അച്ഛനേയും അമ്മയേയും അത്രയേറെ സ്നേഹിച്ചിരുന്ന മകൾ, വിവാഹത്തിൽ ആരും പങ്കെടുത്തില്ല; ചോദ്യവുമായി ആരാധകർ!
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായി നാല് വർഷത്തിൽ ഏറെയായി സൈബർ ലോകത്ത് സജീവമാണ് ഹെലൻ ഓഫ് സ്പാർട്ടയെന്ന് അറിയപ്പെടുന്ന ധന്യ എസ് രാജേഷ്. ഇരുപത്തിയാറുകാരിയായ കാസർഗോഡ് സ്വദേശിനി ധന്യ കൊവിഡ് കാലത്താണ് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ആക്ടീവായി തുടങ്ങിയത്. തുടക്കത്തിൽ ധന്യ ചർച്ച വിഷയമായി മാറിയത് ആരെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാത്തതിന്റെ പേരിലായിരുന്നു.
പത്ത് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ധന്യയ്ക്കുണ്ട്. പക്ഷെ ധന്യ ആരെയും ഫോളോ ചെയ്യുന്നില്ല. ധന്യ ആരെയും തിരികെ ഫോളോ ചെയ്യില്ലെന്ന് മനസിലായപ്പോൾ ഒരിടയ്ക്ക് ആളുകൾ കൂട്ടമായി അൺഫോളോ ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു. അശ്ലീലം നിറഞ്ഞതും നെഗറ്റിവിറ്റിയുള്ളതുമായ കമന്റുകൾക്ക് എതിരെയും ധന്യ ശക്തമായി പ്രതികരിക്കാറുണ്ട്.

യുട്യൂബ് ചാനൽ ആരംഭിച്ചശേഷം റിയാക്ഷൻ വീഡിയോകളുമായും ധന്യ സജീവമായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ ഒരു ക്ലോത്തിങ് ബ്രാന്റും ധന്യ ആരംഭിച്ചിരുന്നു. ബിസിനസും സോഷ്യൽമീഡിയ പേജും കൊളാബുകളുമെല്ലാം ധന്യ ഒറ്റയ്ക്കാണ് മാനേജ് ചെയ്യുന്നത്. ഇക്കഴിഞ്ഞ നവംബർ 21 ആം തിയ്യതി മുതൽ ധന്യ വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായി മാറി.
അതിന് കാരണം വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ ധന്യ പങ്കുവെച്ച പോസ്റ്റാണ്. അങ്ങനെ അതും കഴിഞ്ഞുവെന്ന് ക്യാപ്ഷൻ നൽകി നവവധുവായി കഴുത്തിൽ പുഷ്പഹാരം അണിഞ്ഞ് നിൽക്കുന്ന ധന്യയായി പോസ്റ്റിലെ ഫോട്ടോയിലുണ്ടായിരുന്നത്. കേരള സാരിയും മിനിമൽ ആഭരണങ്ങളും അണിഞ്ഞ് സിംപിൾ ലുക്കിലാണ് വധുവായി ധന്യ ഒരുങ്ങിയത്.
യഥാർത്ഥത്തിൽ വിവാഹം കഴിഞ്ഞതാണോ?, വരൻ ആരാണ് എന്ന് തുടങ്ങി ഒരു നൂറായിരം ചോദ്യങ്ങൾ പോസ്റ്റിന് പിന്നാലെ ഉയർന്നുവെങ്കിലും ധന്യ ഒന്നിനോടും പ്രതികരിച്ചില്ല. പക്ഷെ യുട്യൂബ് വീഡിയോകളിൽ ഭർത്താവിനെ കുറിച്ചുള്ള സംസാരങ്ങൾ ധന്യ നടത്താറുണ്ട്. ഇപ്പോഴിതാ വരന്റെ മുഖവും മറ്റ് വിശദാംശങ്ങളും ധന്യ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം ഹിന്ദുമതാചാരപ്രകാരം നടന്ന വിവാഹത്തിന്റേത് എന്ന് തോന്നൽ നൽകുന്ന വെഡ്ഡിങ് വീഡിയോയും പങ്കിട്ടു.
ഹലോ ഹസ്ബെന്റ്, മിസിസ് ഹർഷിത് എന്നിങ്ങനെയാണ് ധന്യ പോസ്റ്റുകൾക്ക് നൽകിയ ക്യാപ്ഷനുകൾ. കടൽ തീരത്ത് ഒരുക്കിയ കതിർമണ്ഡപത്തിൽ വെച്ച് താലി ചാർത്തുന്നതും പരസ്പരം പുഷ്പഹാരം അണിയിക്കുന്നതും ഇരുവരും ചുംബിക്കുന്നതും ഷോർട്ട് വീഡിയോയിൽ കാണാം. റോസ് നിറത്തിലുള്ള സിംപിൾ സാരിയും അതിന് ഇണങ്ങുന്ന മിനിമൽ ആഭരണങ്ങളും അണിഞ്ഞ് ഹിന്ദു ബ്രൈഡായിട്ടാണ് വെഡ്ഡിങ് വീഡിയോയിൽ ധന്യ പ്രത്യക്ഷപ്പെട്ടത്.

സ്വർണ്ണ കരയുള്ള കസവ് മുണ്ടും ഓഫ് വൈറ്റ് നിറത്തിലുള്ള ഷർട്ടുമായിരുന്നു വരന്റെ വേഷം. സ്മഗ്ളർ എന്ന ഇൻസ്റ്റഗ്രാം ഹാന്റിൽ ചെയ്യുന്ന ഹർഷിതാണ് ധന്യയെ വിവാഹം ചെയ്തത്. ഹർഷിതിന്റെ സ്വദേശം, ജോലി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ധന്യ പങ്കിട്ടിട്ടില്ല. നിരവധി സെലിബ്രിറ്റികളും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസേഴ്സും യുട്യൂബേഴ്സും ആരാധകരുമെല്ലാം ധന്യയ്ക്കും ഹർഷിതിനും ആശംസകൾ നേർന്ന് എത്തി.
വീഡിയോ വൈറലായതോടെ ഏറെയും ആളുകൾ തിരക്കിയത് ഇരുവരുടേയും കുടുംബാംഗങ്ങളുടെ അസാന്നിധ്യത്തെ കുറിച്ചായിരുന്നു. അച്ഛന്റെ പൊന്നോമന പുത്രിയും കുടുംബത്തിലെ ഇളയകുട്ടിയുമാണ് ധന്യ. അച്ഛനേയും അമ്മയേയും അത്രയേറെ സ്നേഹിക്കുന്ന മകൾ. അങ്ങനൊരാളുടെ വിവാഹത്തിൽ മാതാപിതാക്കളും സഹോദരിയും അവരുടെ കുടുംബവും പങ്കെടുത്തില്ലേയെന്നാണ് ചോദ്യങ്ങൾ.
കുടുംബവുമായി അകൽച്ചയിലാണോ?, യഥാർത്ഥത്തിൽ വിവാഹം നടന്നതാണോ അതോ പ്രമോഷന്റെ ഭാഗമായി ചെയ്ത വീഡിയോയാണോ എന്നുള്ള സംശയം മറ്റ് ചിലരും ചോദിച്ചു. ഒന്നിനും ധന്യ ഇതുവരേയും കൃത്യമായ മറുപടി നൽകിയിട്ടില്ല. പക്ഷെ ഇൻസ്റ്റഗ്രാം ബയോയിൽ അടക്കം ഭർത്താവായി ഹർഷിതിന്റെ പേര് ധന്യ ചേർത്ത് കഴിഞ്ഞു.


Click it and Unblock the Notifications