പ്രശ്‌നങ്ങളുടെ പെരുമഴയ്ക്കിടയില്‍ ഇന്ദ്രനെത്തേടി ആ സന്തോഷവാര്‍ത്ത! സീത അമ്മയാവാന്‍ പോവുന്നു!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ സീത വിജയകരമായി മുന്നേറുകയാണ്. ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രവചനാതീതമായ കഥാഗതികളുമായി മുന്നേറുകയാണ് പരമ്പര. നായകനായെത്തിയ ഷാനവാസിനും നായികയായ സ്വാസികയ്ക്കും ശക്തതമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലാണ് പരമ്പര മുന്നേറുന്നത്. ഇന്ദ്രന്റേയും സീതയുടേയും വിവാഹം ലൈവായാണ് നടത്തിയത്. താരങ്ങളും അണിയറപ്രവര്‍ത്തകരും ആരാധകരുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ടെലിവിഷന്‍ ചരിത്രം തന്നെ തിരുത്തിക്കുറിച്ചുള്ള വിവാഹമായിരുന്നു ഇവരുടേത്.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് സീതയും ഇന്ദ്രനും ഒരുമിച്ചത്. വിവാഹത്തിന് ശേഷവും പ്രതിസന്ധികളും പ്രശ്‌നങ്ങളുമൊക്കെയായിരുന്നു ഇവരെ കാത്തിരുന്നത്. ആദിലക്ഷ്മിയുടെ വരവും അതേത്തുടര്‍ന്നുള്ള സംഭവവികാസങ്ങളും മാത്രമല്ല ധര്‍മ്മനും ഇന്ദ്രനും തമ്മിലുള്ള ബന്ധവുമൊക്കെ വ്യക്തമായത് അടുത്തിടെയായിരുന്നു. പുതിയ ബിസിനസ്സിനായി പോയപ്പോഴും പ്രതിസന്ധികളും പ്രശ്‌നങ്ങളുമൊക്കെയാണ് ഇന്ദ്രനെ കാത്തിരുന്നത്. പുതിയ അതിഥിയായി ശ്രേയ ചാക്കോയും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ശ്രേയയുടെ രുദ്രനെവിടെയെന്ന ചോദ്യത്തെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്ത് ആരാധകരുമെത്തിയിരുന്നു. ആദിലക്ഷ്മിയുടെ അപ്രതീക്ഷിത നീക്കങ്ങളും മറുവശത്ത് നടക്കുന്നുണ്ട്. അതിനിടയിലാണ് ഇന്ദ്രനെത്തേടി ഒരു സന്തോഷവാര്‍ത്ത എത്തിയിട്ടുള്ളത്. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കാം.

 പുതിയ പ്രമോ

പുതിയ പ്രമോ

പതിവില്‍ നിന്നും വ്യത്യസ്തമായി ഒു പരമ്പരയ്ക്ക് ഫാന്‍സ് അസോസിയേഷന്‍ എന്ന നേട്ടവും സീതയ്ക്ക് സ്വന്തമാണ്. നിമിഷനേരം കൊണ്ടാണ് പരമ്പരയുടെ പ്രമോ വീഡിയോ വൈറലാവുന്നത്. അതാത് ദിവസത്തെ പ്രമോ വരുന്നതിനിടയില്‍ത്തന്നെ ആരാധകര്‍ ചര്‍ച്ചകളും തുടങ്ങാറുണ്ട്. പ്രവചനാതീതമായ ട്വിസ്റ്റുകളുമൊക്കെയായാണ് പരമ്പര മുന്നേറുന്നത്്. ഇടയ്ക്ക് വെച്ച് ഇന്ദ്രന്‍ അപ്രത്യക്ഷനായപ്പോള്‍ കടുത്തവിമര്‍ശനമായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. താല്‍ക്കാലികമായുള്ള മാറ്റമാണെന്നും ഇന്ദ്രന്‍ ശക്തനായി തിരിച്ചെത്തുമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കിയതോടെയാണ് ആരാധകര്‍ക്ക് സന്തോഷമായത്. അധികം വൈകാതെ തന്നെ ഇന്ദ്രന്‍ തിരിച്ചെത്തുകയായിരുന്നു.

സന്തോഷത്തോടെ ഇന്ദ്രനും സീതയും

സന്തോഷത്തോടെ ഇന്ദ്രനും സീതയും

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സീതയും ഇന്ദ്രനും സന്തോഷിക്കുകയാണെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. സീത ഗര്‍ഭിണിയാണെന്നുള്ള വിവരവുമായാണ് വീഡിയോ എത്തിയിട്ടുള്ളത്. സീത തന്നെയാണ് ഇന്ദ്രനോട് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. അമ്പലത്തില്‍ പോയി വന്നതിന് ശേഷമായിരുന്നു ഇക്കാര്യം പറഞ്ഞത്. നിര്‍വൃതിയെന്നൊക്കെ പറഞ്ഞ് കേട്ടതല്ലേ ഇതുവരെ, ഇപ്പോള്‍ താനുമത് അനുഭവിക്കുകയാണെന്നായിരുന്നു സീത പറഞ്ഞത്. കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചറിഞ്ഞതില്‍ കുടുംബത്തിലെല്ലാവരും സന്തോഷത്തിലാണ്.

ഷീല ചാക്കോയുടെ വരവ്

ഷീല ചാക്കോയുടെ വരവ്

സിനിമയെ വെല്ലുന്ന തരത്തിലുള്ള ട്വിസ്റ്റുമായി മുന്നേറുകയാണ് സീത. പുതിയ ബിസിനസ് സംരംഭത്തിനായി പോയപ്പോഴാണ് ഷീല ചാക്കോയുടെ എന്‍ട്രി. തന്റെ ഭര്‍ത്താവായ രുദ്രനുമായുള്ള സാമ്യത്തെക്കുറിച്ചാണ് ഷീല ഇന്ദ്രനോട് പറഞ്ഞത്. സീതയല്ലാതെ മറ്റൊരാളെക്കുറിച്ചും തനിക്ക് ചിന്തിക്കാനാവില്ലെന്നും ഇന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. നാളുകള്‍ക്ക് ശേഷം വീട്ടിലേക്ക് തിരികയെത്തിയപ്പോഴും ഷീല ഇന്ദ്രനെ വിളിച്ചിരുന്നു. താന്‍ വീട്ടിലെത്തിയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു ഇന്ദ്രന്‍. ഷീല ചാക്കോയുടെ എന്‍ട്രിയും അതിന് പിന്നിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്തും ആരാധകരെത്തിയിരുന്നു.

ആദിലക്ഷ്മിയുടെ നീക്കം

ആദിലക്ഷ്മിയുടെ നീക്കം

സീതയുടെ സഹോദരിയായ ആദിലക്ഷ്മി ആദ്യമെത്തിയത്് ഇന്ദ്രനരികിലേക്കെത്തിയത്. അമ്മാവന്റെ അഭിമാനം നിലനിര്‍ത്തുന്നതിനായി ആദി ആരാണെന്ന കാര്യം ഇരുവരും രഹസ്യമാക്കി വെച്ചതായിരുന്നു. പിന്നീട് സീതയും അമ്മയുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് അറിയുകയായിരുന്നു. പാതിവഴിയില്‍ മുടങ്ങിയപ്പോയ മെഡിക്കല്‍ ബിരുദപഠനം തുടരാനുള്ള സൗകര്യവും ഇന്ദ്രനൊരുക്കിയിരുന്നു. തുടക്കത്തില്‍ പഞ്ചപാവമായി നിന്നിരുന്ന ആദിലക്ഷ്മിയുടെ അപ്രതീക്ഷിത ഭാവമാറ്റത്തില്‍ സീതയും ഞെട്ടിയിരുന്നു. അമ്മയേയും വിളിച്ച് തറവാട്ടിലെത്തിയതിന് പിന്നാലെ ഇന്ദ്രപ്രസ്ഥം തന്റെ പേരിലേക്ക് മാറ്റാനുള്ള നീക്കവും ആദി നടത്തുന്നുണ്ട്. സീത ഗര്‍ഭിണിയാവുന്നത് തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നും ആദി പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച

സീതയിലെ അപ്രതീക്ഷിത സംഭവങ്ങളെക്കകുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. പുതിയ സന്തോഷവാര്‍ത്തയെത്തിയതില്‍ ആരാധകരും സന്തുഷ്ടരാണ്. ആദിയുടെ അപ്രതീക്ഷിത നീക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ശ്രേയയും ആദിയുമൊക്കെ വല്ലാതെ വെറുപ്പിക്കുന്നുണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഇങ്ങനെയുള്ള ട്വിസ്റ്റുകളൊന്നും ആവശ്യമില്ലായിരുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. കുങ്കുമപ്പൂവിലെ രുദ്രന് ശേഷം ഷാനവാസിന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഇന്ദ്രനെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.

പ്രമോ കാണാം

സീതയുടെ ലേറ്റസ്റ്റ് പ്രമോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X