»   » ഗിന്നസ്സ് പക്രുവിന്റെ മകളുടെ മിമിക്രി വൈറലാകുന്നു, ഇതാണ് ഭാവിയിലെ നീരജിന്റെ നായിക!!

ഗിന്നസ്സ് പക്രുവിന്റെ മകളുടെ മിമിക്രി വൈറലാകുന്നു, ഇതാണ് ഭാവിയിലെ നീരജിന്റെ നായിക!!

Posted By:
Subscribe to Filmibeat Malayalam
ഭാവിയിലെ നീരജിന്റെ നായിക, ഗിന്നസ് പക്രുവിന്റെ മകള്‍! | filmibeat Malayalam

താരപുത്രന്മാരും പുത്രിമാരുമൊക്കെ സിനിമയില്‍ നായികാ - നായകന്മാരായി അരങ്ങേറുന്ന കാലമാണിത്. അക്കൂട്ടത്തിലേക്ക് വൈകാതെ ഒരാള്‍ കൂടെ എത്തും, ഗിന്നസ് പുക്രു എന്ന അജയ് കുമാറിന്റെ മകള്‍ ദീപ്ത കീര്‍ത്തി!!

ഫഌവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തില്‍ പക്രുവിന്റെ മകള്‍ എത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. പരിപാടിയില്‍ വരിക മാത്രമല്ല, ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിക്കുകയും ചെയ്തു താരപുത്രി.

അമല പോളിനെ മാറ്റി? കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിക്ക് പുതിയ നായിക തമിഴില്‍ നിന്നും..?

ധൈര്യമുള്ള മകള്‍

മിഥുന്റെ ഓരോ ചോദ്യത്തിനും ഇടിവെട്ട് മറുപടി പറഞ്ഞുകൊണ്ടാണ് ദീപ്ത സ്റ്റേജില്‍ എത്തിയത്. എന്തിനാ പഠിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, ജോലികിട്ടാനാണെന്ന് അച്ഛന്റെ ശൈലിയില്‍ തന്നെ പറഞ്ഞു ഈ മൂന്നാം ക്ലാസുകാരി.

നീരജിന്റെ നായിക

ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് പക്രു. അതിഥി താരമായി എത്തിയ നീരജിനോട്, തന്റെ ഭാവി നായികയാണെന്ന് പറഞ്ഞാണ് അവതാരകന്‍ മിഥുന്‍ ദീപ്തയെ പരിചയപ്പെടുത്തി കൊടുത്തത്.

കാളകേയന്റെ ശബ്ദം

ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദീപ്ത മടിച്ചു. കാളകേയനെ അനുകരിക്കും എന്ന് പറഞ്ഞത് ടിനി ടോമാണ്. നല്ല ഗാംഭീര്യത്തോടെ ദീപ്ത കീര്‍ത്തി ബാഹുബലിയിലെ കാളകേയന്റെ ശബ്ദം അനുകരിച്ചു.

ഞാന്‍ പക്രുവിന്റെ മകള്‍

എവിടെ പോയാലും ഒരു മടിയും കൂടാകെ മകള്‍, 'ഞാന്‍ പക്രുവിന്റെ മകളാണ്' എന്ന് പറയുമെന്ന് പക്രു നേരത്തെ പറഞ്ഞിരുന്നു. കോമഡി ഉത്സവത്തിന്റെ വേദിയില്‍ വന്നപ്പോഴും അച്ഛന്റെ പേര് ചോദിച്ചപ്പോള്‍, ഗിന്നസ് പക്രു എന്ന് മറുപടി പറഞ്ഞു ദീപ്ത.

വീഡിയോ കാണൂ

ഗിന്നസ് പക്രുവിന്റെ സുന്ദരിയായ മകളെയും മകളുടെ മിമിക്രിയും കാണാം... മലയാള സിനിമയിലെ ഭാവി നായികയാണിത് !!!

English summary
Guinness Pakru's daughter imitating Kalakeya voice

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X