അവരുടെ യഥാർത്ഥ നിറം പുറത്ത് വന്നു, കോളേജ് സൗഹൃദങ്ങളിൽ സംഭവിച്ചത്; വ്ലോഗ് എടുക്കുമ്പോൾ...; ഹൻസിക
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ഹൻസിക കൃഷ്ണ. സഹോദരിമാരെ പോലെ കേരളത്തിൽ ഏറ്റവും ജനശ്രദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാൾ. കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് ഹൻസിക. കോളേജിലെ വിശേഷങ്ങൾ ഹൻസിക പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഹൻസികയുടെ കോളേജ് വ്ലോഗുകളിലെ മാറ്റങ്ങൾ ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പഴയ സുഹൃത്തുക്കളെ ഒപ്പം കാണാറില്ല. കോളേജ് സൗഹൃദങ്ങളിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പല വ്ലോഗുകളിലും സൂചിപ്പിക്കുകയും ചെയ്തു. പുതിയ വ്ലോഗിൽ ഇതേക്കുറിച്ച് ഹൻസിക തുറന്ന് സംസാരിക്കുന്നുണ്ട്.
കോളേജിലെ ആദ്യ ദിവസം ഞാൻ വിചാരിച്ചത് എനിക്ക് കോളേജൊന്നും പറ്റില്ല എന്നാണ്. പക്ഷെ ഇപ്പോൾ തോന്നുന്നത് ഫസ്റ്റ് ഇയർ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നാണ്. ഒരിക്കൽ കൂടി കോളേജ് ലെെഫ് ഞാൻ എക്സ്പീരിയൻസ് ചെയ്യണമെങ്കിൽ മെന്റലി സ്ട്രോങ് ആകണം. ആരാണ് പാമ്പ് എന്ന് മുൻകൂട്ടി കാണാനുള്ള കഴിവ് വേണം. എല്ലാവരുടെയും കോളേജ് ലെെഫ് ഇങ്ങനെയല്ല. പക്ഷെ ഒരുപാട് പേർക്ക് അങ്ങനെയാണ്.

ആദ്യ വർഷം നമ്മൾ ഫ്രണ്ട്സിനെയുണ്ടാകും. നമ്മൾ ബഡീസ് ആണെന്ന് കരുതു. എനിക്കിപ്പോൾ രണ്ട് മൂന്ന് പേർ അങ്ങനെ പോയിട്ടുണ്ട്. ബാക്കിയെല്ലാവരുമായി സംസാരിക്കാറുണ്ട്. നല്ല കുറേ പിള്ളേരെ പരിചയപ്പെട്ടു. അല്ലാതെ എന്റെ ക്ലോസ് ഫ്രണ്ട്സ് ആയിരിക്കുമെന്ന് ഞാൻ കരുതിയവരുണ്ടായിരുന്നു. ഞാൻ അവരോട് വല്ലാതെ കരുണ കാണിച്ചെന്ന് തോന്നുന്നു. പക്ഷെ അവർ എന്നെ വേദനിപ്പിക്കുകയും ചതിക്കുകയും ചെയ്തു. രണ്ട് മൂന്ന് പിള്ളേർ എന്നെ വേദനിപ്പിച്ചിട്ടുണ്ട്.
പെൺകുട്ടികളെന്ന നിലയിൽ നമ്മുടെ ജീവിതത്തിലെ പാമ്പുകൾ മിക്കപ്പോഴും പെൺകുട്ടികളായിരിക്കും. നിരാശപ്പെടുത്തുന്നത് വേറെ രണ്ട് മൂന്ന് ഫ്രണ്ട്സൊക്കെയുണ്ടായിരുന്നു. വേറെ കോളേജ് വ്ലോഗ് ഒക്കെ ഇടുമ്പോൾ ഈ ഫ്രണ്ട് എവിടെ ആ ഫ്രണ്ട് എവിടെ എന്ന് ഒരുപാട് പേർ ചോദിക്കും. ഞാൻ റെസ്പോണ്ട് ചെയ്യാറില്ല. കാരണം എനിക്കൊന്നും പറയാനില്ല. അവരെന്റെ ലെെഫിൽ ഇപ്പോൾ ഇല്ല. എന്നെ വിഷമിപ്പിച്ച ആൾക്കാർക്കൊപ്പം വീണ്ടും പോയി നിൽക്കാൻ എനിക്ക് വട്ടാണോ.

എന്നെ വേദനിപ്പിച്ചപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. അവരെ ഒഴിവാക്കി. അവരെ സുഹൃത്തുക്കളെന്ന് പോലും പറയാൻ പറ്റില്ലെന്നും ഹൻസിക കൃഷ്ണ തുറന്നടിച്ചു. ഒരുപാട് പാഠങ്ങൾ ഞാൻ പഠിച്ചു. ഒരാളെ പെട്ടെന്ന് വിശ്വസിക്കരുതെന്ന് ഈ രണ്ട് വർഷത്തിൽ ഞാൻ മനസിലാക്കി. അടുത്തിടെ പരിചയപ്പെട്ട സുഹൃത്തിന് മുന്നിൽ നിങ്ങളുടെ മുഴുവൻ പേഴ്സണാലിറ്റിയും കാണിക്കരുത്. അവർ അവസാനമായിരിക്കും അവരുടെ സെെഡ് കാണിക്കുന്നത്. അങ്ങനെയായിരിക്കും അവർ പാമ്പ് ആയി മാറുന്നത്. ഇതൊരു ഘട്ടമാണ്. അവർ അവരുടെ യഥാർത്ഥ നിറം ഇപ്പോൾ തന്നെ കാണിച്ചതിൽ സന്തോഷമുണ്ട്. കാരണം അവരെയും വെച്ച് ഞാൻ ലെെഫിൽ സഫർ ചെയ്യേണ്ടല്ലോ എന്നും ഹൻസിക പറഞ്ഞു.
വ്ലോഗ് ചെയ്യുന്നതിനിടെയുള്ള ചില രസകരമായ കാര്യങ്ങളും ഹൻസിക പങ്കുവെക്കുന്നുണ്ട്. ഞാൻ വ്ലോഗ് ചെയ്യുമ്പോൾ പിള്ളേർ സെെഡിൽ കൂടെ നോക്കുന്നു. പണ്ട് എനിക്ക് വല്ലാതെ തോന്നുമായിരുന്നു. ഇപ്പോൾ അത് കൂടി. പക്ഷെ അത് വ്ലോഗ് ചെയ്യുന്നതിൽ നിന്നും എന്നെ തടയാൻ പാടില്ലെന്ന് ഹൻസിക പറയുന്നു. ഞാൻ ഇന്ന് കോളേജിൽ പുറത്ത് പോയി. രണ്ട് മൂന്ന് പേർ ഇങ്ങോട്ട് വന്ന് സംസാരിച്ചു. ഫാൻ ആണെന്ന് പറഞ്ഞു. ഇവരെന്തിനാണ് ഫാനായി പോകുന്നതെന്ന് അപ്പുറത്തെ പിള്ളേരൊക്കെ വിചാരിക്കുമോ. അത് കാര്യമാക്കുന്നില്ലെന്നും ഹൻസിക പറയുന്നുണ്ട്. തന്റെ ചില കൂട്ടുകാരെയും ഹൻസിക വ്ലോഗിൽ കാണിക്കുന്നുണ്ട്.


Click it and Unblock the Notifications