അവർക്കെല്ലാം എന്റെ സർജറി ചെയ്ത ഭാ​ഗം എങ്ങനെയെന്നറിയണം, പങ്കാളിയുടെ കാര്യത്തിൽ ജാസി ഭാ​ഗ്യവതി: ഹെയ്ദി സാദിയ

‌ട്രാൻസ് വുമണായ ഹെയ്ദി സാദിയ തന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്നയാളാണ്. ജീവിതത്തിൽ പല തടസങ്ങൾ നേരിട്ടാണ് ഹെയ്ദി സ്വന്തം സ്വത്വത്തിൽ ജീവിക്കുന്നതും ഉന്നത വിദ്യഭ്യാസം നേരിട്ടതും. ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരെ അടുത്ത കാലത്തായി ഓൺലെൻ മീഡിയകളിൽ നിരന്തരം കാണുന്നുണ്ട്. പലരുടെയും കൗതുകത്തിന് സ്വന്തം ആത്മാഭിമാനം കളയരുതെന്ന് പറയുകയാണിപ്പോൾ ഹെയ്ദി സാദിയ. തനിക്കുണ്ടായ അനുഭഭവും ഹെയ്ദി പങ്കുവെച്ചു. റിയാലിറ്റി ബെെ ശാരിക എന്ന യൂട്യൂബ് ചാനലിലാണ് പരാമർശം.

അരുണിനോട് അന്നേ ഇഷ്ടം തോന്നി, ജാതകത്തിൽ പറഞ്ഞത്; കൂട്ടുകാരിയു‌ടെ ചേട്ടനെ വിവാഹം ചെയ്തതിങ്ങനെ: ​ഗായത്രി
അരുണിനോട് അന്നേ ഇഷ്ടം തോന്നി, ജാതകത്തിൽ പറഞ്ഞത്; കൂട്ടുകാരിയു‌ടെ ചേട്ടനെ വിവാഹം ചെയ്തതിങ്ങനെ: ​ഗായത്രി

എന്റെ സർജറി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് ഞാൻ എന്റെ ആന്റിയുടെ വീട്ടിൽ പോയി. വീട്ടിനടുത്തുള്ളയാളാണ്. അവിടെയുള്ള ​ഗ്രാന്റ് മദർ മുതൽ എല്ലാ സ്ത്രീകൾക്കും അറിയേണ്ടത് എന്റെ സർജറി ചെയ്ത ഭാ​ഗം എങ്ങനെയാണെന്നാണ്. കുളിക്കാൻ കയറുമ്പോൾ ഇവരൊക്കെ പിന്നാലെ വന്നു. കാണിക്ക് കാണിക്ക് എന്ന് പറഞ്ഞു. അയ്യോ ഇത് നമ്മളുടേത് പോലെ തന്നെയാണ്, എങ്ങനെ ഇങ്ങനെയാക്കിയെടുക്കുന്നു, എങ്ങനെ പറ്റുന്നു എന്നൊക്കെ പറഞ്ഞു. ഹസ്ന എന്നൊരു കസിൻ എനിക്കുണ്ട്. നീ എന്തിനാണത് കാണിക്കാൻ നിന്നത്, നിന്റെ പ്രെെവറ്റായ കാര്യമാണ്, അവർക്കത്രയും കൗതുകമുണ്ടെങ്കിൽ അതും കൊണ്ടിരിക്കട്ടെ, നീ നിന്റെ സെൽഫ് റെസ്പെക്ട് വിട്ട് കൊടുത്ത് അത് ചെയ്യാൻ നിൽക്കരുതായിരുന്നെന്ന് അവളെന്നോട് പറഞ്ഞു.

Heidi Saadiya  Jasi Ashi

ട്രാൻസ് വ്യക്തിയുടെ ബോഡി എങ്ങനെയാണെന്ന് അറിയാൻ ആളുകൾക്ക് കൗതുകമുണ്ടാകും. ആ കൗതുകം തന്നെയാണ് ഇത്രയും ഫേയ്മസായ ആളുകളോട് ഉണ്ടാകുന്നത്. ജാസി ഒരു കാര്യത്തിൽ ഭയങ്കര അനു​ഗ്രഹിക്കപ്പെട്ടയാളാണ്. ജീവിത പങ്കാളിയുടെ കാര്യത്തിൽ. ജീവൻ പോകേണ്ടി വന്നാലും വിട്ട് കൊടുക്കുന്നില്ലല്ലോ. ഇന്നത്തെ കാലത്ത് സിസ്ജെൻഡർ വ്യക്തിക്ക് അങ്ങനെയാെരു പങ്കാളിയെ കിട്ടുമോ.ഇത് പോലെ നമ്മളെയാെരാൾ ചേർത്ത് പിടിക്കാനുണ്ടെങ്കിൽ പിന്നെ എന്തിനാണ് പേടിക്കുന്നത്. അക്കാര്യത്തിൽ ജാസി അനു​ഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്ന് ഹെയ്ദി സാദിയ പറയുന്നു.

അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്, ചില കാര്യങ്ങൾ പൊതുവേദിയിൽ പറയാൻ കഴിയില്ല; വടിവേലുവിനെ കുറിച്ച് സോന!
അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്, ചില കാര്യങ്ങൾ പൊതുവേദിയിൽ പറയാൻ കഴിയില്ല; വടിവേലുവിനെ കുറിച്ച് സോന!

‌പല വീടുകളിലും ട്രാൻസ് വ്യക്തികളെ അം​ഗീകരിക്കാത്ത സാ​ഹചര്യമുണ്ടെന്നും അനാവശ്യമായ പഴിചാരലുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും ​​​​ഹെയ്ദി പറയുന്നു. എന്റെ വീ‌ട്ടിൽ വെെകിയാണ് എനിക്ക് സ്വീകാര്യത ലഭിച്ചത്. എന്റെ കുഞ്ഞാണ്, വിട്ടുകൊടുക്കരുതെന്ന സ്നേഹം വേണം. എന്റെ ഒരു സു​​ഹൃത്തുണ്ട്. ട്രാൻസ്മാൻ ആണ്. മലപ്പുറത്താണ് വീട്. അവരുടെ സഹോദരിയെ നിക്കാഹ് ചെയ്ത ആൾ വൃത്തികെട്ടവനായിരുന്നു. ഒരുപാട് സ്ത്രീകളുടെ കൂടെ പോകുന്ന, ജോലിക്കൊന്നും പോകാത്തയാൾ.

ഇവന്റെ കള്ളത്തരങ്ങൾ ആ കുട്ടി കയ്യോടെ പൊക്കി ഡിവോഴ്സിലേക്ക് എത്തിയപ്പോൾ അയാളുടെ വീട്ടുകാർ പറയുന്നത് ഇവളുടെ സഹോദരൻ ട്രാൻസ്മെൻ ആണ്. ഈ കുട്ടിയും ട്രാൻസ് ആകുമോ എന്ന ഭയം കൊണ്ടാണ് ഡിവോഴ്സെന്നാണ്. ഒരു തെറ്റും ചെയ്യാത്ത തന്റെ സുഹൃത്തിനാണ് കുറ്റപ്പെടുത്തൽ നേരിടേണ്ടി വന്നതെന്നും ​​സമാനമായ അനുഭവങ്ങൾ പലർക്കുമുണ്ടെന്നും ​ഹെയ്ദി സാദിയ പറയുന്നു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X