twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ്, ലക്ഷങ്ങൾ കൊടുത്തു, ചതിക്കപ്പെട്ടതിനെ കുറിച്ച് ഹരിശ്രീ യൂസഫ്

    |

    മിനീസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയാണ് ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം. അമൃത ടിവിയിൽ സ പ്രേക്ഷണം ചെയ്യുന്ന പരിപാടിയ്ക്ക് മികച്ച കാഴ്ചക്കാരാണുളളത്. ഏറ്റവും പുതിയ എപ്പിസോഡിൽ മിമിക്രി കലാകാരൻ ഹരിശ്രീ യൂസഫ് ആയിരുന്നു എത്തിയത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മിമിക്രി ആർട്ടിസ്റ്റാണ് അദ്ദേഹം. ഒരു കാലത്ത് സ്റ്റേജ് ഷോകളിൽ സജീവമായിരുന്നു. ഇന്നസെന്റ്, ജഗതി, മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ , തിലകൻ എന്നിവരെ അനുകരിച്ച് കയ്യടി നേടിയിരുന്നു അദ്ദേഹം.

    ഇപ്പോഴിത ജീവിതത്തിലെ വിഷമഘട്ടത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. കൊവിഡ് കാലം ജീവിത്തിൽ സൃഷ്ടിച്ച പ്രതിസന്ധിയെ കുറിച്ചും തട്ടിപ്പിന് ഇരയായതിനെ കുറിച്ചും ഷോയിലൂടെ വെളിപ്പെടുത്തുകയാണ് . രണ്ടര കൊല്ലമായി നല്ല വിശേഷങ്ങൾ ഒന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

    നല്ല വിശേഷം ഇല്ല

    കഴിഞ്ഞ രണ്ടര കൊല്ലമായി കലാകാരന്മാർക്ക് നല്ല വിശേഷങ്ങളൊന്നും അധികം പറയാനില്ല. ചാനൽ പരിപാടി ചെയ്യുന്ന ആളുകൾക്ക് മാത്രമേ നല്ല വിശേങ്ങൾ ഉള്ളൂ. രണ്ട് വർഷത്തിന് ശേഷം ഇപ്പോഴാണ് ഒരു ചെറിയ മൈക്ക് ലഭിക്കുന്നത്. അതിന്റെ ചെറിയ സന്തോഷമുണ്ടെന്ന് വിശേഷം ചോദിച്ച എംജി ശ്രീകുമാറിനോട് ഹരിശ്രീ യൂസഫ് പറഞ്ഞു. ഇപ്പോൾ കടയൊക്കെ പൂട്ടി കൊവിഡിന് ശേഷം മിമിക്രി ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

    ബിസിനസിൽ പരാജയം

    ബിസിനസിൽ പരാജയം സംഭവിച്ചതിനെ കുറിച്ചും ഹരിശ്രീ യൂസഫ് പറയുന്നുണ്ട്. ഇനിയും മിമിക്രി കൊണ്ട് നടന്നിട്ട് കാര്യമില്ലെന്ന് തോന്നി. പത്ത് നാൽപ്പത്തിയഞ്ച് വർഷത്തോളം മിമിക്രിയുമായി നടന്നു. അതിന് ഒരു പെൻഷൻ ഉണ്ടല്ലോ. അങ്ങനെ കയ്യിലുണ്ടായ പൈസയൊക്കെ വെച്ച് ഒരു കച്ചവടം തുടങ്ങി. ബേക്കറിയും ലേഡി സ്റ്റോറുമായിരുന്നു തുടങ്ങിയത്. കോവിഡിനെ മുൻപായിരുന്നു കട തുടങ്ങുന്നത്. മിമിക്രി മാത്രം അറിയവുന്ന ഞാൻ ഒന്നു ചിന്തിക്കാതെ ആയിരുന്നു കട തുടങ്ങുന്നത്. ശരിക്കും ആ കടയ്ക്ക് വൻ പരാജയം എന്നായിരുന്നു പേരിടേണ്ടിയിരുന്നതെന്നും താരം പറയുന്നു.

    എലിയും ഉറുമ്പും പൂട്ടിച്ചു

    സ്ഥലം കണ്ടെത്താൻ കുറച്ച് അധികം കഷ്ടപ്പെട്ടിരുന്നു. അങ്ങനെ ഒരു ബേക്കറി അവിടെ ആരംഭിച്ചു. ഒപ്പം ഒരു ലേഡി സ്റ്റോറും തുടങ്ങി. ബേക്കറിയോട് ചേർന്ന് തന്നെയായിരുന്നു ഇതും തുടങ്ങിയത്. ഹൽവയും മറ്റ് മധുര പലഹാരങ്ങളും എടുത്ത് വെച്ചിരുന്നു. അതിൽ ഉറുമ്പ് അരിക്കാൻ തുടങ്ങിയതോടെ ബോക്കറി പൂട്ടുകയായിരുന്നു. പിന്നീട് ആ കട സ്റ്റേഷനറി ആക്കുകയായിരുന്നു. കുറച്ച് ബാഗുകൾ അവിടെ തൂക്കിയിരുന്നു. കടയിൽ തൂക്കിയിട്ടിരുന്ന ബാഗിൽ എലി കയറി അതിനെ നശിപ്പിച്ചു. അതോടെ സ്റ്റേഷനറി കടയും പൂട്ടിയെന്ന് തരം പറഞ്ഞു.

    ചതിയ്ക്ക്  ഇരയായി

    തട്ടിപ്പിന് ഇരയായതിനെ കുറിച്ചും പറയാം നേടാമിലൂടെ പറഞ്ഞിരുന്നു. എംജി ചോദിച്ചതിനെ തുടർന്നാണ് ഇക്കാര്യം പറയുന്നത്. കടകൾ പൂട്ടിയിരുന്ന സമയത്താണ് ഒരു പരസ്യ ചിത്രത്തിനായി നമ്മുടെ ഒരു സുഹൃത്ത് വിളിക്കുന്നത്. ഞാൻ ചെന്ന് പരിചയപ്പെട്ടു ബന്ധമായി. എന്റെ കാര്യങ്ങൾ ഒക്കെയും അദ്ദേഹം മനസിലാക്കി. അങ്ങനെ ഒരു ദിവസം അവൻ എന്നെ വിളിച്ചു. നമുക്ക് ഒരു ഹോം അപ്ലയൻസ് തുടങ്ങാം എന്ന് പറഞ്ഞു. അങ്ങനെ അയാളെ വിശ്വസിച്ചുകൊണ്ട് ഉള്ള കാശ് മുഴുവനും ഞാൻ അതിൽ കൊണ്ടുപോയി നിക്ഷേപിച്ചു. കടമായിട്ടാണ് കൊടുത്തത്. ഒരു വർഷത്തോളം കൊണ്ട് 28 ലക്ഷത്തോളം കൊടുത്തു. ഭാര്യ വരെ പറഞ്ഞതാണ് കൊടുക്കണ്ട എന്ന്. പക്ഷെ നഷ്ടം സംഭവിച്ചു.

     ചതിക്കപ്പെട്ടു

    ഞാൻ വിശ്വസിച്ചു അവന് പണം കൊടുത്തു. ഇരുപത്തെട്ടര ലക്ഷം അവനെ വിശ്വസിച്ച് കൊടുത്തു. കടയിൽ നിന്ന് കിട്ടുന്ന ലാഭം തരാമെന്ന് പറഞ്ഞാണ് ഞാൻ പണം കൈമാറിയത്.ഒരു വർഷത്തോളം കൊണ്ടാണ് കടമായി കൊടുത്തത്. ഭാര്യ വരെ പറഞ്ഞു കൊടുക്കരുതെന്ന്. എന്നാൽ അത് താൻ കേട്ടില്ല. പണത്തിനായി താൻ അവനെ വിളിക്കുമ്പോൾ അവൻ ഫോണെടുക്കാതായി. നേരിട്ട് പോയി അന്വേഷിച്ചപ്പോഴാണ് മനസിലായത് ഇവൻ ഇത്തരത്തിൽ പലരിൽ നിന്നും പണം പറ്റിച്ചിട്ടുണ്ടെന്ന്.

     കേസ്  കോടതിയിൽ


    ഞാൻ അവനെതിരെ കേസ് കൊടുത്തിരിക്കുവാണ്. പണം നൽകിയതിന്റെ രേഖകളും ചെക്കും എല്ലാം എന്റഎ കൈയ്യിലുണ്ട്. ഇനി കോടതിയാണ് തിരുമാനിക്കേണ്ടത്. സ്റ്റേജിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ തുകയാണ്. തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഹരിശ്രീ യൂസഫ് പറയുന്നു.

    പൊളിഞ്ഞ സ്കിറ്റ്

    സ്റ്റേജിൽ പൊളിഞ്ഞ് പോയ ഒരു സ്കിറ്റിനെ കുറിച്ചും എംജി ശ്രീകുമാർ യൂസഫിനോട് ചോദിക്കുന്നുണ്ട്. ഒരു വിദേശ ഷോയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിഗർ ചെയ്തപ്പോഴാണ് പ്രശ്നം പറ്റിയതെന്നാണ് താരം പറയുന്നത്. ജയറാമും പിഷാരഡിയും ഷോയിൽ ഉണ്ടായിരുന്നു. ഇവർ മൈക്കിലൂടെ വിളിക്കുമ്പോൾ ഓഡിയൻസിന് ഇടയിലൂടെ കയറി വരണം ഇതായിരുന്നു തന്നോട് പറഞ്ഞത്. ഒരു പരിപാടി കഴിഞ്ഞിട്ട് തൊട്ട് പിന്നാലെ തന്നെ മേദിയുടെ ഗെറ്റപ്പിൽ താൻ എത്തണമായിരുന്നു. മേക്കപ്പിന് ആരും ഇല്ലായിരുന്നു. താൻ എങ്ങനേയോ താടിയൊക്കെ വെച്ച് കൊണ്ട് സ്റ്റേജിന് പുറത്ത് എത്തി. സെക്യൂരിറ്റിയ്ക്ക് എന്നെ മനസ്സിലായില്ല. അപ്പോൾ തന്നെ ഇവർ മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. സെക്യൂരിറ്റിയിൽ നിന്ന് കുതറി ഓടുന്നതിനിടെ വീണു. താടിയൊക്കെ പോയി. ഒടുവിൽ എങ്ങനേയോ സ്റ്റേജിൽ കയറി. ആ സമയത്ത് ജയറാം, പോയിരുന്നു. സ്റ്റേജിൽ കയറി ഒന്നു മിണ്ടാതെ താൻ നടന്നു പോയപ്പോൾ പിഷാരടി മൈക്കിലൂടെ വിളിച്ചു . ഒന്നു മിണ്ടാതെ പോയാലോ രണ്ട് വാക്ക് പറഞ്ഞിട്ടു പോകാൻ... ചിരിയോടെയാണ് താരം ഈ സംഭവം പറയുന്നത്.

    Recommended Video

    Kurup premier in Dubai

    വീഡിയോ; കടപ്പാട്( പറയാം നേടാം)

    Read more about: tv
    English summary
    Harisree Yousuf Opens Up About His Business Loss In Mg Sreekumar Show Parayam Nedam,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X