ജാസിയുടെ പങ്കാളി ഭക്ഷണം കഴിച്ചതിന് കണക്ക് പറഞ്ഞു, സൗഹൃദമില്ലാതായതിങ്ങനെ; വീഡിയോ നീക്കി ഹെയ്ദി സാദിയ
കേരളത്തിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിലൊന്നാണ് ജാസി. ട്രാൻസ് വുമണായി മാറാനുള്ള തയ്യാറെടുപ്പിലാണ് ജാസി. ദുബായിൽ നിന്നും കേരളത്തിലേക്ക് ജാസിയും പങ്കാളിയും താമസം മാറിയിട്ട് അധിക കാലമായിട്ടില്ല. ഇന സർജറി ചെയ്ത ശേഷം ദുബായിലേക്ക് തിരിച്ച് പോകാനാണ് ജാസിയുടെ തീരുമാനം. ഇതിനോടകം സോഷ്യൽമീഡിയയിലെ താരമായി ജാസി മാറിക്കഴിഞ്ഞു. ബിഗ് ബോസിൽ ജാസി എത്തിയേക്കുമെന്നും സംസാരമുണ്ട്. എന്നാൽ കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിൽ പലരും ജാസിക്ക് എതിരാണ്.
കമ്മ്യൂണിറ്റിക്ക് മോശം പ്രതിച്ഛായയുണ്ടാക്കുന്ന സംസാരവും പ്രവൃത്തിയുമാണ് ജാസിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നാണ് ഇവരുടെ വിമർശനം. ജാസിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ട്രാൻസ് വുമൺസായ ഹെയ്ദി സാദിയയും ശ്രുതി സിത്താരയും. ജാസി തന്റെ സുഹൃത്തായിരുന്നെങ്കിലും ഇപ്പോൾ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ഹെയ്ദി പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഹെയ്ദി. വർഷങ്ങളായി അവളെ ഞാൻ എന്റെ സഹോദരിയായാണ് കാണുന്നത്.

എന്നെ പോലുള്ള വ്യക്തിയാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു. എന്നെ പോലെ പൂർണതയിലെത്താൻ ഇഷ്ടപ്പെടുന്ന ആളാണെന്ന് കരുതി. അവൾ സാരിയൊക്കെ ഉടുത്ത് ഭർത്താവിന്റെ കൂടെ വരുന്നു. സഹോദരിയുടെ ഭർത്താവിനെ അത്രയും വാല്യു ചെയ്യുമ്പോൾ അലിയാക്ക എന്ന് വിളിക്കും. അങ്ങനെയാണ് ആളുടെ പാർട്ണറെ അലിയാക്ക എന്ന് വിളിച്ചത്.
നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ ജാസിക്ക് താൻ ഭർത്താവിനൊപ്പം ജീവിക്കുന്ന സ്ത്രീ, കമ്മ്യൂണിറ്റി കെെ കൊട്ടും പാട്ടുമായി ജീവിക്കുന്ന ലോക്കൽസ് എന്ന ചിന്താഗതിയാണെന്ന് ഹെയ്ദി സാദിയ പറയുന്നു. ജാസിയുടെ വീട്ടിൽ പോയി ഞങ്ങൾ തിന്നു എന്ന് പറയുന്നുണ്ട്. ഞങ്ങൾ ജാസിയുടെ വീട്ടിലേക്ക് വരട്ടേ എന്ന് ചോദിച്ച് വിളിച്ചതല്ല. ജാസി വിളിച്ച് വരുത്തിയതാണ്.
ജാസിയുടെ പങ്കാളി ആഷിഖ് തിന്നതിന് കണക്ക് പറഞ്ഞു. ഒരാൾക്ക് മനസറിഞ്ഞ് അന്നം കൊടുക്കണം. അല്ലെങ്കിൽ അന്നം മുട്ടിപ്പോകും. തിന്നതിന്റെ കണക്ക് ആഷിഖ് പറഞ്ഞു. സ്വന്തം വീട്ടുകാരെ നോക്കാത്തവരാണിതെന്നും ഹെയ്ദി സാദിയ ആരോപിച്ചു.
ഞങ്ങൾക്ക് അസൂയ ആണെന്ന് കമന്റുകൾ വരുന്നുണ്ട്. എന്തിനാണ് അസൂയ, എന്ത് നേട്ടമാണ് അസൂയപ്പെടാൻ ജാസിക്കുള്ളതെന്നും ആഷിഖ് പറഞ്ഞു. ജാസി വെറും പാപ്പരാസി മീഡിയകളിലാണ് ഫീച്ചർ ചെയ്യപ്പെടുന്നത്. ഞങ്ങൾ വനിത പോലുള്ള മാഗസിനുകളിൽ ഫീച്ചർ ചെയ്യപ്പെട്ടവരാണെന്നും ഹെയ്ദി പറയുന്നുണ്ട്. നീയൊക്കെ എന്താണ് കമ്മ്യൂണിറ്റിക്ക് വേണ്ടി ചെയ്തതെന്ന് ജാസി ചോദിച്ചെന്നും ഹെയ്ദി പറയുന്നുണ്ട്.

ജാസിയെ വിമർശിക്കുന്നതിൽ ഹെയ്ദി സാദിയയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. പരസ്പരം ചെളി വാരിയെറിയുന്നത് കൊണ്ട് എന്ത് ഗുണമെന്നും ഇത്തരം പ്രശ്നങ്ങൾ പൊതുമധ്യത്തിലേക്ക് കൊണ്ട് വരുന്നത് എന്തിനെന്നും വിമർശിക്കുന്നവർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ കടുത്ത അധിക്ഷേപങ്ങൾ നേരിടുന്ന വ്യക്തിയാണ് ജാസി. ഇതിനിടെ സ്വന്തം കമ്മ്യൂണിറ്റി തന്നെ ജാസിക്കെതിരെ തിരിയുന്നത് ശരിയാണോ എന്നും ചോദ്യങ്ങളുണ്ട്.
അതേസമയം ഹെയ്ദിയെ അനൂകൂലിക്കുന്നവരുമുണ്ട്. ഹെയ്ദിയുടെ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ ചർച്ചയായി മാറി. പിന്നാലെ വീഡിയോ ഹെയ്ദി യൂട്യൂബിൽ നിന്നും നീക്കി. കേരളത്തിൽ മറ്റൊരു ട്രാൻസ് വ്യക്തിക്കും ലഭിക്കാത്ത ജനശ്രദ്ധ ഇന്ന് ജാസിക്ക് ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് തുടരെ വിവാദങ്ങൾ വരുന്നത്. ബിഗ് ബോസ് ഏഴാം സീസണിൽ ജാസി മത്സാർത്ഥിയായെത്തിയേക്കുമെന്ന് സംസാരങ്ങളുണ്ട്. ബിഗ് ബോസിലേക്ക് പോകാൻ ആഗ്രഹമുണ്ടെന്ന് ജാസി നേരത്തെ വ്യക്തമാക്കിയതാണ്.


Click it and Unblock the Notifications