പർദ്ദയോട് ആദരവ് തോന്നുന്ന നിമിഷങ്ങൾ; വെഡ്ഡിങ്ങോ അതിന് പക്വത ആയിട്ടില്ല; ഡീപ്പ് നെക്ക് ഡ്രസ്സ്, ഹനാന് വിമർശനം!
കോളേജ് യൂണിഫോമിൽ മീൻ വിറ്റ് വൈറലായ പെൺകുട്ടി എന്ന ടാഗാണ് മലയാളികൾക്കിടയിൽ ഹനാൻ ഹമീദിന്. ഒറ്റ രാത്രി കൊണ്ടാണ് ഹനാൻ കേരളത്തിലാകെ ചർച്ച വിഷയമായി മാറിയത്. 2018ൽ ആയിരുന്നു സംഭവം. അന്ന് ഹനാൻ കോളേജ് വിദ്യാർത്ഥിനിയാണ്. നിർധന കുടുംബാംഗമായതുകൊണ്ട് തന്നെ നിത്യ ചെലവിനുള്ള വരുമാനം കണ്ടെത്താനായിരുന്നു പാലാരിവട്ടം തമ്മനം ജങ്ഷനിൽ വൈകുന്നേരങ്ങളിൽ കോളേജ് യൂണിഫോമിൽ ഹനാൻ മീൻ വിൽപ്പന നടത്തിയത്.
ക്ലാസ് കഴിഞ്ഞ് എത്തിയാണ് അന്ന് ഹനാൻ മീൻ വിറ്റിരുന്നത്. തൃശൂര്‍ സ്വദേശിനിയായ ഹനാനെ മീൻ വിൽപ്പന നടത്താൻ പ്രേരിപ്പിച്ചത് കോളേജ് ഫീസും വീട്ടുവാടകയുമായിരുന്നു. സാമ്പത്തിക പരാധീനതയാൽ പ്ലസ്ടു പഠനം മുടങ്ങിയതോടെയാണ് ജോലിയെടുക്കാൻ തീരുമാനിച്ചത്.

മാതാപിതാക്കൾ ഹനാന്റെ ചെറുപ്പത്തിൽ തന്നെ വിവാഹമോചിതരായി. കൂടപ്പിറപ്പായി ഒരു സഹോദരനുണ്ട്. മീൻ വിൽപ്പന മാത്രമല്ല കുട്ടികൾക്ക് ട്യൂഷൻ എടുത്ത് നൽകിയും മുത്തുമാല കോർത്ത് വിറ്റും വരെ ഹനാൻ ഒരു കാലത്ത് കുടുംബത്തിനായി പണം കണ്ടെത്തിയിരുന്നു. ഹനാന്റെ മീൻവിൽപ്പനയുടെ വീഡിയോ വൈറലായശേഷം സർക്കാർ പഠന ചിലവ് അടക്കം ഏറ്റെടുത്തിരുന്നു.
അവതാരകയും ഡബ്ബിങ് ആർട്ടിസ്റ്റും കവയിത്രിയും എല്ലാമായ ഹനാൻ കളരിയും പഠിച്ചിട്ടുണ്ട്. സർക്കാർ ദത്തെടുത്തശേഷമാണ് ഹനാന്റെ ജീവിതം മാറി മറിഞ്ഞതും ലൈം ലൈറ്റിലേക്ക് എത്തുന്നതും. അതിനിടയിൽ ചില വിവാദങ്ങളിലും കുടുങ്ങി. ജീവിതം പതിയെ പച്ച പിടിച്ചപ്പോൾ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ വൈൽഡ് കാർഡായും മത്സരിക്കാൻ ഇറങ്ങി.
തുടക്കത്തിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഹൗസിൽ കാഴ്ചവെച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ അപ്രതീക്ഷിതമായി പുറത്തായി. ആരോഗ്യപ്രശ്നങ്ങളായിരുന്നു കാരണം. ഫിറ്റ്നസ്, സംഗീതം എന്നിവയാണ് ഹനാന് ഏറെ പ്രിയമുള്ള മേഖല. ഇപ്പോഴിതാ അടുത്തിടെ വിവാഹത്തെ കുറിച്ചുള്ള ഓൺലൈൻ മീഡിയയുടെ ചോദ്യത്തിന് ഹനാൻ നൽകിയ മറുപടിയും അതിന് വന്ന കമന്റുകളുമാണ് ചർച്ചയാകുന്നത്.
വിവാഹം അടുത്ത് എങ്ങാനും പ്ലാൻ ചെയ്യുന്നുണ്ടോയെന്ന് മീഡിയ ചോദിച്ചപ്പോൾ ഹനാൻ പറഞ്ഞത് ഇങ്ങനെയാണ്... വെഡ്ഡിങ്ങോ.... എനിക്ക് എന്റെ കരിയറാണ് പ്രധാനം. അതിന് എന്തെങ്കിലും തീരുമാനമായശേഷം മാത്രമെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുള്ളു. വെഡ്ഡിങ്ങ് ഒന്നും ഞാൻ ആലോചിക്കുന്നതേയില്ല.

വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ അതിന് ഒരു പക്വത വരട്ടെ. വെഡ്ഡിങ് എന്നതിനെ കുറിച്ച് ആലോചിക്കണമെങ്കിൽ ലൈഫിൽ പക്വതയും മെച്വൂരിറ്റിയും എല്ലാം വരാനുണ്ട്. എനിക്ക് അത് വന്നിട്ടില്ല. ഒന്ന് രണ്ട് സിനിമ പ്രോജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഷൂട്ടിന് സമയം ആയിട്ടില്ല. അടുത്ത ആഗസ്റ്റാകും എന്നാണ് അവർ പറയുന്നത്. അതുകൊണ്ട് തന്നെ അനൗൺസ് ചെയ്യാൻ ആയിട്ടില്ല എന്നായിരുന്നു മറുപടി.
വീഡിയോ വൈറലായതോടെ ഹേറ്റ് കമന്റുകൾ നിറയാൻ തുടങ്ങി. അതിന് പ്രധാന കാരണം ആ വീഡിയോയിൽ ഹനാൻ ഇട്ട വസ്ത്രമായിരുന്നു. ഡീപ്പ് നെക്കുള്ള വൈറ്റ് ഗൗൺ ഡ്രസ്സാണ് ഹനാൻ ധരിച്ചിരുന്നത്. പർദ്ദയോട് ആദരവ് തോന്നുന്ന ചില നിമിഷങ്ങൾ, ഇട്ടിരിക്കുന്ന വസ്ത്രം കണ്ടാൽ അറിയാം പക്വത ആയിട്ടില്ലെന്ന്, ഹനാനുമായി താരതമ്യപ്പെടുത്തുമ്പോൾ രേണു എത്രയോ ബേധം.
ഇത്തരത്തിലുള്ള ഡ്രസ്സ് ഇടുന്നതെന്തിനാണ്. ആരെ കാണിക്കാനാണ്. നാണം എന്നൊക്ക പറയുന്ന ഒരു സാധനം നമ്മൾ മനുഷ്യർക്കുള്ളതല്ലേ. അത് കാണിക്കണ്ടേ...? എന്നിങ്ങനെ നീളുന്നു കമന്റുകൾ. അശ്ലീലം നിറഞ്ഞ നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡേൺ വസ്ത്രങ്ങൾ ധരിച്ച് തുടങ്ങിയശേഷമാണ് ഹനാന് സൈബർ ബുള്ളിയിങ് ലഭിച്ച് തുടങ്ങിയത്.


Click it and Unblock the Notifications