ആ ഭർത്താക്കന്മാരെപ്പോലെയല്ല... ഭയപ്പെടുത്തില്ല, വണ്ടിക്ക് കേട് വന്നാൽ നന്നാക്കാമെന്ന് ധൈര്യം തന്നു; ഗായത്രി
പത്തൊമ്പത് വയസിൽ ഗിന്നസ് പക്രുവിന്റെ ഭാര്യയായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് എത്തിയതാണ് ഗായത്രി. താൻ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് ഇന്നേവരെ ഒരിക്കൽ പോലും ഗായത്രിക്ക് തോന്നിയിട്ടില്ല. ആഗ്രഹിച്ചതിനേക്കാൾ മുകളിൽ സന്തോഷവും സമാധാനവും ഗിന്നസ് പക്രുവുമൊത്തുള്ള ദാമ്പത്യ ജീവിതത്തിൽ ഗായത്രിക്കുണ്ട്. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു പെൺകുഞ്ഞ് കൂടി വന്നത്.
ഡ്രൈവിങ് ലൈസൻസുണ്ടായിരുന്നുവെങ്കിലും വാഹനം ഓടിക്കാൻ ഭയന്നിരുന്ന ഗായത്രിക്ക് ധൈര്യം പകർന്ന് ഇന്ന് ഏത് വാഹനവും ഓടിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് ഗിന്നസ് പക്രുവാണ്. താൻ ഡ്രൈവിങ് പഠിക്കുമ്പോൾ തനിക്കൊപ്പം എപ്പോഴും അദ്ദേഹം കാറിലുണ്ടായിരുന്നുവെന്നും ഗായത്രി പുതിയ വീഡിയോയിൽ പറഞ്ഞു. 2008-2009 കാലഘട്ടത്തിലാണ് ഞാൻ ലൈസൻസ് എടുത്തത്.

ശേഷം രണ്ട് വർഷത്തോളം പേടി കാരണം വണ്ടി ഓടിച്ചതേയില്ല. ആ സമയത്ത് മാരുതി 800ന്റെ ഒരു പുതിയ വണ്ടി ചേട്ടൻ എനിക്ക് വേണ്ടി മേടിച്ചു. പക്ഷെ എന്നിട്ടും ഞാൻ ഓടിച്ചില്ല. ആ വണ്ടി രണ്ട് വർഷത്തോളം വീട്ടിൽ കിടന്നു. ആ വണ്ടി സ്റ്റാർട്ട് ചെയ്യാൻ പോലും എനിക്ക് പേടിയായിരുന്നു. വണ്ടി എടുക്കണം എടുത്താൽ മാത്രമെ പേടി മാറുകയുള്ളുവെന്ന് നിരന്തരം ചേട്ടൻ എന്നോട് പറയുമായിരുന്നു.
വണ്ടി ഇടിച്ചാലും തട്ടിയാലും കുഴപ്പമില്ല കോൺഫിഡൻസോടെ എടുക്കാനാണ് ചേട്ടൻ എന്നോട് പറഞ്ഞിരുന്നത്. വണ്ടി ഓടിക്കാൻ എനിക്ക് എപ്പോഴും കോൺഫിഡൻസ് തന്നിരുന്നത് ചേട്ടനാണ്. പിന്നീട് മോൾ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അവളെ കൊണ്ടുവിടാൻ വേണ്ടി ഞാൻ ചെറുതായി വണ്ടി എടുത്ത് തുടങ്ങി. അങ്ങനെയാണ് പതിയെ കോൺഫിഡൻസ് വന്ന് വണ്ടി ഓടിക്കാൻ തുടങ്ങിയത്.
ഇപ്പോൾ അത്യാവശ്യം എല്ലാ വണ്ടികളും ഞാൻ ഓടിക്കും. വണ്ടിയോടിക്കാൻ എനിക്ക് കോൺഫിഡൻസ് തന്നത് ചേട്ടൻ തന്നെയാണ്. വണ്ടി ഓടിക്കാൻ പഠിക്കുന്ന സമയത്ത് ചേട്ടൻ എനിക്കൊപ്പം എപ്പോഴും വണ്ടിയിൽ ഉണ്ടാകുമായിരുന്നു. ഇടിച്ചോട്ടെ, മുട്ടിക്കോട്ടെ... അത് കുഴപ്പമില്ല. ഞാൻ നന്നാക്കികോളാം.... നീ ധൈര്യമായിട്ട് ഓടിച്ചോളൂവെന്നാണ് പറയാറുള്ളത്.
അതുപോലെ പലരും പറയുന്നത് കണ്ടിട്ടുണ്ട് ഹസ്ബെന്റിനൊപ്പം ഡ്രൈവിങ് പഠിക്കാൻ പോയാൽ അവർ പേടിപ്പിക്കുമെന്നൊക്കെ. പക്ഷെ ചേട്ടന്റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു. ചേട്ടൻ ഭയങ്കരമായി കോൺഫിഡൻസ് തരുമായിരുന്നു. ലൈസെൻസ് എടുത്തിട്ടുള്ളവരെല്ലാം വണ്ടി ഓടിക്കണം. ഒരിക്കലും ഓടിക്കാതെ ഇരിക്കരുത്. ഡ്രൈവിങ് പഠിക്കണം. ജീവിതത്തിൽ വളരെ അധികം ഉപകാരപ്പെടും എന്നും ഗായത്രി പറയുന്നു.

രണ്ട് മക്കളും തമ്മിലുള്ള പ്രായ വ്യത്യാസത്തെ കുറിച്ചും ഗായത്രി സംസാരിച്ചു. ദീപ്തയുണ്ടായശേഷം മറ്റൊരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ദീപ്ത മാത്രം മതിയെന്നാണ് തീരുമാനിച്ചിരുന്നത്. പക്ഷെ ദൈവം പന്ത്രണ്ട് വർഷങ്ങൾക്കുശേഷം വീണ്ടും ഒരു കുഞ്ഞിനെ തന്നു. അറിഞ്ഞുകൊണ്ട് ഗ്യാപ് എടുത്തതല്ല. മൂത്തമോളും രണ്ടാമത്തെ മകളും തമ്മിൽ പതിനഞ്ച് വയസ് വ്യത്യാസമുണ്ട്.
അവർ തമ്മിൽ നല്ല ബോണ്ടിങ്ങാണ്. അത് എനിക്ക് ഒരുപാട് രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്. ഞാൻ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ ഇളയ മകളെ ടേക്ക്കെയർ ചെയ്യുന്നത് മൂത്ത മകളാണ്. കുഞ്ഞിന്റെ കാര്യങ്ങൾ അവൾ നോക്കുന്നത് കൊണ്ട് തന്നെ എനിക്ക് വളരെ ഹെൽപ്പ് ഫുള്ളാണ് ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം എന്നാണ് മക്കളെ കുറിച്ച് സംസാരിക്കവെ ഗായത്രി പറഞ്ഞത്.
ക്യാമറ ഭയമുള്ള താൻ യുട്യൂബ് വീഡിയോ ചെയ്ത് തുടങ്ങിയതിനെ കുറിച്ചും ഗായത്രി സംസാരിച്ചു. ക്യാമറ ഫേസ് ചെയ്യാൻ എനിക്ക് ഇപ്പോഴും ഭയങ്കര പേടിയാണ്. വീഡിയോ ഷൂട്ട് ചെയ്യുന്നത് മോളായതുകൊണ്ട് ഞാൻ ഒരു അഡ്ജസ്റ്റ്മെന്റിൽ പോകുന്നുവെന്നേയുള്ളു. പറയുമ്പോൾ തെറ്റിപ്പോയാലും മോൾ അത് ശരിയാക്കി തരുമെന്ന കോൺഫിഡൻസിലാണ് ചെയ്യുന്നതെന്ന് ഗായത്രി പറഞ്ഞു.


Click it and Unblock the Notifications











