മമ്മൂട്ടി മാറി നില്‍ക്കും! അമ്മാതിരി ഇന്‍ട്രോയല്ലേ പക്രുവിന് കിട്ടിയത്! ബഡായി ബംഗ്ലാവ് പുതിയ പ്രമോ
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. നാളുകള്‍ക്ക് ശേഷം പരിപാടിയുടെ രണ്ടാമത്തെ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ബംഗ്ലാവില്‍ ഇത്തവണ പുതിയ താമസക്കാരാണെന്നും രമേഷ് പിഷാരടിയും ആര്യയും പരിപാടിയില്‍ ഇല്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ആരാധകര്‍ ആശങ്കയിലായിരുന്നു. മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമായിരുന്നു പകരക്കാരായി എത്തിയത്. പിഷാരടിയുടേയും ആര്യയുടേയും അഭാവത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് അരങ്ങേറിയത്. ഇവര്‍ തിരികെ വരണമെന്ന ശക്തമായ ആവശ്യവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയായാണ് ആര്യ തിരികയെത്തുന്നുവെന്ന സന്തോഷവാര്‍ത്ത എത്തിയത്.
ചിരിയുടെ രസക്കൂട്ടുമായിത്തന്നെയായിരുന്നു ആര്യയും എത്തിയത്. ബംഗ്ലാവിലേക്കെത്തിയ ആശ ശരത്തിന് മുന്നില്‍ ചുവടുവെച്ച ആര്യയ്ക്ക് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ശനിയാഴ്ചകളിലാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. പരിപാടിയുടെ പുതിയ പ്രമോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗിന്നസ് പക്രുവും ജയരാജ് വാര്യരുമാണ് ഇത്തവണ അതിഥികളായി എത്തുന്നത്. അതിനിടയിലെ രസകരമായ സംഭവങ്ങളാണ് പ്രമോ വീഡിയോയിലുള്ളത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രമോ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടിക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള എന്‍ട്രിയാണ് ഗിന്നസ് പക്രുവിന് ലഭിച്ചതെന്നും അദ്ദേഹം മാറി നില്‍ക്കേണ്ടി വരുമെന്നുമായിരുന്നു ജയരാജ് വാര്യരുടെ കമന്റ്. ചുവന്ന സ്‌കൂട്ടറിലായിരുന്നു പക്രുവിന്റെ വരവ്. അമ്പരപ്പോടെയായിരുന്നു നവാസ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇതിനിടയിലാണ് മാസ്സ് ഡയലോഗുമായി ആര്യയും എത്തിയത്. ധൈര്യമുണ്ടെങ്കില്‍ ഇതിനകത്ത് വന്ന് തന്നെ തല്ലാനും താന്‍ നല്ല ലോക്ലാസ് ആള്‍ക്കാരെക്കൊണ്ട് തിരിച്ച് തല്ലിക്കുമെന്നും മുകേഷേട്ടനുണ്ട് ഇവിടെയെന്നുമായിരുന്നു ആര്യയുടെ കമന്റ്.


Click it and Unblock the Notifications











