പേളി മാണി ഒരു വല്ലാത്ത സംഭവം തന്നെ, കാണുന്നവരെയും പോകുന്നവരെയും വെറുതെ വിടില്ല!!
പേളി മാണി ഒരു വല്ലാത്ത സംഭവം തന്നെ!! പറയുന്നത് മറ്റാരുമല്ല, പേളിയുടെ ആങ്കറിങ് ജോഡിയായ ജി പി എന്ന ഗോവിന്ദ് പത്മസൂര്യ. ഷോയില്‍ കാട്ടികൂട്ടുന്നത് തന്നെയാണ് പേളിയുടെ യഥാര്‍ത്ഥ സ്വഭാവും, അതില്‍ ഒരു മാറ്റവുമില്ലെന്ന് ജി പി പറയുന്നു. വഴിയെ പോകുന്നവരെ പോലും വെറുതെ വിടില്ല, അത് പേളിക്ക് പരിചയമുള്ളവരാണെങ്കിലും അല്ലെങ്കിലും- ഗോവിന്ദ് പത്മസൂര്യ.
മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയവരാണ് ജിപിയും ജൂവലും പേളിയും. മൂന്ന് പേരും നല്ല സുഹൃത്തുക്കളാണ്. ജിപിയും ജൂവലുമാണ് ഷോയുടെ ആങ്കിറിങ് ചെയ്തുകൊണ്ടിരുന്നത്. പിന്നീട് ജൂവല്‍ സിനിമയിലേക്ക് പോകുകെയും തുടര്‍ന്നാണ് പകരക്കാരിയായി പേളി മാണി എത്തുന്നത്. രണ്ടു ദിവസം കൊണ്ട് തന്നെ പേളി പ്രേക്ഷകരെ കൈയ്യിലെടുത്തു. തുടര്‍ന്ന് വായിക്കൂ.. ജൂവലിനും പേളിക്കൊപ്പമുള്ള ജിപിയുടെ രസകരമായ അനുഭവങ്ങള്‍...

പേളി മാണി ഒരു വല്ലാത്ത സംഭവം തന്നെ, കാണുന്നവരെയും പോകുന്നവരെയും വെറുതെ വിടില്ല!!
വേറിട്ട അവതരണ ശൈലിയിലൂടെയാണ് ജിപിയും ജൂവലും പേളിയും പ്രേക്ഷക മനസുകളില്‍ ഇടം നേടിയത്.

പേളി മാണി ഒരു വല്ലാത്ത സംഭവം തന്നെ, കാണുന്നവരെയും പോകുന്നവരെയും വെറുതെ വിടില്ല!!
ജൂവല്‍ ആങ്കറിങ് പഠിച്ച വന്ന ആളാണ്. അതുകൊണ്ട് തന്നെ ജൂവലിന് വളരെ കൃത്യമായിട്ടറിയാം ഷോ എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന്. പക്ഷേ ജൂവല്‍ പോയതിന് ശേഷം എന്റെ ഉത്തരവാദിത്വങ്ങള്‍ കൂടി-ജിപി

പേളി മാണി ഒരു വല്ലാത്ത സംഭവം തന്നെ, കാണുന്നവരെയും പോകുന്നവരെയും വെറുതെ വിടില്ല!!
പേളി ഒരു വല്ലാത്ത സംഭവം തന്നെ. ഡി ഫോര്‍ ഡാന്‍സില്‍ പ്രേക്ഷകര്‍ കാണുന്ന പേളി തന്നെയാണ് യഥാര്‍ത്ഥത്തിലും ഒരു മാറ്റവുമില്ല. ജി പി പറയുന്നു.

പേളി മാണി ഒരു വല്ലാത്ത സംഭവം തന്നെ, കാണുന്നവരെയും പോകുന്നവരെയും വെറുതെ വിടില്ല!!
പേളിയുടെ കൂടെ പുറത്ത് പോയപ്പോഴുള്ള എന്റെ ഒരു അനുഭവമാണ്. പുറത്തിറങ്ങിയാല്‍ ഒരു മനുഷ്യനെയും വെറുതെ വിടില്ല. തടഞ്ഞ് നിറുത്തി വിശേഷങ്ങള്‍ ചോദിക്കും. അത് ചിലപ്പോള്‍ ഒരു പരിചയവുമില്ലാത്ത ആളുകളായിരിക്കും.

പേളി മാണി ഒരു വല്ലാത്ത സംഭവം തന്നെ, കാണുന്നവരെയും പോകുന്നവരെയും വെറുതെ വിടില്ല!!
ഒരു ദിവസം പേളിക്കൊപ്പം ലുലു മാളില്‍ സിനിമയ്ക്ക് പോയി. അവിടെ എത്തുമ്പോള്‍ പറയുന്നു, നമുക്ക് നീരവ് ജിയ്ക്ക് ഒരു പണി കൊടുക്കാം, നീ എന്നെ സഹായിക്കണമെന്ന്. ഞാന്‍ ഒകെ പറഞ്ഞ് നീരവ് ജിയെ വിളിച്ചു കൊണ്ടു വന്നു.

പേളി മാണി ഒരു വല്ലാത്ത സംഭവം തന്നെ, കാണുന്നവരെയും പോകുന്നവരെയും വെറുതെ വിടില്ല!!
മറ്റൊന്നുമായിരുന്നില്ല, നീരവ് ജിയെ റാംപില്‍ കയറ്റി പേടപ്പിക്കാനായിരുന്നു. പക്ഷേ സംഭവിച്ചതോ, ആള് റാംപില്‍ കയറി മൊബൈലില്‍ പണിതുകൊണ്ടിരുന്നു. പേളി കാറി കൂവി ആളെ വിളിച്ചു. എന്നിട്ട് നീരവ് ജി ഒരു പ്രശ്‌നവുമില്ലാതെ താഴെയിറങ്ങി. അന്ന് ശരിക്കും ചമ്മിയത് പേളിയായിരുന്നു.

പേളി മാണി ഒരു വല്ലാത്ത സംഭവം തന്നെ, കാണുന്നവരെയും പോകുന്നവരെയും വെറുതെ വിടില്ല!!
അവിടുന്ന് നാണക്കെട്ടത് തീര്‍ത്തത് ഡ്രൈവിങിലാണ്. എന്നെയും നീരവ് ജിയെയും കാറില്‍ കയറ്റി സ്പീഡില്‍ ഓടിച്ചു. അന്ന് നീരവ് ജി ശരിക്കും പേടിച്ചു. ജിപി പറയുന്നു.

Click it and Unblock the Notifications