ഗോവിന്ദ് പത്മസൂര്യയെ കണികാണും നേരം
ഈ വിഷുവിന് കണിയൊരുക്കുമ്പോള്‍ കൃഷ്ണനായെത്തുന്നത് ടെലിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കര്‍ ജിപി എന്ന ഗോവിന്ദ് പത്മസൂര്യയായിരിക്കും. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സില്‍ പല വേഷത്തിലും കോലത്തിലും ഇതിന് മുമ്പും ജിപി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇത്തവണ അല്പം വ്യത്യസ്തനായി അവതരിക്കാനാണ് ജിപിയുടെ പരിപാടി. മറ്റൊന്നുമല്ല, വിഷുവിന് ഡി ഫോര്‍ ഡാന്‍സ് സീസണ്‍ ടു ഇത്തവണ കണിയൊരുക്കുമ്പോള്‍ കൃഷ്ണനായി അവതരിയ്ക്കുന്നത് ജിപി ആയിരിക്കും.

അതിനുള്ള ഒരുക്കമാണ് മുകളില്‍ കാണുന്ന ഈ രൂപം. ജിപി മാത്രമല്ല, നടന്‍ കൂടെയായ ജിപിയ്ക്ക് കൂട്ടിന് വിധികര്‍ത്താക്കളില്‍ ഒരാളായ നീരവ് ബവ്‌ലേച്ചയും ഇതേ രൂപത്തില്‍ എത്തുമെന്നാണ് വിവരം.
ശരീരം മുഴുവന്‍ നീല നിറം പൂശിയിരിക്കുമ്പോഴും കൃഷ്ണന് താടി മുളച്ചതാണ് പ്രേക്ഷകര്‍ക്ക് അത്ഭുതം. എന്തായാലും ജിപിയെയും നീരവിനെയും കൃഷ്ണനായി ഡി ടുവിന്റെ വിഷു സ്‌പെഷ്യല്‍ എപ്പിസോഡില്‍ കാണാം. ഞായറാഴ്ച രാത്രി എട്ടിണിയ്ക്ക് ഈ കൃഷ്ണന്മാര്‍ ഭക്തര്‍ക്ക് മുന്നിലെത്തും.


Click it and Unblock the Notifications











