ആദ്യം അതൊന്ന് പറയാന്‍ പഠിക്കൂ! ഡിവോഴ്‌സായോ എന്ന് ചോദിച്ച ആള്‍ക്ക് ഹരിത നല്‍കിയ മാസ് റിപ്ലേ
വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ഹരിത നായര്‍. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു താരത്തിന്റെ വിവാഹം. കുടുംബശ്രീ ശാരദയില്‍ സുസ്മിത എന്ന കഥാപാത്രത്ത അവതരിപ്പിച്ച് വരികയാണ് ഹരിത. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിലും മികച്ച പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. വില്ലത്തിയായി നിറഞ്ഞാടുകയായിരുന്നു ഹരിത. വിവാഹമായപ്പോള്‍ മുതല്‍ ഇനി പരമ്പരയിലേക്കില്ലേയെന്നായിരുന്നു ചോദ്യങ്ങള്‍. വീണ്ടും അഭിനയ ലോകത്തേക്ക് മടങ്ങി വന്ന സന്തോഷം താരം പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായി ജീവിത വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.
ഹസ്ബന്‍ഡ് എവിടെയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. നിങ്ങളുടെ ഹസ്ബന്‍ഡ് എവിടെയാണെന്ന് എനിക്ക് എങ്ങനെ അറിയാം. ഒരു മിസിംഗ് കപ്ലെയ്ന്റ് കൊടുത്ത് നോക്കൂ, ചിലപ്പോള്‍ കിട്ടും എന്നായിരുന്നു മറുപടി. ചേച്ചി ഡിവോഴ്‌സായോ എന്ന ചോദ്യത്തിനും ഹരിത മറുപടി നല്‍കിയിരുന്നു. ആദ്യം പോയി കറക്റ്റ് സ്‌പെലിംഗ് പഠിച്ചിട്ട് വാടോ. ഒന്നുമില്ലെങ്കിലും ചാറ്റ് ജിപിടിയൊക്കെ ഉള്ളതല്ലേ, അതിനോടെങ്കിലും മര്യാദയ്ക്ക് ചോദ്യം ചോദിച്ചൂടേ. എന്തായാലും ആയിട്ടില്ല അതാണ് ഉത്തരം.

സോഷ്യല്‍മീഡിയ പേജുകളില്‍ നിന്നും വിവാഹ ചിത്രങ്ങള്‍ അപ്രത്യക്ഷമായപ്പോള്‍ മുതല്‍ വിവാഹമോചിതയായോ എന്നായിരുന്നു ചോദ്യങ്ങള്‍. എന്‍ഗേജ്‌മെന്റ് മുതല്‍ എല്ലാ വിശേഷങ്ങളും ഹരിത പങ്കുവെക്കുന്നുണ്ടായിരുന്നു. വിവാഹ ശേഷമായി ഭര്‍ത്താവിനെ കാണാനായി ദുബായിലേക്ക് പോയതും, അവിടെ എത്തിയ ശേഷമുള്ള വിശേഷങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിരുന്നു. ദുബായില്‍ നടന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് മലയാളിയില്‍ സനോജും ഹരിതയും വിജയികളായിരുന്നു. ഇതെന്റെ രണ്ടാമത്തെ വിജയം, ആദ്യത്തെ വിജയം നിങ്ങളാണ് എന്നായിരുന്നു അന്ന് ഹരിത കുറിച്ചത്.
മാട്രിമോണിയലിലൂടെയായിരുന്നു ഹരിതയും സനോജും പരിചയപ്പെടുന്നത്. ദുബായിലായിരുന്നു ഈ സമയത്ത് സനോജ്. ഏഴ് മാസത്തെ പരിചയത്തിന് ശേഷമായിരുന്നു വിവാഹം. വര്‍ഷങ്ങളായിട്ട് അറിയാവുന്നത് പോലെയാണ് തോന്നുന്നത്. തുടക്കം മുതലേ തന്നെ ഞങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു അടുപ്പം അനുഭവപ്പെട്ടിരുന്നു. പെട്ടെന്ന് തന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു. പ്രൈവസിയെ മാനിച്ചാണ് ഞാന്‍ അദ്ദേഹത്തെ നേരത്തെ പരിചയപ്പെടാതിരുന്നത്. ഒഫീഷ്യലായതിന് ശേഷമായിരുന്നു സനോജിനെ ഹരിത പരിചയപ്പെടുത്തിയത്.
ലവ് മാര്യേജില്‍ എന്തൊക്കെയാണോ സംഭവിക്കുന്നത്, അതുപോലെയുള്ള കാര്യങ്ങള്‍ ഞങ്ങളും നേരിട്ടിട്ടുണ്ട്. വേണമെങ്കില്‍ ലവ് കം അറേഞ്ച്ഡ് എന്ന് ഞങ്ങളുടെ വിവാഹത്തെ വിശേഷിപ്പിക്കാം. എന്റെ പ്രൊഫഷനെക്കുറിച്ചോ, ഞാന്‍ എന്താണെന്നോ മനസിലാക്കാതെയായിരിക്കണം ജീവിതപങ്കാളി വരേണ്ടത് എന്ന് ആഗ്രഹിച്ചിരുന്നു. ഞാന്‍ അഭിനേത്രിയാണെന്നോ, ഏതൊക്കെ പരമ്പരകളില്‍ അഭിനയിച്ചുവെന്നോ, എന്റെ കഥാപാത്രങ്ങളെക്കുറിച്ചോ ഒന്നും അദ്ദേഹത്തിന് അറിയില്ല. ഇന്‍ഡസ്ട്രിയിലുള്ള ആളാണെന്നറിഞ്ഞല്ല ഈ ആലോചന വന്നത്. എല്ലാ പ്രൊഫഷനെയും പോലെ ഞാനും ജോലി ചെയ്യുന്നു. അത്രയേ അദ്ദേഹത്തിന് അറിയുമായിരുന്നുള്ളൂവെന്നും ഹരിത പറഞ്ഞിരുന്നു.


Click it and Unblock the Notifications