോപികയും ജിപിയും വിവാഹം കഴിക്കുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു കാരണം.
അറേഞ്ച്ഡ് മാരേജിന് പൊതുവെ ആളുകൾ എടുക്കുന്നതിലും അധികം സമയം തങ്ങൾ എടുത്തുവെന്നാണ് വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോൾ ജിപി പറയാറുള്ളത്. ആദ്യമായി ഗോപികയുമായുള്ള കൂടിക്കാഴ്ച സംഭവിച്ചത് ചെന്നൈ കബാലീശ്വര ക്ഷേത്രത്തിലാണ്. എനിക്ക് വളരെ പ്രിയപ്പെട്ട ക്ഷേത്രമാണ്.

ഗോപിയാണ് ആദ്യ കണ്ടുമുട്ടൽ ക്ഷേത്രത്തിൽ വെച്ചാകാമെന്ന് ആദ്യം സജസ്റ്റ് ചെയ്തത്. ലാപ്ടോപ്പൊക്കെയായിട്ടാണ് ഞാൻ പോയത്. കണ്ട് പത്ത് ഇരുപത് മിനിറ്റിനകം പിരിയുകയാണെങ്കിൽ ബിസിനസുമായി ബന്ധപ്പെട്ട ബാക്കി പെൻന്റിങ് വർക്കുകൾ തീർക്കുക എന്നതായിരുന്നു ഉദ്ദേശം. പക്ഷെ ഗോപികയുമായി സംസാരിച്ച് തുടങ്ങിയശേഷം ആ ലാപ്ടോപ്പ് ഞാൻ തുറന്നത് പോലുമില്ല.
കുറേ സമയം എടുത്താണ് വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. എനിക്ക് ഗോപികയെ കണ്ടപ്പോൾ തന്നെ ഓക്കെയായിരുന്നു. പക്ഷെ ഗോപിക കൺഫ്യൂസ്ഡായിരുന്നു. ഡി ഫോർ ഡാൻസിന്റെ കട്ട ഫാനായിരുന്നു ഗോപിക. അതുകൊണ്ട് തന്നെ കുറച്ചുകാലം അങ്ങനെ പോയി. അറേഞ്ച്ഡ് മാരേജിന് പൊതുവെ ആളുകൾ എടുക്കാത്ത സമയമാണ് ഞാൻ എടുത്തത്.
പിന്നീട് ഗോപിക സമ്മതം പറയാനുള്ള മനസുമായി വന്നപ്പോൾ ഞാൻ പറഞ്ഞു ഞാനിപ്പോൾ കല്യാണം കഴിക്കുന്നില്ലെന്ന്. പിന്നെ കുറച്ചുകാലം ഗോപിക എന്നെ കൺവിൻസ് ചെയ്യുകയായിരുന്നു. ശേഷം ഞങ്ങൾ രണ്ടുപേരും വിവാഹം കഴിക്കാമെന്ന സ്റ്റേജിലെത്തി വീട്ടിൽ പറയുകയായിരുന്നു ജിപി പറയുന്നു. എല്ലാ ചെറിയ കാര്യങ്ങളും സെലിബ്രേറ്റ് ചെയ്യുന്ന വ്യക്തിയാണ് ഞാൻ.
അങ്ങനെയുള്ള എനിക്ക് കല്യാണം ഒരു മൈൽസ്റ്റോൺ ആയിരുന്നു. എനിക്ക് ഒരു പര്യായം പറയാൻ പറഞ്ഞാൽ ഞാൻ ആഘോഷം എന്നാണ് പറയുക. ഓർഗനൈസ് ചെയ്യാനും ഇവന്റ് കോർഡിനേറ്റ് ചെയ്യാനും എല്ലാം എനിക്ക് ഇഷ്ടമാണ്. എന്റെ കല്യാണത്തിന്റെ മറ്റൊരു രകസകരമായ സംഭവം കൂടിയുണ്ട്. സംഗീതും കല്യാണവും ആയപ്പോഴാണ് മീഡിയയെ ഞാൻ പ്രവേശിപ്പിച്ചത്.

എന്റെ സുഹൃത്തുക്കൾക്കും ഫാമിലിക്കും ഒരു ഐസ് ബ്രേക്കിങ് ആവശ്യമായിരുന്നു. മീഡിയ കൂടി വന്ന് കഴിഞ്ഞാൽ ഫാമിലി പതറിപ്പോകും. ഓരോ ഫങ്ഷൻ കഴിയുമ്പോഴും ഉടൻ തന്നെ ഞാൻ ഇരുന്ന് വീഡിയോ എഡിറ്റ് ചെയ്ത് അപ്പാക്കുമായിരുന്നു. താലികെട്ട് രാവിലെ ആറരയ്ക്കായിരുന്നുവെങ്കിൽ അതിന്റെ വീഡിയോ എട്ടരയ്ക്ക് യുട്യൂബിൽ അപ്പായി. ഹൽദി, സംഗീത്, കല്യാണം എല്ലാം ഞാൻ ഡോക്യുമെന്റ് ചെയ്ത് കഴിഞ്ഞു.
ഞാൻ തന്നെ വീഡിയോകൾ എഡിറ്റ് ചെയ്തതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഒത്തിരി സെലിബ്രിറ്റീസ് പങ്കെടുത്ത ഫങ്ഷനായിരുന്നു. അവരുടെ ഏതൊക്കെ ഷോട്സ് പുറത്ത് പോകണം എന്നത‍് എന്റെ ഉത്തരവാദിത്വമാണ്. അവർ എന്നെ വിശ്വസിച്ചാണ് അവിടെ വന്നിരിക്കുന്നത്. വേറൊരു മീഡിയയും ഇല്ല എന്നതുകൊണ്ടാണ് അവർ എല്ലാ ചടങ്ങും നന്നായി എഞ്ചോയ് ചെയ്തത്.
കല്യാണത്തിന്റെ കാര്യം പറഞ്ഞ് എന്നെ വീട്ടുകാർ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. മുപ്പത്തിരണ്ട് വയസായപ്പോഴാണ് കല്യാണം ആലോചിച്ച് തുടങ്ങിക്കോളൂവെന്ന് വീട്ടിൽ ഞാൻ പറഞ്ഞത്. ഒരു അവാർഡ് നൈറ്റ് ഫങ്ഷൻ നടത്തുന്നത് പോലെ ഗംഭീരമായാണ് ഞാൻ വിവാഹം നടത്തിയത്. എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ച് നടന്ന ഒരുപാട് പേരുണ്ടായിരുന്നു എന്നും ഗോവിന്ദ് പത്മസൂര്യ പറഞ്ഞു.


Click it and Unblock the Notifications











