​ദിയ ഹാപ്പിയല്ലല്ലോ..., ആഘോഷങ്ങളിലൊന്നും അശ്വിനെ കാണുന്നില്ല; ചോദ്യങ്ങളുമായി ആരാധകർ

സോഷ്യൽ മീഡിയയിൽ അശ്വിൻ ​ഗണേശ്, ദിയ കൃഷ്ണ എന്നിവരെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നു. അശ്വിൻ ​ഗണേശിനെ ദിയയുടെ അമ്മ സിന്ധു കൃഷ്ണ അപമാനിച്ചു എന്ന ആരോപണം കഴിഞ്ഞ ദിവസം വന്നിരുന്നു. നിരവധി റിയാക്ഷൻ വ്ലോ​ഗേർസ് ഇതേക്കുറിച്ച് സംസാരിച്ചു. എന്നാൽ വിമർശിച്ചവർക്കെതിരെ ദിയ രം​ഗത്ത് വന്നു. സ്വന്തം മകനെ പോലെയാണ് അശ്വിനെ തന്റെ അമ്മ കാണുന്നതെന്നും ആ സ്വാതന്ത്രത്തോടെയാണ് സംസാരിച്ചതെന്നും ദിയ പറഞ്ഞു. വിഷയത്തിൽ അശ്വിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുമ്പൊരിക്കൽ സമാന ആരോപണം വന്നപ്പോൾ അശ്വിൻ പ്രതികരിച്ചിരുന്നു. ചിക്കൻ കറിയുടെ പേരിലുണ്ടായ സംഭവങ്ങൾ ഒരുപക്ഷെ അശ്വിനെ വിഷമിപ്പിച്ചിട്ടുണ്ടാകാം എന്നാണ് ആരാധകർ പറയുന്നത്. സംഭവത്തിൽ സിന്ധു കൃഷ്ണയും പ്രതികരിച്ചില്ല. ദിയയുടെ സഹോദരി ഹൻസിക കൃഷ്ണയുടെ പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞ ദിവസം. 20 പിറന്നാൾ ഹൻസിക കൃഷ്ണ ആഘോഷിച്ചു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ആഘോഷത്തിന്റെ ഭാ​ഗമായി. ഹൻസിക പങ്കുവെച്ച വ്ലോ​ഗിൽ പിറന്നാൾ ആശംസ പറയുമ്പോൾ മാത്രമാണ് അശ്വിനെ കാണുന്നത്.

Hansika Krishna
Photo Credit: Instagram / Hansika Krishna

പിന്നീട് നടന്ന ആഘോഷങ്ങളിലൊന്നും അശ്വിനില്ല. അതേസമയം ദിയയുണ്ട്. ഹൻസികയ്ക്ക് വേണ്ടി വലിയ വിരുന്നൊരുക്കിയിരുന്നു. ഇവിടെ അശ്വിനില്ല. ആഘോഷത്തിന് ശേഷം വീട്ടിലെത്തിയപ്പോൾ ഇവിടെ വെച്ച് മാതാപിതാക്കൾക്കും സഹോദരിമാർക്കുമൊപ്പം കേക്ക് മുറിച്ചു. ഇവിടെയും അശ്വിനെ കാണാനില്ല. ഇതേക്കുറിച്ച് കമന്റ് ബോക്സിൽ ചോദ്യങ്ങൾ വന്നു. അശ്വിൻ എവിടെയെന്ന് ചിലർ ചോദിക്കുമ്പോൾ ദിയ ഹാപ്പിയല്ലല്ലോ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. എന്നാൽ അശ്വിൻ യഥാർത്ഥത്തിൽ വീട്ടിലുണ്ടായിരുന്നു. കേക്ക് മുറിക്കുമ്പോൾ വീഡിയോ എടുത്തത് അശ്വിനാണ്. ഹൻസികയും അശ്വിനും രസകരമായി വ്ലോ​ഗിൽ സംസാരിക്കുന്നുമുണ്ട്.

എന്നാൽ വീട്ടിൽ വെച്ച് കേക്ക് മുറിച്ചപ്പോൾ അശ്വിനെ വീഡിയോ എടുക്കുന്ന ആളാക്കി മാറ്റിയതിൽ വിമർശനമുണ്ട്. കേക്ക് മുറിക്കുമ്പോൾ അശ്വിനെ കൂടെ ഉൾപ്പെടുത്തേണ്ടതായിരുന്നു എന്നാണ് വിമർശനം. അശ്വിന്റെ വിഷയം വലിയ വിവാദമായിട്ടും സിന്ധു കൃഷ്ണ ഇതുവരെ പ്രതികരിച്ചിട്ടില്ല. അശ്വിൻ ദിയയുടെ വീട്ടിൽ നിൽക്കുന്നത് ശരിയല്ലെന്ന് അഭിപ്രായങ്ങളുണ്ട്. സ്വന്തം വീട്ടിൽ നിൽക്കുന്ന അത്രയും സ്വാതന്ത്രം ഭാര്യ വീട്ടിൽ ഉണ്ടാകില്ലെന്നും പലപ്പോഴും ദിയയുടെ അമ്മ ബഹുമാനമില്ലാതെ സംസാരിക്കുന്നതിന് കാരണം അശ്വിൻ സ്വന്തമായി തീരുമാനങ്ങൾ ഇല്ലാത്ത ആളായത് കൊണ്ടാണെന്നും ​കമന്റുകളുണ്ട്.

Hansika Krishna  Aswin Ganesh
Photo Credit: Youtube / Hansika Krishna. Facebook / Aswin Ganesh

'കൊട്ടാരത്തിൽ പോയി അവർ വിളമ്പി തരുന്നതും നോക്കി നിൽക്കുന്നതിനേക്കാൾ അവനവന്റെ വീട്ടിലെ പഴങ്കഞ്ഞി സ്വന്തം ഇഷ്ടത്തിന് വിളമ്പി കഴിക്കുന്നതാ നല്ലത്', 'പേളിയെ കണ്ടു പഠിക്കു ശ്രീനിഷിന് എന്ത് ബഹുമാനം ആണ് ആ ഫാമിലിയും പേളി കൊടുക്കുന്നത്. ഒരു കാര്യം ഉണ്ട് പേർളി എവിടെ നിൽക്കുന്നു ദിയ എവിടെ നിൽക്കുന്നു', 'മരുമകന് പ്രത്യേക പരിഗണന കൊടുക്കണം എന്നൊന്നും ഇല്ല എല്ലാവരും ഒരുപോലെ അതൊക്കെ ഓക്കെ. പക്ഷെ ഒരു ബിരിയാണി പാത്രം നിറയെ കറി വച്ചിട്ടും അശ്വിന് കൊടുക്കാൻ ദിയ പിശുക്കു കാണിച്ചു. അത് ബോറായി തോന്നി' എന്നിങ്ങനെയായിരുന്നു ദിയയുടെ വിവാദ​മായ വ്ലോ​ഗിന് വന്ന കമന്റുകൾ. എന്നാൽ കമന്റുകളെ ദിയ കാര്യമാക്കുന്നില്ല. ഹൻസികയുടെ വ്ലോ​ഗിൽ അശ്വിനെ സന്തോഷവാനായാണ് കാണുന്നത്. പുറത്ത് നടക്കുന്ന ചർച്ചകളെല്ലാം അശ്വിനും അവ​ഗണിക്കുകയാണ്. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചയായ ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് ദിയ കൃഷ്ണ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X