'ഒരു ദിവസം മൂന്ന് വിവാഹം', അനുഭവം പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ, വൈറല്‍ വീഡിയോ

By Midhun Raj

ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അവതാരകനായി തിളങ്ങിയ നടന്‍ സിനിമയിലും സജീവമാണ്. ഡാഡികൂള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിപി നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ചു. അല്ലു അര്‍ജുന്‍ ചിത്രം അല വൈകുന്ദപുരംലോ ജിപിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. അതേസമയം സിനിമകള്‍ക്ക് പുറമെ യൂടൂബ് വീഡിയോസ് ചെയ്തും ശ്രദ്ധ നേടാറുണ്ട് ജിപി.

യോഗാ ചിത്രങ്ങളുമായി ഇന്ത്യന്‍ സെലിബ്രീറ്റിസ്, ഫോട്ടോസ് കാണാം

അടുത്തിടെ റഷ്യന്‍ യാത്രയ്ക്കിടെയുളള വിശേഷങ്ങളെല്ലാം നടന്‍ പങ്കുവെച്ചിരുന്നു. നിരവധി ആരാധകരുളള താരത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കാറുളളത്. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ ജിപി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. അതേസമയം ഗോവിന്ദ് പത്മസൂര്യയുടെതായി വന്ന പുതിയൊരു വീഡിയോയും വൈറലാവുകയാണ്.

ഒരു ദിവസം മൂന്ന് കല്യാണം കഴിച്ച കഥ

'ഒരു ദിവസം മൂന്ന് കല്യാണം കഴിച്ച കഥ' പറഞ്ഞാണ് നടന്‍ ഇത്തവണ എത്തിയത്. ഏറെ നാളായി ജിപിയുടെ വിവാഹത്തിനായി ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് എല്ലാവരും. നടി ദിവ്യ പിളളയ്‌ക്കൊപ്പമുളള ഒരു വിവാഹ ചിത്രം മുന്‍പ് ജിപിയുടെതായി ട്രെന്‍ഡിംഗായിരുന്നു. ഫോട്ടോ കണ്ട് നടന്‌റെ വിവാഹം കഴിഞ്ഞെന്ന് പലരും സംശയിച്ചെങ്കിലും സത്യാവസ്ഥ തുറന്നുപറഞ്ഞ് പിന്നീട് ജിപിയും നടിയും എത്തി.

ഒരു ടിവി ഷോയുടെ ഭാഗമായി വധുവരന്മാരായി

ഒരു ടിവി ഷോയുടെ ഭാഗമായി വധുവരന്മാരായി അണിഞ്ഞൊരുങ്ങിയതാണ് താരങ്ങള്‍. ഇതിന് ശേഷം ജിപിയുടെതായി വന്ന മറ്റൊരു വിവാഹ ചിത്രവും ഏറ്റെടുത്തിരുന്നു ആരാധകര്‍. എന്നാല്‍ അതും ഒരു പരസ്യ ചിത്രത്തിന്‌റെ ഭാഗമായി വിവാഹ വേഷത്തില്‍ എത്തിയതാണ് താരം. ജിപിക്കൊപ്പം നടി മഹിമാ നമ്പ്യാരാണ് അന്ന് വധുവായി അണിഞ്ഞൊരുങ്ങിയത്.

ഇപ്പോഴിതാ ഈ പരസ്യത്തിന്‌റെ വ്‌ളോഗ്

ഇപ്പോഴിതാ ഈ പരസ്യത്തിന്‌റെ വ്‌ളോഗ് വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജിപി. 'ഒരു ദിവസം മൂന്ന് കല്യാണം കഴിച്ചതിനെ കുറിച്ചാണ്' നടന്‌റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. 'ഇത് വ്‌ളോഗ് ആക്കിയപ്പോള്‍ സംഭവ ബഹുലമായ കല്യാണങ്ങളാണ് ലൊക്കേഷനില്‍ നടന്നതെന്ന് ജിപി പറയുന്നു. ഇടി, കാറ്റ്, മഴ അതിന്‌റെയൊക്കെ ഇടയില്‍ വെയില്'.

അതിന്‌റെയൊക്കെ ഇടയിലൂടെ ഭീകരമായിട്ടുളള

അതിന്‌റെയൊക്കെ ഇടയിലൂടെ ഭീകരമായിട്ടുളള മൂന്ന് കല്യാണങ്ങളാണ് നടന്നത്. രസകരമായിട്ടുളള, അപ്രതീക്ഷിതമായിട്ടുളള കുറെ സംഭവങ്ങള്‍, മൂന്ന് തരത്തിലുളള കല്യാണങ്ങള്‍. ഒന്ന് മലയാളി-ഹിന്ദു വെഡ്ഡിങ്, ഒന്ന് തമിഴ് ഹിന്ദു വെഡ്ഡിങ്, പിന്നെ ഒന്ന് തെലുങ്ക് ഹിന്ദു വെഡ്ഡിങ്. ഇതിന്‌റെയൊക്കെ ഇടയില്‍ കായലിന്‌റെ അടുത്ത് സെറ്റിട്ടപ്പോള്‍ കാറ്റും മഴയും വന്ന് സെറ്റിലെ സാധനങ്ങള്‍ പറന്നുപോയി. അങ്ങനെ പല പല സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയ പരസ്യ ചിത്രീകരണം ആയിരുന്നു ഇതെന്നും' ജിപി പുതിയ വീഡിയോയില്‍ വ്യക്തമാക്കി.

Recommended Video

പേളിയും ജിപിയും യൂട്യൂബിലൂടെ ഉണ്ടാക്കുന്ന വരുമാനം; റിപ്പോര്‍ട്ട്

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X