നാലുപേരിൽ ആരെന്ന ചോ​ദ്യത്തിനുള്ള ഉത്തരം, 12 വർഷം ശ്രമിച്ചിട്ടും അഹാനയ്ക്ക് കിട്ടാതെ പോയത്; ചർച്ചയായി ഹ​ൻസിക!

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഇൻഫ്ലൂവൻസേഴ്സാണ്. യുട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ നാല് പേരെയും ഫോളോ ചെയ്യുന്നത് ലക്ഷക്കണക്കിന് ആരാധകരാണ്. 20154ൽ ഞാൻ സ്റ്റീവ് ലോപ്സ് എന്ന സിനിമയിൽ നായിക വേഷം ചെയ്തുകൊണ്ട് കൃഷ്ണകുമാറിന്റെ വഴിയെ ആദ്യം സിനിമയിലേക്ക് എത്തിയത് മൂത്ത മകൾ അഹാനയാണ്.

അരങ്ങേറ്റം പ്രതീക്ഷിച്ചതുപോലെ അഹാനയ്ക്ക് നല്ലൊരു റിസൽട്ട് നൽകിയില്ല. സിനിമ ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത് എന്നതുകൊണ്ട് തന്നെ അഹാനയുടെ നായിക വേഷവും ശ്രദ്ധിക്കപ്പെട്ടില്ല. അവിടെ നിന്ന് 2025 വരെയുള്ള കാലയളവിൽ പത്തോളം സിനിമകളും മൂന്ന് മ്യൂസിക്ക് വീഡിയോകളും അഹാനയുടേതായി റിലീസ് ചെയ്തു.

Hansika Krishna

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പാച്ചുവും അത്ഭുത വിളക്കും തുടങ്ങിയവ മാത്രമാണ് അഹാന ചെയ്തതിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. മറ്റുള്ളവയെല്ലാം ശരാശരിക്ക് മുകളിലേക്ക് ഉയരാൻ കഴിയാതെ തിയേറ്ററിൽ വീണ് പോയവയാണ്. അഹാനയ്ക്ക് പിന്നാലെ രണ്ടാമത്തെ അനിയത്തി ഇഷാനി കൃഷ്ണയും മലയാള സിനിമയിലേക്ക് ചുവടുവെച്ചു.

മമ്മൂട്ടി കേന്ദ്രകഥപാത്രമായ വണ്ണിൽ‌ ചെറിയൊരു കഥാപാത്രം ചെയ്തുകൊണ്ടായിരുന്നു തുടക്കം. 2021ൽ ആയിരുന്നു സിനിമ റിലീസ് ചെയ്തത്. പിന്നീട് നാല് വർഷം ഇഷാനി സിനിമകളൊന്നും ചെയ്തില്ല. പക്ഷെ മോഡലിങ്, പ്രമോഷൻ, യുട്യൂബ് വ്ലോ​ഗിങ് എന്നീ മേഖലകളിൽ എല്ലാം സജീവമായിരുന്നു. നല്ല കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു താരപുത്രി.

ഒരാഴ്ച മുമ്പാണ് ഇഷാനിയുടെ കരിയറിലെ രണ്ടാമത്തെ സിനിമയായ ആശകൾ ആയിരം തിയേറ്ററുകളിൽ എത്തിയത്. സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. രണ്ടുപേർക്കും വലിയ സിനിമകളുടെ ഭാ​ഗമാകാൻ അവസരങ്ങൾ ലഭിച്ചുവെങ്കിലും പ്രകടനം കൊണ്ട് മലയാളി പ്രേക്ഷകരുടെ കൈയ്യടി നേടാൻ ഇതുവരെയും സാധിച്ചിട്ടില്ല. അഹാന സിനിമയിലേക്ക് ചുവടുവെച്ച കാലം മുതൽ കേൾക്കുന്ന വിമർശനം അഭിനയത്തിലും ഡയലോ​ഗ് ഡെലിവറിയിലുമുള്ള കൃത്രിമത്വമാണ്.

അഹാനയ്ക്ക് അഭിനയത്തേക്കാൾ വഴങ്ങുന്നത് സംവിധാനമാണെന്ന അഭിപ്രായവും ഉയരാറുണ്ട്. ഇഷാനിയിലും കാണുന്ന പ്രധാന ന്യൂനത കൃത്രിമത്വം നിറഞ്ഞ അഭിനയമാണെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഒരു സമയത്ത് നായകനായും വില്ലനായും എല്ലാം മലയാള സിനിമയിൽ സജീവമായിരുന്നു കൃഷ്ണകുമാർ.

Hansika Krishna

അദ്ദേഹത്തിന്റെ കഴിവ് നാല് മക്കളിൽ ആർക്കാണ് ലഭിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമായിയെന്ന് പറയുകയാണ് കൃഷ്ണ സിസ്റ്റേഴ്സിന്റെ ഫോളോവേഴ്സ്. കൃഷ്ണകുമാർ-സിന്ധു ദമ്പതികളുടെ ഇളയ മകൾ ഹൻസിക ഭാവിയിൽ നായികയായി തിളങ്ങും എന്നാണ് കമന്റുകൾ.

അരികെ എന്ന ഡേറ്റിങ് ആപ്പിന് വേണ്ടി കൃഷ്ണകുമാറും ഹൻസികയും ഒരുമിച്ച് ചെയ്ത പരസ്യം പുറത്തത് വന്നശേഷമാണ് താരപുത്രി വീണ്ടും ചർച്ച വിഷയമായി മാറിയത്. മറ്റ് രണ്ടുപേരെക്കാൾ ഹൻസിക ആക്ടിങിൽ പുലിയാണെന്നാണ് കമന്റുകൾ. അച്ഛനും മകളുമായി തന്നെയാണ് രണ്ടുപേരും പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൂക്ഷ്മമായ അഭിനയം, ഡയലോ​ഗ് ഡെലിവറി എല്ലാം കൊണ്ട് ഹൻസിക പ്രേക്ഷകരുടെ കയ്യടി നേടി കഴിഞ്ഞു. ആദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നത്.

അഹാന നായി​കയായ ലൂക്കയിൽ‌ ഹൻസികയായിരുന്നു നടിയുടെ ബാല്യകാലം ചെയ്തത്. അനിയത്തി അഭിനയത്തിൽ മാത്രമല്ല പഠനം, നൃത്തം, ജിംനാസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിൽ കഴിവുള്ളയാളാണെന്നും അവൾ വളർന്ന് കഴിഞ്ഞാൽ തങ്ങൾ മൂന്നുപേരും ഫീൽഡ് ഔട്ടാകുമെന്നും വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ അഹാന പറഞ്ഞിരുന്നു.

12 വർഷം ശ്രമിച്ചിട്ടും അഹാനയ്ക്ക് കിട്ടിതെ പോയ പ്രശംസയാണ് ഒറ്റ പരസ്യ ചിത്രത്തിലൂടെ ഹൻസിക നേടിയത്. ചിലർ നസ്രിയ നസീമുമായും ഹൻസികയുടെ പ്രകടനത്തെ സാമ്യപ്പെടുത്തുന്നുണ്ട്.

More from Filmibeat

Read more about: ahaana krishna krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X