ഇതൊരു വല്ലാത്ത വെറൈറ്റി! ആര്‍ക്കും കാണില്ലെന്ന് കരുതി! അന്ന് സംഭവിച്ചതിനെക്കുറിച്ച് ഹന്‍സിക
കോളേജ് വിശേഷങ്ങളും വ്‌ളോഗിലൂടെയായി കാണിക്കാറുണ്ട് ഹന്‍സിക കൃഷ്ണ. മോഡലിംഗും, അഭിനയവുമൊക്കെ തനിക്കിഷ്ടമാണെന്ന് നേരത്തെ താരപുത്രി വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് അഹാനയ്‌ക്കൊപ്പമായി ലൂക്ക എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു ഹന്‍സിക. കോളേജിലെ എത്‌നിക് ഡേയിലെ വിശേഷങ്ങളായിരുന്നു പുതിയ വ്‌ളോഗിലൂടെ കാണിച്ചത്. ഇത് അവസാനത്തെയാണ്. ഇത്തവണ സൗത്തിന്ത്യന്‍ ലുക്കിലാണ് പോവുന്നത്. ലഹങ്കയിടാമെന്നായിരുന്നു കരുതിയത്. ഫെയര്‍വെല്‍ പാര്‍ട്ടിയുണ്ടോയെന്ന് അറിയില്ല. അതുണ്ടായിരുന്നെങ്കില്‍ അന്ന് ലെഹങ്ക ഇടാം എന്ന് വിചാരിച്ചു. സാരിയുടുത്ത് മുല്ലപ്പൂവൊക്കെ വെച്ചായിരുന്നു ഹന്‍സിക എത്തിയത്. എല്ലാവരും നല്ല സ്റ്റൈലിഷായാണ് വന്നിട്ടുള്ളത്. ഒന്നിച്ച് എന്തായാലും ഫോട്ടോ എടുക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. വളകാപ്പ് വൈബിലാണ് ഞാന്‍ എന്നാണ് ഇവരെല്ലാം പറയുന്നത്.
ഞാന്‍ ഭയങ്കര വെറൈറ്റി പിടിച്ചതാണ്. വന്ന് നോക്കുമ്പോള്‍ അതേ കളറിലുള്ള ഉടുപ്പില്‍ കുറേപേര്‍. ഷൂട്ട് കഴിഞ്ഞ് ട്രിവാന്‍ഡ്രം എത്തിയതിന് പിന്നാലെയായിരുന്നു കോളേജിലെ എത്‌നിക് ഡേ. എനിക്കങ്ങനെ പ്രിപ്പയര്‍ ചെയ്യാനൊന്നും ടൈം കിട്ടിയില്ല. ക്ലാസിലിരുന്നപ്പോള്‍ ഉറക്കമൊക്കെ വന്നുപോയി. പുറത്തൊക്കെ കറങ്ങി നടന്നപ്പോള്‍ അതങ്ങ് മാറിക്കിട്ടി. കൂട്ടുകാരാണ് എനിക്ക് ചിത്രങ്ങളും വീഡിയോകളുമൊക്കെ എടുത്ത് തന്നത്. കോളേജില്‍ നിന്നും വീട്ടിലെത്തിയതും താരപുത്രി കാണിച്ചിരുന്നു. എന്റെ ടീച്ചേഴ്‌സിനും വീട്ടിലുള്ളവര്‍ക്കുമെല്ലാം ഈ ലുക്ക് ഇഷ്ടമായിരുന്നു. ലുക്ക് വെച്ച് നോക്കുകയാണെങ്കില്‍ ഇതാണ് എനിക്കിഷ്ടമായത്. സാരി നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെയാണ് ഇഷ്ടം. ആദ്യ വര്‍ഷത്തേതും ഡിഫറന്റായിരുന്നു. അന്ന് നല്ല മുടിയൊക്കെയുണ്ടായിരുന്നു. നന്നായി ഒരുങ്ങിയാണ് പോയതും.

വീട്ടിലെ പഠിപ്പിയാണ് ഹന്‍സു. പരീക്ഷയ്ക്ക് ഇരുന്ന് പഠിക്കും. എത്ര വലിയ ബഹളമാണെങ്കിലും അവള്‍ ഇരുന്ന് പഠിക്കും. അവള്‍ക്ക് പരീക്ഷയാണെന്ന് കരുതി ആരും മിണ്ടാതെയൊന്നും ഇരിക്കാറില്ല. ഇവളെന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് പഠിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് ദിയയും ഇഷാനിയും ചോദിച്ചിരുന്നു. പരീക്ഷയാണെങ്കിലും യാതൊരുവിധ ടെന്‍ഷനുമില്ലാത്തവരാണ് ഇരുവരും. ഹന്‍സു അങ്ങനയേ അല്ലെന്ന് എല്ലാവരും പറഞ്ഞിരുന്നു.
കുറേക്കാലമായി ഹന്‍സുവിന്റെ വ്്‌ളോഗ് കണ്ടിട്ട്. എന്താണ് വീഡിയോ ചെയ്യാത്തതെന്നായിരുന്നു സംശയം. നാളുകള്‍ക്ക് ശേഷമായി വീണ്ടും കാണാനായതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. വ്‌ളോഗ് ശരിക്കും മിസ് ചെയ്തു, എവിടെയായിരുന്നു ഇത്രയുംനാളും. ഡേ ഇന്‍ മൈ ലൈഫ് വീഡിയോ ചെയ്യാമോ, ഇനി ഇടയ്ക്കിടയ്ക്ക് വീഡിയോ ഇടണം, തുടങ്ങി നിരവധി കമന്റുകളായിരുന്നു വീഡിയോയുടെ താഴെയുണ്ടായിരുന്നത്.


Click it and Unblock the Notifications