വേണമെങ്കിൽ കണ്ടാൽ മതി, ആരും നിർബന്ധിക്കില്ല; ചേച്ചി അഹാനയുമായുള്ള താരതമ്യം ഇഷ്ടപ്പെടാതെ ഹൻസിക

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് കൃഷ്ണ കുമാർ കുടുംബം. ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോ​ഗ് കേരളത്തിലൊട്ടാകെ വലിയ ചർച്ചയായി. മലയാളി കുടുംബങ്ങളിൽ ഇന്ന് ഈ താര കുടുംബത്തിനുള്ള സ്വാധീനം ചെറുതല്ല. കുടുംബ ജീവിതം എങ്ങനെ മനോഹരമായി മുന്നോട്ട് കൊണ്ട് പോകാമെന്ന് പലർക്കും കൃഷ്ണകുമാർ കുടുബം കാണിച്ച് തരുന്നു. നാല് മക്കളു സ്വതന്ത്രരായി ജീവിക്കുന്ന വീടാണ് കൃഷ്ണകുമാറിന്റേത്. ദിയയുടെ കുഞ്ഞ് വന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും ഇന്ന്. ഇതിനിടെ അഹാന കൃഷ്ണ ഹോം ടൂർ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചു.

ഇതേദിവസം തന്നെ അനിയത്തിമാരായ ഇഷാനിയും ഹൻസികയും ഹോം ടൂർ വീഡിയോ പങ്കുവെച്ചു. ഇത് പലർക്കും കൗതുകമായി. മൂന്ന് വ്ലോ​ഗിലും ഒരു വീട് തന്നെയാണ്. മുറികൾ കാണിക്കുന്നതിലും മറ്റും പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ല. എന്നാൽ അഹാനയുടെ വ്ലോ​ഗ് ആണ് കുറേക്കൂടി മികവ് പുലർത്തിയത്. പഴയ കഥകളും മറ്റും പറഞ്ഞ് വെെകാരികമായി വ്യൂവേർസിനെ തൊടാൻ അഹാനയുടെ വ്ലോ​ഗിന് സാധിച്ചു.

Hansika Krishna
Photo Credit: Instagram / Hansika Krishna

അഹാനയുടെ വ്ലോ​ഗ് വന്ന ശേഷമാണ് ഹൻസികയുടെ ഹോം ടൂർ വീഡിയോ വന്നത്. ഇതോടെ പലരും താരതമ്യം ചെയ്തു. അഹാനയുടെ വ്ലോ​ഗാണ് ഇഷ്ടപ്പെട്ടതെന്ന് പലരും പറഞ്ഞു. താരതമ്യം ഹൻസികയ്ക്ക് ഇഷ്ടപ്പെട്ടില്ല. നിങ്ങളിൽ കുറച്ച് പേർക്ക് താരതമ്യം ചെയ്യാതിരിക്കാൻ പറ്റുമോ എന്ന് ഹൻസിക വ്ലോ​ഗിന് താഴെ കമന്റ് ചെയ്തു. ഇതിനും വിമർശനം വന്നു. പിന്നെ എന്തിനാണ് ഒരേ ദിവസം ഒരേ വീടിന്റെ വീഡിയോ പങ്കുവെച്ചതെന്ന് ഒരാൾ ചോദിച്ചു. ഇതിന് ഹൻസിക മറുപടി നൽകി.

ഞങ്ങൾ വെവ്വേറെ യൂട്യൂബ് ചാനലുകളുള്ള, ഒരു വീട്ടിൽ താമസിക്കുന്ന ആറ് ഫാമിലി മെമ്പേർസ് ആണ്. നിങ്ങളെ കാണാൻ നിർബന്ധിക്കുന്നില്ല. കാണണെന്നുണ്ടെങ്കിൽ കാണുക, അല്ലെങ്കിൽ അവ​ഗണിക്കൂ എന്നാണ് ഹൻസികയുടെ കമന്റ്. അപ്പോഴും വിമർശിച്ചയാൾ വിട്ടില്ല. എന്നാൽ ഞങ്ങൾ കാണുന്ന കണ്ടന്റ് താരതമ്യം ചെയ്യരുതെന്ന് പറയന്നതിൽ കാര്യമില്ലെന്നാണ് ഇവരുടെ കമന്റ്.

Hansika Krishna  Ahaana Krishna
Photo Credit: Instagram / Hansika Krishna, Ahaana Krishna

ഹൻസികയെ പിന്തുണച്ചും കമന്റുകളുണ്ട്. കുടുംബത്തിലെ ഇളയ കുട്ടിയാണ് ഹൻസിക. കോളേജ് വിദ്യാർത്ഥിനിയായ ഹൻസിക സോഷ്യൽ മീഡിയയിലെ താരമാണ്. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ ഹൻസിക കഴിഞ്ഞ ദിവസം കോളേജ് സൗഹൃദങ്ങളിൽ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. അവർ എന്നെ വേദനിപ്പിക്കുകയും ചതിക്കുകയും ചെയ്തു. രണ്ട് മൂന്ന് പിള്ളേർ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. അവരുമായി ഇപ്പോൾ സൗഹൃദമില്ല. നേരത്തെ തന്നെ അവർ തന്റെ ജീവിതത്തിൽ നിന്ന് പോയത് നന്നായി എന്നാണ് ഹൻസിക പറഞ്ഞത്.

അടുത്ത കാലം വരെ സോഷ്യൽ മീഡിയയിൽ ആരാധകർക്കൊപ്പം ​ഹേറ്റേഴ്സും താര കുടുംബത്തിനുണ്ടായിരുന്നു. എന്നാൽ ഈയടുത്ത് ഇവരുടെ ജനപ്രീതി കൂടി. ദിയയുടെ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നം കുടുംബം കെെകാര്യം ചെയ്ത രീതി ഏവർക്കും ഇഷ്ടമായി. ദിയയു‌ടെ ഡെലിവറി വ്ലോ​ഗ് കൂടി കണ്ടതോടെ ജനപ്രീതി പിന്നെയും കൂടി.

ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ദിയയുടെ അമ്മ സിന്ധു കൃഷ്ണ സംസാരിച്ചിരുന്നു. ധാരാളം പേർ ദിയയുടെ പ്രെ​ഗ്നൻസിയും ബേബിയുടെ വരവും അവരുടെ കുടുംബത്തിലെ ഒരു കുട്ടിക്ക് സംഭവിക്കുന്നത് പോലെയാണ് എടുത്തിട്ടുള്ളത്. ഞങ്ങളുടെ ഫാമിലിയെ നിങ്ങളുടെ ഫാമിലിയുടെ ഭാ​ഗമായി പരി​ഗണിക്കുന്നതിൽ എല്ലാ മലയാളികളോടും നന്ദി പറയുന്നെന്നാണ് സിന്ധു തന്റെ വ്ലോ​ഗിൽ പറഞ്ഞത്. താരകുടുംബത്തിലെ ആദ്യത്തെ ആൺകുഞ്ഞാണ് ദിയയുടേത്. നിയോ എന്നാണ് കുഞ്ഞിന്റെ പേര്.

More from Filmibeat

Read more about: hansika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X