»   » പെണ്‍കുട്ടികളുടെ മനം മയക്കാന്‍ ജിപി വീണ്ടും വരുന്നു! ഇത്തവണ അക്ഷയ് കുമാറിനെയും കടത്തിവെട്ടും!!!

പെണ്‍കുട്ടികളുടെ മനം മയക്കാന്‍ ജിപി വീണ്ടും വരുന്നു! ഇത്തവണ അക്ഷയ് കുമാറിനെയും കടത്തിവെട്ടും!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പൃഥ്വിരാജിന് ശേഷം മലയാളി പെണ്‍കുട്ടികളുടെ മനം മയക്കിയ താരം ജിപിയാണ്. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ ഗോവിന്ദ് പത്മസൂര്യ എന്ന അവതാരകന്‍ സിനിമ നടനായി മാറിയത് വളരെ വേഗത്തിലായിരുന്നു. ഇപ്പോള്‍ ജിപിയെ കുറിച്ച് വാര്‍ത്തകളൊന്നും പുറത്ത് വരുന്നില്ലെങ്കിലും അദ്ദേഹം വലിയ രണ്ട് പ്രോജക്ടുകളുടെ തിരക്കിലാണ്.

കാഞ്ചനമാലയും മൊയ്തീനും പിരിഞ്ഞിട്ടില്ല! അവരുടെ പ്രണയം സഫലമാവും! എങ്ങനെയാണെന്ന് അറിയണോ?

ജിപിയുടെ ഫേസ്ബുക്ക് പേജിലും മറ്റ് സോഷ്യല്‍ മീഡിയ പേജിലൂടെയും അദ്ദേഹം പോവുന്ന യാത്രകളുടെ ചിത്രങ്ങള്‍ വരുന്നത് പതിവാണ്. അതിനിടെ നടി തമന്നയ്‌ക്കൊപ്പം ജിപി അവതരിപ്പിച്ച പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിവിന്‍ പോളിയാണെന്ന് കരുതിയാണ് തമന്ന ജിപിയുടെ കൂടെ പരസ്യത്തില്‍ അഭിനയിച്ചതെന്ന തരത്തില്‍ ട്രോളുകളും താരത്തെ തേടി എത്തിയിരുന്നു.

ജിപി


ഗോവിന്ദ് പത്മസൂര്യ എന്നാണ് പേരെങ്കിലും താരം അറിയപ്പെടുന്നത് ജിപി എന്ന പേരിലാണ്. ടെലിവിഷന്‍ അവതാരകനായി വന്ന ജിപി പെട്ടെന്നായിരുന്നു സിനിമയിലേക്ക് എത്തിയത്.

ആരാധികമാര്‍


നടന്‍ പൃഥ്വിരാജിന് ശേഷം ഇത്രയധികം ആരാധികമാരുണ്ടായിരുന്നത് ജിപിയ്ക്കായിരുന്നു. ജിപിയുടെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് പിന്തുടരുന്നത് ഒരുപാട് പേരായിരുന്നു.

പരസ്യം


അടുത്തിടെ ജിപി ശ്രദ്ധിക്കപ്പെട്ടത് തമിഴ് നടി തമന്നയ്‌ക്കൊപ്പമുള്ള ഒരു പരസ്യ ചിത്രത്തിലൂടെയായിരുന്നു. നിവിന്‍ പോളിയാണെന്ന് കരുതിയാണ് തമന്ന ജിപിയുടെ കൂടെ പരസ്യത്തില്‍ അഭിനയിച്ചതെന്ന തരത്തില്‍ ട്രോളുകളും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

സിനിമ താരം


അവതാരകന്‍ ആയി എത്തുന്നതിന് മുമ്പ് തന്നെ ജിപി സിനിമയില്‍ അഭിനയിച്ചിരുന്നു. അടയാളങ്ങള്‍ എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ഗോപിയുടെ വേഷത്തിലായിരുന്നു ജിപി അഭിനയിച്ചിരുന്നത്.

മറ്റ് സിനിമകള്‍


ജിപി പിന്നീട് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നു. എല്ലാം സഹതാരങ്ങളായിരുന്നെങ്കിലും ജയസൂര്യയ്‌ക്കൊപ്പം അഭിനയിച്ച പ്രേതം എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ഇപ്പോള്‍ തമിഴിലും താരം അഭിനയിക്കുന്നുണ്ട്.

Priyamani Opens Up About Govind Padmasurya | Filmibeat Malayalam

രണ്ട് പ്രോജക്ടുകള്‍


നിലവില്‍ ജിപി രണ്ട് പ്രോജക്ടുകളുടെ തിരക്കുകളിലാണ്. ഒന്ന്് മിനിസ്‌ക്രീനിലും മറ്റൊന്ന ബിഗ് സ്‌ക്രീനിലുമാണ്. അതില്‍ ഒന്ന് ഏഷ്യാനെറ്റിലെ ഡെയര്‍ ആന്‍ഡ് ഫിയര്‍ എന്ന പരിപാടിയുടെ അവതാരകനായിട്ടാണ് താരം എത്തുന്നത്.

English summary
While his fans were wondering where he was, Govind Padmasoorya was busy working on two important projects. Soon, we’d see him don a stuntman’s gear.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam