എക്സാം തമാശയായി കാണാറില്ല, എനിക്ക് ഒരിക്കലും സപ്ലി കിട്ടില്ല, ഭക്ഷണം പോലും ഒഴിവാക്കി പഠനം?; ഹൻസിക പറയുന്നു

സിനിമയിൽ അരങ്ങേറിയ കാലത്ത് അനിയത്തിമാർക്കൊപ്പം നൽകിയ ഒരു അഭിമുഖത്തിൽ ഏറ്റവും ഇളയ സഹോദരി ഹൻസിക വളർന്ന് വന്നാൽ തങ്ങൾ മൂന്നുപേരും നിഷ്പ്രഭമാകുമെന്ന് അഹാന കൃഷ്ണ പറഞ്ഞിരുന്നു. പഠനത്തിലും കലാപരമായ കാര്യങ്ങളിലും ഫാഷനിൽ പോലും ഹൻസിക മൂന്ന് ചേച്ചിമാരെയും കടത്തിവെട്ടും. പത്തൊമ്പതുകാരിയായ ഹൻസിക ഇം​ഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും പഠനം തലക്ക് പിടിച്ചാൽ ഫോണും സോഷ്യൽമീഡിയയും എല്ലാം ഉപേക്ഷിച്ച് എല്ലാ ശ്രദ്ധയും പഠനത്തിന് നൽകും.

നാലാം സെമസ്റ്റർ പരീക്ഷ എഴുതി പൂർത്തിയാക്കിയ ഹൻസിക തന്റെ കോളേജ് പഠനരീതികളെ കുറിച്ചും സപ്ലികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും പുതിയ വീഡിയോയിലൂടെ മറുപടി നൽകുകയാണ്. പരീക്ഷകൾ തമാശയായി കാണാത്തയാളാണ് താനെന്ന് താരപുത്രി പറയുന്നു.

Hansika Krishna
Photo Credit: Hansika Krishna / Instagram

എക്സാം കഴിഞ്ഞിട്ട് കുറച്ച് അധികം ദിവസങ്ങളായി. പക്ഷെ കൃത്യമായി വീഡിയോ ഷെയർ ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ക്ലാസും മറ്റ് കാര്യങ്ങളും എല്ലാമായി ബിസിയും ക്ഷീണിതയുമായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനൊരു വീഡിയോ പങ്കുവെക്കുന്നത്. സെക്കന്റ് ഇയറിനെ കുറിച്ചും എക്സാം ഡെയ്സിനെ കുറിച്ചും നിങ്ങളോട് കുറച്ച് സംസാരിക്കാമെന്ന് കരുതി.

എക്സാം സമയത്ത് ഞാൻ ഭയങ്കരമായി സ്ട്രസ്ഡാകും. ആദ്യത്തെ മൂന്ന് പരീക്ഷകൾക്കാണ് ഏറ്റവും കൂടുതൽ പഠിക്കാനുള്ളത്. ആറ് പേപ്പറുകളാണ് ഈ സെമസ്റ്ററിൽ ഉണ്ടായിരുന്നത്. അതിൽ രണ്ടെണ്ണം വളരെ ചലഞ്ചിങ്ങായിരുന്നു. ബാക്കിയുള്ളതൊന്നും അത്ര ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. ക്രിയേറ്റിവിറ്റിവെച്ചൊക്കെ എഴുതാം. ട്വന്റീത്ത് സെഞ്ച്വറി മലയാളം ലിറ്ററേച്ചർ പഠിക്കാനുണ്ട്. വളരെ ഇന്ററസ്റ്റിങ്ങാണ് പഠിക്കാൻ.

പക്ഷെ അത് എങ്ങനെ എഴുതുന്നുവെന്നതിനെ അപേക്ഷിച്ചാണ് മാർക്ക് ഇരിക്കുന്നത്. ചുമ്മ എഴുതിയാൽ കോപ്പി ചെയ്യുന്നത് പോലെയാകും. അതിൽ കാര്യമില്ല. ടെക്നിക്കൽ പേപ്പറുകളാണ് പഠിക്കുന്നതെങ്കിൽ ഉത്തരം ശരിയാണെങ്കിൽ മാർക്ക് കിട്ടും. പക്ഷെ ഇം​ഗ്ലീഷ് ലിറ്ററേച്ചറാകുമ്പോൾ എത്ര നന്നായി എഴുതിയാലും മുഴുവൻ മാർക്ക് ലഭിക്കില്ല. ഇം​ഗ്ലീഷ് ഇന്ററസ്റ്റിങാണ്.

പക്ഷെ മാർക്ക് സ്കോർ ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. ഞാൻ സെക്കന്റ് ഇയർ കഴിഞ്ഞു. സപ്ലി എനിക്കില്ല. ഫസ്റ്റ് സെമസ്റ്ററിലും സെക്കന്റ് സെമസ്റ്ററിലും തേർ‍ഡ് സെമസ്റ്ററിലും സപ്ലി കിട്ടിയിട്ടില്ല. ഫോർത്ത് സെമസ്റ്ററിന്റെ റിസൽട്ട് വരുന്നതേയുള്ളു. പക്ഷെ സപ്ലി കിട്ടില്ലെന്ന് എനിക്ക് അറിയാം. കാരണം ഞാനാണല്ലോ പരീക്ഷകൾ എഴുതിയത്. അതുകൊണ്ട് എനിക്ക് അറിയാം. ആവശ്യത്തിന് പഠിക്കുന്നയാളാണ് ഞാൻ.

Hansika Krishna
Photo Credit: Hansika Krishna / Instagram

അതുകൊണ്ട് തന്നെ എനിക്ക് ഒരിക്കലും സപ്ലി കിട്ടില്ല. സപ്ലി കിട്ടുന്ന രീതിയിൽ പഠിക്കാതെ ഉഴപ്പാൻ എനിക്ക് പറ്റില്ല. ലൈഫിൽ അത്ര അൺ സീരിയസല്ല. ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ വരുമ്പോൾ ഞാൻ സീരിയസാണ്. എക്സാമിനെ ഒരു തമാശയായി എനിക്ക് എടുക്കാൻ പറ്റില്ല. ചെറിയൊരു ടെസ്റ്റാണെങ്കിൽ പോലും ഞാൻ പഠിക്കും. ​ഗണിതം ആയിരുന്നു എന്റെ വിഷയമെങ്കിൽ എനിക്ക് സപ്ലി തീർച്ചയായും കിട്ടും. അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള വിഷയമാണ്.

എനിക്ക് ഇഷ്ടമല്ലാത്ത സബ്ജക്ടുമാണ്. പലതവണ വായിച്ചാൽ മാത്രമെ ലിറ്ററേച്ചർ തലയിൽ കയറൂ. കോളേജിൽ ഞാൻ വളരെ ഈസിയാണ് പഠിക്കുന്നത്. കാരണം എനിക്ക് ചലഞ്ചിങ് സബ്ജെക്ടില്ല. അതുകൊണ്ട് കൂടിയാണ് വ്ലോ​ഗുകൾ ചെയ്യാൻ സാധിക്കുന്നതെന്നും ഹൻസിക പറയുന്നു. തന്റെ നാല് മക്കളിൽ പഠന കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്നത് അഹാനയും ഹൻസികയുമാണെന്ന് അമ്മ സിന്ധു തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

കോളേജ് ലൈഫ് ആരംഭിച്ചശേഷമാണ് സോഷ്യൽമീഡിയ പ്രമോഷൻ പോലുള്ള വർക്കുകൾ ചേച്ചിമാരെപ്പോലെ ഹൻസികയും ചെയ്ത് തുടങ്ങിയത്. ഭക്ഷണം പോലും ഒഴിവാക്കി ഹൻസിക പഠനമാണോയെന്നുള്ള ആശങ്കയും പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ ചോദിക്കുന്നുണ്ട്. താരപുത്രിയുടെ ശരീരഭാരം കുറഞ്ഞുവെന്നതാണ് അങ്ങനൊരു സംശയം ആരാധകരിൽ ഉണ്ടാകാൻ കാരണം. ലൂക്ക എന്ന മലയാള സിനിമയിൽ ബാലതാരമായും ഹൻസിക അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X