ആ കുഞ്ഞിന്റെ മുഖം മനസില്‍ നിന്നും പോവുന്നില്ല! അച്ഛന്റെ വീട്ടുകാരോടൊപ്പം വിട്ടിരുന്നെങ്കില്‍
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം കേരളക്കരയെ ഒന്നാകെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. എങ്ങനെയാണ് ഒരു കൊച്ചുകുഞ്ഞിനോട് ഇങ്ങനെയൊക്ക ചെയ്യാന്‍ തോന്നുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ആ വാര്‍ത്ത കണ്ടത് മുതല്‍ മനസ് വല്ലാതെ അസ്വസ്ഥമായി, ഉറങ്ങാന്‍ പോലും പറ്റിയില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. ഇപ്പോഴിതാ ഗ്രീഷ്മ ബോസും ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ആ കുഞ്ഞിന്റെയൊരു വീഡിയോയുണ്ടായിരുന്നു. രണ്ട് കൈയ്യൊടിഞ്ഞ്, അമ്മയുടെ കൈയ്യില്‍ എടുത്തിരിക്കുന്നത്. ആരോ എന്തോ ചലഞ്ചായിട്ട് ഇവരുടെ അടുത്തേക്ക് വന്നതാണ്. സൈക്കിളില്‍ നിന്നും വീണിട്ടാണ് കൈയ്യൊടിഞ്ഞതെന്നായിരുന്നു അമ്മ പറഞ്ഞത്. ഇവനെന്തൊരു കുറുമ്പനാണെന്നായിരുന്നു അന്നേരം ഞാന്‍ ചിന്തിച്ചത്. രണ്ട് കൈയ്യും ഒടിയണമെങ്കില്‍ എന്ത് കുസൃതിയായിരിക്കും. ആ കുഞ്ഞിന് ഇത്രയും വലിയ ഇഷ്യൂ ഉള്ളതായി അന്നറിയില്ലായിരുന്നു.
ഇവനെന്തൊരു കുറുമ്പനാണെന്നായിരുന്നു അന്നത്തെ കമന്റുകളെല്ലാം. ഒന്നര വയസേയുള്ളൂ ആ മോന്. വേദനിക്കുന്നു എന്ന് പറയാന്‍ പോലും പറ്റാത്ത പ്രായം. എന്തിനാണ് തല്ലുന്നതെന്ന് പോലും അവനറിയില്ല. ഇന്റേണല്‍ ബ്ലീഡിംഗൊക്കെ ഉണ്ടാവണമെങ്കില്‍ അവനെ നല്ല രീതിയില്‍ തന്നെ ഉപദ്രവിച്ചിട്ടുണ്ടാവും രണ്ടാനച്ഛന്‍. ഒരു കുഞ്ഞിനോട് ഇത്രയൊക്കെ ചെയ്യാന്‍ പറ്റുന്നവന്‍ മനുഷ്യനാണോയെന്നാണ് സംശയം. ഇവിടെ ഞങ്ങളുടെ മോന്റെ മുഖം ഒന്ന് വാടിയാല്‍ ഞങ്ങള്‍ അസ്വസ്ഥരാവും. അത് രണ്ടാനച്ഛനാണ്. അങ്ങനെയാണെങ്കിലും എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുന്നത്. നമ്മുടെ സമൂഹത്തിലെ നിയമങ്ങളൊക്കെ വളരെ ലൈറ്റാണ്. അതുകൊണ്ടാണ് ഇങ്ങനെയുള്ള അതിക്രമങ്ങളൊക്കെ നടക്കുന്നതെന്നായിരുന്നു അഖില്‍ പറഞ്ഞത്. ആ കുഞ്ഞിനെ അതിന്റെ അച്ഛന്റെ വീട്ടുകാര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ അത് ജീവിച്ചേനെ.

ആ കൈയ്യൊടിഞ്ഞ വീഡിയോയില്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആ കുഞ്ഞിന് അറിയില്ല. അവന്‍ ഇങ്ങനെ അനങ്ങാതെ ഇരിക്കുകയാണ്. അന്ന് അതൊരു കോമഡിയായിരുന്നു. രണ്ട് കൈ ഒടിച്ച് വെച്ചാണ് അവന്‍ ഇരിക്കുന്നത്. ഇങ്ങനെയൊരു കാരണമാണെന്ന് സ്വപ്‌നത്തില്‍ പോലും അറിയുന്നില്ലല്ലോ. അമ്മയായത് കൊണ്ടായിരിക്കാം ഗ്രീഷ്മ ഇതറിഞ്ഞപ്പോള്‍ മുതല്‍ കരച്ചിലായിരുന്നു. ഇപ്പോഴുള്ള ഗവണ്‍മെന്റെങ്കിലും കുറച്ച് സ്‌ട്രോംഗായിട്ടുള്ള നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് കരുതുന്നു. കുഞ്ഞുങ്ങള്‍ ഭയങ്കരമായി വാശി പിടിക്കുന്ന സമയമാണ്. മൂന്നാല് വയസുവരെ നല്ല വാശിയുണ്ടാവും. ആ ടൈമില്‍ നമുക്ക് ടെംപര്‍ പോവാതെ കണ്‍ട്രോള്‍ ചെയ്യാന്‍ പഠിക്കണം. നമ്മളുടെ ദേഷ്യം അവരെ കാണിച്ചിട്ട് കാര്യമില്ല. നമ്മള്‍ ദേഷ്യപ്പെടുകയാണെന്ന് അവര്‍ക്ക് മനസിലാവില്ല.
സാഹചര്യങ്ങളൊക്കെ നോക്കി ഓക്കെയാണെങ്കില്‍ മാത്രമേ പ്രഗ്നന്‍സിയൊക്കെ പ്ലാന്‍ ചെയ്യാവൂ. ഒരു കുഞ്ഞുണ്ടാവുമ്പോള്‍ ഭാര്യയും, ഭര്‍ത്താവും മാത്രമാണ് അവരെ നോക്കേണ്ടതും, എല്ലാ കാര്യങ്ങളും ചെയ്യേണ്ടതും. കൂടുതല്‍ ഉത്തരവാദിത്തം അമ്മയ്ക്കായിരിക്കും. മദര്‍ഹുഡ് നിസാര കാര്യമല്ല. നമ്മുടെ ജീവിതവും, ജീവിതരീതിയുമൊക്കെ മൊത്തത്തില്‍ മാറും. അമ്മയായതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇത്രയും ഇമോഷണലാവുന്നത്. കുഞ്ഞില്ലായിരുന്നുവെങ്കില്‍ ഇത്രയും ഞാന്‍ ഇമോഷണലാവില്ലായിരിക്കാം എന്നായിരുന്നു ഗ്രീഷ്മ പറഞ്ഞത്.
ഞങ്ങള്‍ രണ്ടുപേരും വര്‍ക്കിംഗാണ്. കുഞ്ഞിനെ മാനേജ് ചെയ്യാന്‍ പേരന്‍സുള്ളത് കൊണ്ട് കുഴപ്പമില്ല. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നുള്ള ടേം ഒക്കെ ഇപ്പോഴത്തെ അമ്മമാര്‍ക്കറിയാം. പ്രഗ്നന്റാവുന്നത് മുതല്‍ മൂഡ് സ്വിംഗ്‌സൊക്കെ തുടങ്ങും. പ്രസവ ശേഷവും അതൊക്കെയുണ്ടാവാറുണ്ട്. അത് കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വിഷയമാണ്. കൗണ്‍സലിംഗടക്കം നിരവധി മാര്‍ഗങ്ങളുണ്ട് അതിന്.


Click it and Unblock the Notifications