കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്നു, അമ്മയ്ക്ക് വിശേഷമുണ്ട്; മനസ് നിറഞ്ഞ സന്തോഷത്തിൽ വിഷ്ണുവും ഫാമിലിയും!
ജീവമാതാ കാരുണ്യഭവന്റെ നടത്തിപ്പുകാരിയായ ഗിരിജയും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. ഏക മകന് അവിടുത്തെ അന്തേവാസിയായ പെൺകുട്ടിയെ വിവാഹം ചെയ്യിപ്പിച്ച് കൊടുത്തുകൊണ്ടാണ് ഗിരിജ ആദ്യം വാർത്തകളിൽ നിറയുന്നത്. ആരോരുമില്ലാത്ത അനാമികയെ സ്വന്തം മകളായി ഗിരിജ സ്വീകരിക്കുകയും ചെയ്തു. അനാമികയും വിഷ്ണുവും ഇന്ന് ഒരു വയസുകാരിയായ പെൺകുഞ്ഞിന്റെ മാതാപിതാക്കളാണ് ഇന്ന്.
ഗിരിജയ്ക്ക് വിഷ്ണുവിനെ കൂടാതെ വർഷ എന്നൊരു മകൾ കൂടിയുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഗിരിജയുടെ ഭർത്താവ് മരിച്ച് പോയിരുന്നു. മക്കളേയും കുടുംബവും നോക്കണമെന്ന ഉത്തരവാദിത്വ ബോധം കൊണ്ട് മറ്റൊരു ജീവിതത്തെ കുറിച്ച് ഗിരിജ ചിന്തിച്ചിരുന്നില്ല. വിഷ്ണുവിന്റെ വിവാഹശേഷമാണ് ഗിരിജ പുനർവിവാഹത്തെ കുറിച്ച് ചിന്തിച്ചത്.

അതിന് മുൻകൈ എടുത്തതും മക്കളായ വിഷ്ണുവും വർഷയും അനാമികയും എല്ലാമായിരുന്നു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു വിവാഹം. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്ന സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് വിഷ്ണു. അമ്മ ഗർഭിണിയാണെന്നും തനിക്ക് ഒരു അനിയനോ അനിയത്തിയോ ഉടനെ പിറക്കുമെന്നും വിഷ്ണു പറയുന്നു. ഹലോ ഗയ്സ് ഞങ്ങൾ ഇന്ന് ഒരു റിവീൽ വീഡിയോയുമായിട്ടാണ് വന്നിരിക്കുന്നത്.
വലിയൊരു സന്തോഷമുണ്ട് ഞങ്ങൾക്ക് പറയാനായി. ഇവരുടെ രണ്ടിന്റേയും നാണം കാണുമ്പോഴേ നിങ്ങൾക്ക് മനസിലായി കാണുമല്ലേ?. മനസിലായോ എന്താണെന്ന്. അമ്മയും അച്ഛനും കൂടി എന്താണ് കാരണമെന്ന് പറയാൻ പോവുകയാണ് വിഷ്ണു പറഞ്ഞ് തുടങ്ങി. ഞങ്ങളുടെ പുതിയ സന്തോഷം ഉണ്ണിയ്ക്കും വർഷയ്ക്കും ഇടയിൽ വഴക്കുണ്ടാക്കാനും അടി കൂടാനുമായി വീണ്ടും ഒരു അതിഥി കൂടി വരുന്നുവെന്നതാണ്.
ഒരുപാട് പേരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ട് കൂടിയാണ് ഞങ്ങൾ വന്നിരിക്കുന്നത്. ഇവർക്ക് വരാൻ പോകുന്നത് അനിയനാണോ അനിയത്തിയാണോയെന്ന് അറിയില്ല ഗിരിജയുടെ ഭർത്താവ് പറഞ്ഞു. എനിക്ക് അനിയൻ പിറക്കുന്നതിനോടാണ് താൽപര്യമെന്നായിരുന്നു വിഷ്ണു പറഞ്ഞത്. എനിക്ക് ഇനി ഒരു അളിയൻ വേണ്ട. അനിയത്തി മതി എന്നാണ് വർഷയുടെ ഭർത്താവ് പറഞ്ഞത്. എനിക്കും അനിയത്തി മതി എന്നായിരുന്നു വർഷയുടെ മറുപടി.
ബാക്കിയുള്ള വിശേഷങ്ങൾ പിറകെ കാണാം. അനിയനാണെങ്കിലും അനിയത്തിയാണെങ്കിലും ഉണ്ണിമോൾക്ക് കളിക്കാൻ ഒരു കൂട്ടാകും. ഞങ്ങളുടെ ഒരു സന്തോഷമാണ് നിങ്ങളോട് പങ്കുവെച്ചത്. ഇത് കേട്ട് കഴിയുമ്പോൾ കുറേപ്പേർ നെഗറ്റീവ് പറയും കുറേപ്പേർ നല്ലത് പറയും. നെഗറ്റീവ് പറയുന്നവരോട് ഞങ്ങൾക്ക് ഒന്നും പറയാനില്ല. നല്ലത‍് പറയുന്നവരോട് സ്നേഹം മാത്രമെന്നും പറഞ്ഞാണ് കുടുംബം വീഡിയോ അവസാനിപ്പിച്ചത്.

നിരവധി പേരാണ് കുടുംബത്തിന് ആശംസകൾ നേർന്ന് എത്തിയത്. അതേസമയം ഇത്രയും നല്ലൊരു സന്തോഷ വാർത്ത പങ്കിടുമ്പോൾ അനാമിക മാത്രം എന്തുകൊണ്ട് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടില്ലെന്ന ചോദ്യവും കമന്റ് ബോക്സിൽ ഉയരുന്നുണ്ട്. അമ്മ ഞങ്ങളെ എല്ലാവരെയും ഒരു നിലയിൽ എത്തിച്ചു. അപ്പോൾ അമ്മയ്ക്കും ഒരു സന്തോഷം വേണ്ടേ. ഉറപ്പായും വേണം.
അമ്മയ്ക്ക് ഇതുവരെയും ജീവിതത്തിൽ കിട്ടാത്ത സന്തോഷം കിട്ടാൻ പോവുകയാണ് അമ്മ പുതിയ ജീവിതം തുടങ്ങി. രജിസ്റ്റർ മാര്യേജ് നേരത്തെ കഴിഞ്ഞു. ഇപ്പോൾ അമ്പലത്തിൽ വെച്ച് ചടങ്ങുകൾ നടത്തി. ഞങ്ങളുടെ അമ്മയെ ചിരിച്ച മുഖത്തോടെ കാണുമ്പോൾ ഒരുപാട് സന്തോഷം. അമ്മയുടെ ചിരി കാണാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും. ഞങ്ങളുടെ ആഗ്രഹം പോലെയാണ് അമ്മയുടെ വിവാഹം നടന്നത്.
അമ്മക്കും ഒരു ജീവിതം വേണമെന്ന് തോന്നി. ചാച്ചൻ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയതാണ്. അന്ന് മുതൽ ഞങ്ങൾ മക്കളുടെ എല്ലാ കാര്യങ്ങളും നോക്കിയത് അമ്മയാണ്. ഈ ആലോചന വന്നപ്പോഴും നിങ്ങൾ ഓക്കേ ആണെങ്കിൽ മതി എന്നാണ് അമ്മ പറഞ്ഞത്. അമ്മ ഇന്ന് നിലയിൽ എത്തി എങ്കിലും അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞതുകൊണ്ട് അമ്മ ഞങ്ങളെ ഇട്ടിട്ട് പോവുകയല്ല. അമ്മ ഞങ്ങളുടെ ഒപ്പം ഉണ്ടാകും എന്നുമാണ് ഗിരിജയുടെ വിവാഹം കഴിഞ്ഞ സമയത്ത് സന്തോഷം പങ്കിട്ട് വിഷ്ണുവും അനാമികയും പറഞ്ഞത്.


Click it and Unblock the Notifications


