കുത്തനെ ഇടിവ്, അഹാനയ്ക്ക് വലിയ നഷ്ടം, ദിയക്ക് ആളേയില്ല, കത്തിക്കയറി ഹൻസിക; പ്ലാൻ കീഴ്മേൽ മറിഞ്ഞോ
അഹാന കൃഷ്ണയും കുടുംബവും എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. സിനിമാ താരങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ പ്രാധാന്യം ഇവർക്ക് ലഭിക്കുന്നു. സോഷ്യൽ മീഡിയയാണ് ഇവരുടെ പ്രധാന വരുമാന മാർഗം. ലക്ഷങ്ങളാണ് അഹാനയും മൂന്ന് സഹോദരിമാരും സമ്പാദിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഇവരുടെ ജീവിതം മാറ്റി മറിച്ചത്. അഹാനയാണ് സോഷ്യൽ മീഡിയയുടെ സാധ്യതകൾ ആദ്യം പരീക്ഷിച്ചത്. യൂട്യൂബ് ചാനലിലൂടെ പണം വരുന്നത് കണ്ടതോടെ അനിയത്തിമാരായ ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക എന്നിവരും യൂട്യൂബ് ചാനൽ തുടങ്ങി.
പിന്നാലെ അമ്മ സിന്ധു കൃഷ്ണയുമെത്തി. ഇവരെല്ലാം ഇന്ന് ലക്ഷങ്ങൾ സബ്സ്ക്രെെബേർസുള്ള യൂട്യൂബേർസ് ആണ്. ഈയടുത്താണ് അഹാന സോഷ്യൽ മീഡിയയിലെ മറ്റൊരു സാധ്യത ഉപയോഗിച്ചത്. ഇൻസ്റ്റഗ്രാമിലെ സബ്സ്ക്രിപ്ഷൻ ആയിരുന്നു ഇത്. മാസം 260 രൂപ നൽകിയാൽ അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന എക്സ്ക്ലൂസീവ് സ്റ്റോറികൾ കാണാം. അഹാനയ്ക്ക് പിന്നാലെ സഹോദരിമാരും സബ്സ്ക്രിപ്ഷൻ തുടങ്ങി. അഹാന എക്സ്ക്ലൂസീവായി പങ്കുവെക്കുന്ന സ്റ്റോറികൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. പല വ്യക്തികളുടെ സാധാരണ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് അഹാന പങ്കുവെക്കുന്നത്. ഒരിക്കൽ പങ്കുവെച്ചത് ഫ്ലെെറ്റ് യാത്രയ്ക്കിടെ കഴുത്ത് വേദന വന്നതിനെക്കുറിച്ചാണ്.

ഇതൊക്കെ പണം കൊടുത്ത് ആര് കാണാനാണെന്ന ചോദ്യം വന്നു. എന്നാൽ 324 സബ്സ്ക്രെെബേർസ് അഹാനയ്ക്ക് നിലവിലുണ്ട്. പക്ഷെ അഹാനയുടെ സബ്സ്ക്രെെബേർസ് ഇടയ്ക്ക് കുറയുന്നെന്ന് റെഡിറ്റിൽ വാദമുണ്ട്. നേരത്തെ 400 ലേറെ സബ്സ്ക്രെെബേർസ് അഹാനയ്ക്കുണ്ടായിരുന്നു. വലിയ ഇടിവാണിപ്പോൾ വന്നിരിക്കുന്നത്. 248 സബ്സ്ക്രെെബേർസ് ആണ് ഹൻസിക കൃഷ്ണയ്ക്കുള്ളത്. മാസം നൽകേണ്ടത് 299 രൂപ. ഇതേ തുക ഇഷാനിയുടെ സബ്സ്ക്രെെബേർസും നൽകണം. പക്ഷെ 87 സബ്സ്ക്രെെബേർസേ ഇഷാനിക്കുള്ളൂ. ഏറ്റവും കുറവ് സബ്സ്ക്രെെബേർസ് ദിയ കൃഷ്ണയ്ക്കാണ്. വെറും ഒമ്പത് പേർ മാത്രം. അതേസമയം സബ്സക്രിപ്ഷൻ തുടങ്ങി എന്നല്ലാതെ ദിയ ഒന്നും പങ്കുവെക്കാറില്ല.
അഹാന സബ്സ്ക്രിപ്ഷൻ തുടങ്ങിയത് കൊണ്ടാണ് താനും തുടങ്ങിയതെന്ന് ഹൻസിക കൃഷ്ണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത് തന്നെ അഹാനയുടെ വിവാഹമുണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ. വിവാഹ ചിത്രങ്ങളും ദൃശ്യങ്ങളും കാണാൻ വേണ്ടി സബ്സ്ക്രിപ്ഷൻ കൂടേണ്ടതാണ്. എന്നാൽ കുറവ് വന്നത് അഹാനയുടെ പ്ലാനുകൾ കീഴ്മേൽ മറിച്ചേക്കുമെന്നും വാദമുണ്ട്.
അഹാനയുടെ പാത പിന്തുടരുന്നത് ഹൻസികയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. പക്ഷെ ഇഷാനിക്കും ദിയക്കും വലിയ ഗുണമില്ല. ദിയക്ക് പക്ഷെ യൂട്യൂബ് ചാനലിൽ മില്യൺ കണക്കിന് വ്യൂവേർസിനെ ലഭിക്കാറുണ്ട്. ഇത് സഹോദരിമാരിൽ പലർക്കുമില്ല.

ഇഷാനിയുടെ കാര്യത്തിൽ യൂട്യൂബേർസിനും ഇൻസ്റ്റഗ്രാം സബ്സ്ക്രെെബേർസിനും വലിയ താൽപര്യമില്ലെന്നാണ് നെറ്റിസൺസ് പറയുന്നത്. പൊതുവെ അധികം തുറന്ന് സംസാരിക്കുന്നയാളല്ല ഇഷാനി. ഇഷാനിക്ക് ഇൻഫ്ലുവൻസർ കരിയറിൽ വലിയ ഭാവി മുന്നോട്ടില്ലെന്നും സിനിമാ രംഗമാണ് നല്ലതെന്നും നെറ്റിസൺസ് അഭിപ്രായപ്പെടുന്നുണ്ട്. ഇഷാനി നായികയാകുന്ന ആശകൾ ആയിരം എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











