'വെൽസെറ്റിൽഡായ ആളുകളിൽ നിന്നും പ്രപ്പോസലുകൾ, സിനിമാക്കാരനായ അഖിലിനെ തെരഞ്ഞെടുത്തപ്പോൾ അമ്മ പറഞ്ഞത്'
ഗ്രീഷ്മ ബോസും ഭർത്താവ് അഖിൽ വിദ്യാധറും സമൂഹമാധ്യമങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ്. ഇരുവരും സാധാരണക്കാരായ യുവാക്കളുടേയും യുവതികളുടേയും ജീവിതവുമായി ബന്ധപ്പെടുത്തി റീലുകൾ ചെയ്ത് ശ്രദ്ധനേടിയവരാണ്. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. സിവിൽ എഞ്ചിനീയറായ ഗ്രീഷ്മ ആ പ്രൊഫഷൻ ഉപേക്ഷിച്ചാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായി സജീവമായി തുടങ്ങിയത്.
സിനിമയാണ് അഖിലിന്റെ ലക്ഷ്യം. ഇതിനോടകം നിരവധി സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച് കഴിഞ്ഞു. ഇരുവരും തുടക്കത്തിൽ സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് പ്രണയമായി മാറിയതും വിവാഹിതരായതും. അഖിലിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ മാതാപിതാക്കളിൽ നിന്നുണ്ടായ പ്രതികരണം വെളിപ്പെടുത്തുകയാണിപ്പോൾ ഗ്രീഷ്മ ബോസ്.

വെൽസെറ്റിൽഡായ ആളുകളിൽ നിന്നും നിരവധി പ്രപ്പോസലുകൾ വന്നിരുന്നുവെന്നും ഐ ആം വിത്ത് ധന്യ വർമ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗ്രീഷ്മ പറഞ്ഞു. അഖിലുമായുള്ള വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ആദ്യം പിന്തുണച്ചത് അച്ഛനാണ്. എന്റെ ഇഷ്ടത്തിന് എതിര് നിൽക്കുന്നവരല്ല അച്ഛനും അമ്മയും. ഒറ്റമോളായതുകൊണ്ട് അതിന്റേതായ ആശങ്ക അവർക്കുണ്ടായിരുന്നു.
ഞാനും അഖിലും ഒരുമിച്ചുള്ള ജീവിതം സുഖകരമായിരിക്കുമോയെന്ന് അവർക്ക് ഒരു ഉറപ്പ് വേണ്ടേ?. നാളെ അവന് ജോലിയില്ലാത്ത അവസ്ഥ വന്നാൽ കുടുംബം നോക്കാൻ പറ്റുമെന്ന ഉറപ്പ് നിനക്കുണ്ടോ?. ഉണ്ടെങ്കിൽ ഈ കല്യാണം നടത്തി തരാമെന്നാണ് ഈ പ്രപ്പോസലിനെ കുറിച്ച് പറഞ്ഞപ്പോൾ അമ്മ എന്നോട് ചോദിച്ചത്. അങ്ങനെയാണ് ഞങ്ങൾ കല്യാണം അഴിച്ചത്. എനിക്ക് ജീവിക്കാനുള്ളത് ഞാനുണ്ടാക്കണമെന്ന കാഴ്ചപ്പാട് എനിക്കുണ്ട്.
ഭർത്താവിന് എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ അത് സാധിച്ച് കൊടുക്കാനും എനിക്ക് പറ്റണമെന്ന ചിന്തയും എനിക്കുണ്ട്. അല്ലാതെ പാട്നറുടെ ചിലവിൽ ജീവിക്കണമെന്ന ആഗ്രഹം എനിക്കില്ല. എനിക്ക് വന്ന പ്രപ്പോസലുകൾ ഏറെയും വലിയ വലിയ ജോലിക്കാരുടേതാണ്. ഗവൺമെന്റ് ജോലിക്കാരുടെ ആലോചനയൊക്കെ വരുമ്പോൾ മറ്റ് പെൺകുട്ടികൾ ഓക്കെ പറയുമായിരിക്കും.
പക്ഷെ അവരെ കെട്ടിയാൽ എന്തൊക്കയോ ഞാൻ മിസ് ചെയ്യുമെന്ന തോന്നലാണ് എനിക്ക്. ആഗ്രഹിച്ച ലൈഫ് കിട്ടില്ലെന്ന തോന്നലും എനിക്ക് ഉണ്ടായിരുന്നു. അഖിലിനെ കല്യാണം കഴിച്ചശേഷം ഞാൻ ആഗ്രഹിച്ച ലൈഫാണ് ഞാൻ ജീവിക്കുന്നത്. ലക്ഷ്വറി ലൈഫ് അല്ലെങ്കിലും. സിവിൽ എഞ്ചിനീയറാണ് ഞാൻ. ആ ജോലിയുടെ പ്രഷർ താങ്ങാൻ കഴിയാതെയാണ് ഞാൻ അത് വിട്ടത്.

പ്രഷറിന് അനുസരിച്ചുള്ള വരുമാനം ആ ജോലിയിൽ നിന്നും കിട്ടുന്നില്ലായിരുന്നു. അഖിൽ എന്റെ ജീവിതത്തിലേക്ക് വരും മുമ്പ് വന്ന പ്രപ്പോസലുകളിൽ എല്ലാം വെൽസെറ്റിൽഡായിട്ടുള്ള ആളുകളായിരുന്നു. അവർ ലൈഫിൽ എല്ലാം അച്ചീവ് ചെയ്ത് കഴിഞ്ഞവരാണ്. എനിക്ക് പക്ഷെ അങ്ങനെയുള്ള ആളുകളെയല്ലായിരുന്നു വേണ്ടിയിരുന്നു. ഞാൻ ആരെ വിവാഹം കഴിക്കുന്നുവോ അവർക്കൊപ്പം എനിക്കും വളരാൻ പറ്റണം എന്നതായിരുന്നു.
അദ്ദേഹവും വളരണം ഞാനും വളരണം. എല്ലാം സെറ്റിലായ ഒരാളുടെ കൂടെയുള്ള ലൈഫ് ബോറിങ്ങ് ആയിരിക്കും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവിടെ പ്രത്യേകിച്ച് എനിക്ക് ഒന്നും ചെയ്യാനില്ലല്ലോ. അഖിൽ ഫിലിം ഫീൽഡിലാണെന്നത് എനിക്കൊരു വിഷയമായിരുന്നില്ല. ഞങ്ങൾക്ക് രണ്ടുപേർക്കും ആഗ്രഹിച്ച സ്ഥലത്ത് എത്താൻ പറ്റുന്നുണ്ടായിരുന്നില്ല. അതായിരുന്നു ഞങ്ങൾക്ക് ഇടയിലെ കോമൺ ഫാക്ടർ.
അങ്ങനെ ഞങ്ങൾ പരസ്പരം സപ്പോർട്ട് ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് ഫ്രണ്ട്ഷിപ്പ് പ്രണയമായി മാറിയത്. ഇപ്പോഴുള്ള ഞങ്ങളുടെ ലൈഫ് രണ്ടുപേരും ഒരുമിച്ച് നിന്ന് വർക്ക് ചെയ്ത് ഉണ്ടാക്കിയതാണ്. ഇപ്പോഴുള്ള എന്റെ ഫാമിലിയിൽ എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള സ്പേസുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ആ ലൈഫ് ഞാൻ എഞ്ചോയ് ചെയ്യുന്നുമുണ്ടെന്നും ഗ്രീഷ്മ പറഞ്ഞു.


Click it and Unblock the Notifications