ചായ വേണമെങ്കിൽ മെസേജ്, ഒരു വീട്ടിലെ അപരിചതർ, ഇന്റിമസിയില്ല; ഡിവോഴ്സിന് കാരണം: ഹെയ്ദി സാദിയ
2020 ലായിരുന്നു ട്രാൻസ് വുമൺ ഹെയ്ദി സാദിയയുടെ വിവാഹം. അർത്ഥ് മോഹൻ എന്നായിരുന്നു ഭർത്താവിന്റെ പേര്. 2022 ൽ ഇരുവരും വേർപിരിഞ്ഞു. കേരളത്തിൽ വലിയ ചർച്ചയായ വിവാഹമായിരുന്നു ഇത്. അതിനാൽ തന്നെ വേർപിരിയലും വാർത്തയായി. വർഷങ്ങൾക്കിപ്പുറം വിവാഹമോചനത്തിന്റെ കാരണം വ്യക്തമാക്കുകയാണ് ഹെയ്ദി സാദിയ. മുൻ ബിഗ് ബോസ് താരം ശാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹെയ്ദി സാദിയയുടെ തുറന്ന് പറച്ചിൽ.
വളരെ ചെറിയ പ്രായത്തിലാണ് വിവാഹം നടന്നത്. പഠിത്തം കഴിഞ്ഞ് ഉടനെ കല്യാണം എന്ന സങ്കൽപ്പത്തിലാണ് അന്നെന്റെ വിവാഹം നടന്നത്. ഞാനും ആ വ്യക്തിയും തമ്മിൽ പ്രായ വ്യത്യാസമുണ്ട്. എല്ലാ രീതിയിലും ഞങ്ങൾ രണ്ട് തലത്തിൽ നിൽക്കുന്നവരാണ്. എന്റെ ഇഷ്ടങ്ങളുമായി ഒരിക്കലും മാച്ച് ആകാത്ത ആളാണ്. റൊമാന്റിക്കലി, മെന്റലി, ഫിസിക്കലി ഒന്നും ഞങ്ങൾ തമ്മിൽ കണക്ഷനുണ്ടായിരുന്നില്ല. കണക്ഷനുണ്ടെങ്കിൽ മാത്രമേ കല്യാണത്തിലേക്ക് പോകാൻ പാടുള്ളൂ എന്ന് അറിയില്ലായിരുന്നു.

ഞാൻ ഒരു പ്രൗഡ് ഡിവോഴ്സിയാണ്. എന്റെ ജീവിതത്തിൽ ഒരു വലിയ പാഠം പഠിപ്പിച്ചതാണ് ഡിവോഴ്സ്. അതിൽ കുറ്റബോധമൊന്നുമില്ല. 2020 ലാണ് വിവാഹം നടന്നത്. 2021 ൽ ഈ റിലേഷൻഷിപ്പ് മുന്നോട്ടേക്ക് പോകില്ലെന്ന് മനസിലാക്കി. നമുക്കിത് നിർത്താം എന്ന് ആ വ്യക്തി എന്നോട് പറയാതെ തന്നെ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് നിന്നിട്ടേയില്ല. ഫിസിക്കൽ ഇന്റിമസി ഉണ്ടായിട്ടേയില്ല. ആദ്യ ദിവസം മുതൽ പിരിഞ്ഞ് വരുന്ന ദിവസം വരെ ഞങ്ങൾ തമ്മിൽ ഇമോഷണൽ കണക്ഷൻ ഉണ്ടായിട്ടേയില്ല. ഉണ്ടായിരുന്നെങ്കിൽ ഞാൻ ആ ബന്ധത്തിൽ തുടർന്നേനെ.
വിവാഹത്തിലേക്ക് കടക്കുമ്പോൾ വേണ്ടത് മടുക്കാത്ത പ്രണയമാണ്. അങ്ങനെയൊരാളെ കണ്ടെത്താൻ സമയമെടുക്കും. വിവാഹം കഴിഞ്ഞ് ആലുവ മണപ്പുറത്ത് കണ്ട ബന്ധം പോലുമില്ലാതെയാണ് ഞങ്ങൾ ഒരു വീട്ടിൽ താമസിച്ചത്. ചായ വേണമെങ്കിൽ വാട്സാപ്പിൽ മെസേജ് അയക്കും. ബാംഗ്ലൂർ ഡേയ്സ് സിനിമയിൽ ഫഹദും നസ്രിയയും തമ്മിലുള്ള തുടക്കത്തിലെ അതേ അവസ്ഥ. ഇതിനിടെ ലോക്ഡൗൺ വന്നു. എന്നിട്ടും അങ്ങനെ തന്നെയായിരുന്നു. ഞാൻ തേടിയത് റൊമാന്റിക്കായ അറ്റാച്ച്മെന്റായിരുന്നു. ഇന്ന് ആ വ്യക്തി ഭയങ്കര ഹാപ്പിയാണ്. ബിസിനസ് തുടങ്ങി. പുതിയൊരു റിലേഷൻഷിപ്പിൽ ആ വ്യക്തി ഹാപ്പിയാണ്. അത് മതിയെന്നും ഹെയ്ദി സാദിയ പറഞ്ഞു.


Click it and Unblock the Notifications
















