സങ്കൽപ്പത്തിലുള്ളയാളല്ല, വിവാഹ ദിവസം ഹരിത പറഞ്ഞത്; വേർപിരിയലിന് ശേഷം ശ്രദ്ധ നേടി വാക്കുകൾ

By Desk

കഴിഞ്ഞ ദിവസമാണ് നടി ഹരിത ജി നായർ വിവാഹമോചിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഒന്നര വർഷത്തോളമായി പിരിഞ്ഞ് താമസിച്ച ശേഷം നിയമപരമായി ബന്ധം വേർപിരിഞ്ഞെന്നും സൗഹൃദം നിലനിൽക്കുെമന്നും ഹരിത വ്യക്തമാക്കി. വേർപിരിയലിന്റെ കാരണം തികച്ചും സ്വകാര്യമാണെന്നും ഹരിത പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. 2023 ലായിരുന്നു എഡിറ്റർ വിനായക് എസുമായുള്ള ഹരിതയുടെ വിവാ​ഹം. വിവാഹസമയത്ത് ഹരിതയും വിനായകും മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എനിക്കിതൊരു അറേഞ്ച് മാര്യേജ് ആണെന്നായിരുന്നു ഹരിത പറഞ്ഞത്. എന്നാൽ തനിക്ക് ഇത് പ്രണയ വിവാഹമാമെന്ന് വിനായക് പറഞ്ഞു. റൊമാന്റിക് പരിപാടിയൊന്നും ഇല്ലായിരുന്നു. കാരണം ഞങ്ങൾ കുട്ടിക്കാലം തൊട്ടേ ഫ്രണ്ട്സായിരുന്നു. ഞങ്ങൾ പാരന്റ്സ് വിവാഹത്തെക്കുറിച്ച് പണ്ടും ഞങ്ങളോ‌ട് ചോദിച്ചതാണ്. പക്ഷെ അന്നൊന്നും ഞങ്ങൾക്കങ്ങനെയൊന്നും ഇല്ലായിരുന്നെന്ന് വിനായക് പറഞ്ഞു.

Haritha G Nair

15 വർഷത്തെ പ്യുവർ ഫ്രണ്ട്ഷിപ്പായിരുന്നു ഞങ്ങളുടേത്. അമ്മയും അച്ഛനും വളരെ ഹാപ്പിയാണ്. എല്ലാം അറിയാവുന്ന ഫാമിലിയും ചെക്കനുമായതിനാൽ ഞാൻ ഹാപ്പിയായിരിക്കും സേഫ് ആയിരിക്കും എന്നാണ് അവരുടെ മനസിൽ. അതുകൊണ്ട് തന്നെ തുട‌ക്കം മുതൽ അവർ സന്തോഷത്തിലാണ്.

ബെസ്റ്റ് ഫ്രണ്ട്സ് തമ്മിൽ കല്യാണം കഴിച്ചാലുള്ള ​ഗുണവും ദോഷവും ഓരോരുത്തരെ അനുസരിച്ചിരിക്കും. എല്ലാ ബെസ്റ്റ് ഫ്രണ്ട്സും കല്യാണം കഴിച്ചാൽ അടിപൊളി ആകണമെന്നില്ല. എല്ലാ ബെസ്റ്റ് ഫ്രണ്ട്സും കല്യാണം കഴിച്ചാൽ മോശം ആകണമെന്നുമില്ല. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ വാല്യു ചെയ്യുന്നുണ്ട്. അത് പോകാതിരിക്കാൻ സ്ട്ര​ഗിൾ ചെയ്തു. ജീവിതത്തിൽ ഇങ്ങനെയൊരു വിവാഹം നടക്കുമെന്ന് വിചാരിച്ചതല്ല. ബാക്കി വരുന്നിടത്ത് വെച്ച് കാണാമെന്ന് ഹരിത അന്ന് പറഞ്ഞു.

Haritha G Nair

സങ്കൽപ്പത്തിലുള്ള പയ്യനെ ആണോ ഭർത്താവായി ലഭിച്ചതെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു അന്ന് ഹരിതയുടെ മറുപടി. ആർക്കും അങ്ങനെ ലഭിക്കില്ലെന്നും ഹരിത അന്ന് പറഞ്ഞു. നഴ്സായിരുന്ന ഹരിത കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് അഭിനയ രം​ഗത്തേക്ക് വരുന്നത്. തിങ്കൾക്കലമാൻ, ശ്യാമാമ്പരം തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലാണ് ഹരിത നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ദൃശ്യം 2 അടക്കമുള്ള സിനിമകളുടെ എഡിറ്ററാണ് വിനായക്.

More from Filmibeat

Read more about: haritha social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X