twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീരിയലുകളെ എല്ലാവര്‍ക്കും പുച്ഛിക്കാം; കോടികൾ മുടക്കുന്ന സിനിമകളെക്കാളും പരിമിതി അതിനുണ്ടെന്ന് താരങ്ങൾ

    |

    അടുത്തിടെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സീരിയലിനുള്ള പുരസ്‌കാരം മാത്രം ഇല്ലായിരുന്നു. ഇതിന് കാരണമായി പറഞ്ഞത് അവാര്‍ഡ് നല്‍കാന്‍ പറ്റുന്ന നിലവാരമുള്ള സീരിയലുകളൊന്നും ഇല്ലെന്നായിരുന്നു. ജൂറിയുടെ ഈ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. സീരിയല്‍ രംഗത്തുള്ളവരെല്ലാം വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി വരികയും ചെയ്തു. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഹരീഷ് പേരടി, നിഷ സാരംഗ്, ബീന ആന്റണി, ശ്രീജിത്ത് പണിക്കര്‍ എന്നിങ്ങനെയുള്ളവര്‍ സീരിയലുകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. അവാർഡിന് പങ്കെടുത്ത സീരിയലുകൾ ഏതൊക്കെയാണെന്ന് അറിയില്ലെങ്കിലും എല്ലാത്തിനെയും അടച്ചാക്ഷേപിച്ചത് ശരിയായിട്ടില്ലെന്നാണ് താരങ്ങളെല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. വിശദമായി വായിക്കാം...

    'നല്ലതും മോശവും എന്നത് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. വിലയിരുത്താനായി മുന്നിലെത്തിയ സീരിയലുകളെ മാത്രം നോക്കി അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല. നമ്മുടെ വീടുകളില്‍ സാധാരണക്കാരായ മനുഷ്യര്‍ ഇരുന്ന് കാണുന്നത് കൊണ്ട് കിട്ടുന്ന ചെറിയ പ്രതിഫലത്തില്‍ നിന്നാണ് ഇത്തരമൊരു കലാരൂപം നിര്‍മ്മിക്കുന്നത്. പ്രേക്ഷകരുടെ അഭിപ്രായത്തിന് അനുസരിച്ചാണ് എല്ലാ സീരിയലുകളും മുന്നോട്ട് പോകുന്നത്. ഈ സീരിയലുകള്‍ കണ്ടിട്ട് എത്ര കൊലപാതാകങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

     hareesh

    എത്ര ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. അല്ലാതെ തന്നെ ഇത്തരം കുറ്റകൃത്യങ്ങള്‍ ധാരാളം നടക്കുന്നില്ലേ? എന്നും താരം ചോദിക്കുന്നു. നിലവാരം നന്നാക്കുക എന്ന് പറഞ്ഞാല്‍ മാത്രം പോര. അവിടെയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടാകേണ്ടത്. ഈ പാവപ്പെട്ട കലാകാരന്മാര്‍ സ്വയം നിയന്ത്രിതമായി പ്രവര്‍ത്തിക്കണമെന്നൊക്കെ പറയുന്നത് വലിയ തമാശയാണ്. നിയമം മൂരം നന്നാക്കട്ടെ. സിനിമയ്ക്ക് സെന്‍സറിങ് ഉണ്ടല്ലോ. അതുപോലെ ചെയ്യട്ടേ' എന്നായിരുന്നു വിഷയത്തില്‍ ഹരീഷ് പേരടിയുടെ അഭിപ്രായം. നേരത്തെയും സീരിയലിന് പിന്തുണ അറിയിച്ച് എത്തിയ ഹരീഷിൻ്റെ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

    മോശമെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കാനുള്ളതൊന്നും സീരിയലുകളില്‍ ഇല്ലെന്നാണ് നടി ബീന ആന്റണി പറയുന്നത്. കുടുംബത്തിന് ഉള്ളിലിരുന്ന് കാണുന്നവ ആയതിനാല്‍ അതിന്റേതായ മാന്യത പുലര്‍ത്തിയാണ് സീരിയലുകള്‍ സ്‌ക്രീനിലെത്തുന്നത്. സീരിയല്‍ ഒരു എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാം മാത്രമാണ്. ഒരു ചര്‍ച്ചയില്‍ വന്നത് പോലെ സര്‍ക്കാര്‍ ഒരു നിബന്ധന വയ്ക്കട്ടേ. അതായത് എല്ലാ ചാനലിലും ഒരു സ്ലോട്ട് അമ്പത് എപ്പിസോഡുകള്‍ മാത്രമുള്ള ചെറിയ പരമ്പരകള്‍ക്ക് വേണ്ടി മാറ്റി വെക്കുക. അതിന് അവാര്‍ഡ് കൊടുക്കുക. മെഗാ സീരിയലിന്റെ അവസാനം എങ്ങനെയാണ് എന്ന് പോലും പലപ്പോഴും പറയാനാവില്ല. കഥകള്‍ പോലും ആഴ്ചകളില്‍ മാറാറുണ്ട്. അതെല്ലാം കണക്കാക്കി എങ്ങനെയാണ് അവാര്‍ഡ് നല്‍കുക എന്നും ബീന ചോദിക്കുന്നു.

    beena-antony

    സീരിയലുകള്‍ മോശമാണെന്ന് നിരന്തരം പറയുമ്പോള്‍ അത് സമൂഹത്തില്‍ ഇല്ലാതാവുകയാണ് ചെയ്യുന്നതെന്നാണ് നിഷ സാരംഗ് പറയുന്നത്. അതിന് പകരം തെറ്റ് കുറ്റങ്ങള്‍ കണ്ടെത്തി തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകാനുള്ള പ്രോത്സാഹനമാണ് നല്‍കേണ്ടത്. ഞാനടക്കം ഒരുപാട് ആളുകളുടെ ചോറാണ് ഇത്. കൊള്ളില്ല, മോശമാണ് എന്ന് ആവര്‍ത്തിച്ച് പറയുമ്പോള്‍ ഒരു കലയാണ് ഇല്ലാതാകുന്നതെന്ന് നിഷ പറയുന്നു. ജൂറിയുടെ മുന്നിലെത്തിയ സീരിയലുകള്‍ ഏതൊക്കെയാണെന്ന് അറിയില്ല. തെറ്റുകളുണ്ടാവും. അതിനര്‍ഥം എല്ലാം മോശമാണെന്നും നിലവാരം ഇല്ലാത്തതാണെന്നും അല്ല. നൂറ് കണക്കിന് ആളുകള്‍ ജോലി ചെയ്ത് ജീവിക്കുന്നുണ്ട് ഇതില്‍. ഈ മേഖല തകരാതെ നോക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും നിഷ സൂചിപ്പിച്ചു.

     nisha-sarang

    സീരിയലുകള്‍ മുഴുവന്‍ സ്ത്രീ വിരുദ്ധമാണ് എന്ന ആക്ഷേപം കുറെ കാലമായി കേള്‍ക്കുന്നതാണ്. പക്ഷേ, സമൂഹത്തില്‍ നിലനില്‍ക്കുന്ന അത്രയും സ്ത്രീ വിരുദ്ധത സീരിയലുകളില്‍ ഇല്ലെന്നും പറയാം. നായികയ്ക്ക് എതിരെ നില്‍ക്കുന്ന നെഗറ്റീവായ സ്ത്രീകഥാപാത്രങ്ങള്‍ എങ്ങനെയാണ് സ്ത്രീവിരുദ്ധതയാവുന്നത്. ഒരു സ്ത്രീയ്‌ക്കെതിരെ നില്‍ക്കുന്നത് സ്ത്രീ തന്നെയാണ് എന്നത് മാത്രമാണ് അത്തരം കഥാപാത്രങ്ങള്‍ ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടില്‍ എത്രയോ സംഭവങ്ങള്‍ അങ്ങനെ നടക്കുന്നുണ്ട്. അതൊക്കെ സീരിയല്‍ കാണിച്ചിട്ടാണോ ഉണ്ടാകുന്നത്. സീരിയല്‍ കണ്ടിട്ട് മാത്രം വഴി തെറ്റുന്നു എന്ന പൊതു ബോധം ഉണ്ടാക്കാനാണ് ഇത്തരം അഭിപ്രായങ്ങളിലൂടെ ശ്രമിക്കുന്നതെന്നാണ് സംവിധായകന്‍ ശ്രീജിത്ത് പാലേരി പറയുന്നത്. സീരിയലിന് ഒരുപാട് പരിമിതികളുണ്ട്. ചെറിയ മുതല്‍മുടക്കിലാണ് പല സീരിയലുകളും എടുക്കുന്നത്. രണ്ട് മണിക്കൂറുള്ള സിനിമ മൂന്ന് കോടി രൂപയ്ക്കാണ് നിര്‍മ്മിക്കുന്നത്. സീരിയലുകൾ അങ്ങനെ നിർമ്മിക്കാൻ പറ്റുന്നവ അല്ലല്ലോ എന്നും സംവിധായകൻ ചോദിക്കുന്നു.

    ശബരിയുടെ ഇളയമകള്‍ ഇപ്പോഴും അച്ഛനെ ചോദിക്കും; കുടുംബം ജീവിതത്തിലേക്ക് തിരിച്ച് വരികയാണെന്ന് സാജന്‍ സൂര്യശബരിയുടെ ഇളയമകള്‍ ഇപ്പോഴും അച്ഛനെ ചോദിക്കും; കുടുംബം ജീവിതത്തിലേക്ക് തിരിച്ച് വരികയാണെന്ന് സാജന്‍ സൂര്യ

    ജൂറി ടെക്‌നിക്കല്‍ ക്വാളിറ്റി ഇല്ല എന്ന് പറഞ്ഞിരുന്നു. അവര്‍ കണ്ടത് ഏതൊക്കെ സീരിയലുകളാണ്, മത്സരത്തിനുള്ള അമ്പത് എപ്പിസോഡുകളും കണ്ടോ എന്നൊന്നും അറിയില്ല. മത്സരത്തിനുള്ള മാനദണ്ഡങ്ങള്‍ മാറ്റണമെന്ന് പലപ്പോഴും നമ്മള്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്. മെഗാ സീരിയലുകള്‍ രണ്ടോ മൂന്നോ വര്‍ഷം നീളുന്നവയാണ്. എത്ര മികച്ചതാണെങ്കിലും ഇത് അവാര്‍ഡിന് വെക്കാന്‍ കഴിയില്ല. 20 മിനുറ്റ് സീരിയലിന് ഒന്നോ ഒന്നരയോ ലക്ഷം മാത്രമാണ് മുടക്കാന്‍ കഴിയുക. ഇങ്ങനെ ചെയ്യുന്ന ഒരു കലാരൂപത്തിന് എന്ത് ടെക്‌നിക്കല്‍ ക്വാളിറ്റിയാണ് ഇവരൊക്കെ പ്രതീക്ഷിക്കുന്നത്. സീരിയല്‍ എന്ന് പറഞ്ഞാല്‍ ആര്‍ക്കും പുച്ഛിക്കാം. പക്ഷേ എല്ലാവരും ഈ സീരിയലുകള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണം. സീരിയലുകള്‍ മാറുന്നില്ലെന്ന് പറയാനാകുമോ, മോശമെന്ന് തള്ളി പറയാനാകുമോ? ഇല്ലെന്ന് തന്നെയാണ് ഉത്തരം. കാലത്തിന് അനുസരിച്ച് ഇനിയും മാറാനുണ്ടെന്ന് മാത്രം എന്നും ശ്രീജിത്ത് പറയുന്നു.

    Recommended Video

    സാറാസ് എന്ന സിനിമക്കെതിരെ ഹരീഷ് പേരടി..എന്ത് സിനിമയാ ഉണ്ടാകുന്നെ

    വീട്ടമ്മമാരാണ് കൂടുതലായും സീരിയല്‍ കാണുന്നത്. അത്രയും ആളുകളും മണ്ടന്മാരും വിവരമില്ലാത്തവരും ആണെന്നല്ലേ ഇവര്‍ പറഞ്ഞതിന്റെ അര്‍ഥം എന്ന് കുടുംബവിളക്ക് സീരിയലിന്റെ സംവിധായകനായ അനില്‍ ബാസ് ചോദിച്ചത്. ടിആർപി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സീരിയലാണ് കുടുംബവിളക്ക്. മറ്റ് സീരിയലുകൾക്കും വലിയ ജനപ്രീതിയാണ് ലഭിച്ചിട്ടുള്ളത്. ലോക്ഡൌൺ നാളുകളിൽ യുവാക്കളടക്കം സീരിയലുകൾ കണ്ട് തുടങ്ങിയതോടെ സോഷ്യൽ മീഡിയയിൽ ഫാൻസ് ക്ലബ്ബുകളും ആരംഭിച്ചിരുന്നു. അന്നും ഫേസ്ബുക്കിലൂടെ നടൻ ഹരീഷ് പേരടിയും സീരിയലുകൾക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.

    Read more about: serial
    English summary
    Hareesh Peradi, Nisha Sarang And Other Actors Viral Words To Haters Who Moke Serials
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X