രക്ഷപ്പെടാനായി വീടുവിട്ടിറങ്ങി ആഷി, ആത്മഹത്യ ഭീഷണി മുഴക്കി ജാസി, അന്നും സംഭവിച്ചത് ഇത് തന്നെ; ധന്യ രാജേഷ്
സോഷ്യൽമീഡിയയിൽ ട്രെന്റിങ്ങായി നിൽക്കുന്ന രണ്ടുപേരാണ് ജാസിയും ആഷിയും. ട്യൂബറായ ഹെലൻ ഓഫ് സ്പാർട്ട എന്ന് അറിയപ്പെടുന്ന ധന്യയെ വസ്ത്രം ഊരി കാണിച്ചതിന്റെ പേരിൽ ട്രാൻസ്ജെന്ററായ ജാസി വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ജാസിയുമായും പങ്കാളി ആഷിയുമായും ബന്ധപ്പെട്ട ചില അറിയാകഥകൾ പങ്കുവെക്കുകയാണ് ധന്യ. ആഷിയെ ജാസി ഭീഷണിപ്പെടുത്തി കൂടെ നിർത്തിയിരിക്കുകയാണെന്നും ധന്യ പറയുന്നു.
എന്റെ വീഡിയോ കാണുന്നവരോട് എനിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. ജാസിലിന് ഒപ്പമുള്ള ആഷിയെ കുറിച്ചാണ് അത്. ഒരു മനുഷ്യന് കുറേക്കാലമൊന്നും ഒന്നും ഒളിപ്പിച്ച് വെക്കാൻ കഴിയില്ല. ആ വ്യക്തിയുടെ മുഖഭാവത്തിൽ നിന്നും മനസിലാകും. ആഷിയെ കണ്ടാൽ മനസിലാകും ജാസി അവനെ പിടിച്ച് വെച്ചിരിക്കുകയാണെന്ന്.

ജാസിയെ പേടിച്ച് ആഷി കോയമ്പത്തൂരിലേക്ക് ഒളിച്ചോടിയിരുന്നു. ഫോൺ എല്ലാം സ്വിച്ച് ഓഫ് ആയിരുന്നു. ജാസിക്ക് അതോടെ വേറെ വഴിയില്ലാതെയായി. ആഷി മുങ്ങിയത് പുറത്ത് വന്നാൽ മരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ. കാരണം അത്രത്തോളം സാധനങ്ങൾ ഇവർ ചെയ്ത് വെച്ചിട്ടുണ്ട്. ആഷി രക്ഷപ്പെടാൻ നോക്കിയപ്പോൾ ജാസി ആത്മഹത്യ ഭീഷണി മുഴക്കി.
ആഷിയെ തിരിച്ച് കൊണ്ടുവരാൻ ജാസി കണ്ടുപിടിച്ച വഴിയായിരുന്നു അത്. നീ തിരിച്ച് വന്നില്ലെങ്കിൽ നിന്റെ പേര് എഴുതിവെച്ച് ഞരമ്പ് മുറുക്കിമെന്ന് ജാസി ഭീഷണിപ്പെടുത്തിയത്രെ. അത് പേടിച്ച് ആഷി തിരിച്ച് വന്നു. കുറച്ച് വർഷം മുമ്പ് ജാസി ആഷിയെ ഉപദ്രവിച്ചിരുന്നു. അന്ന് പിണങ്ങിപ്പോയ ആഷിയെ ജാസി തിരികെ കൊണ്ടുവന്നതും ഭീഷണിപ്പെടുത്തിയിട്ടാണ്.
ആഷിയോട് പറയാനുള്ളത് ഇതാണ്. ഒറ്റ ജീവിതമേയുള്ളു. ആരെയും ഭയന്ന് അടിമയായി ജീവിക്കരുത്. നിന്റെ ഉമ്മ കരഞ്ഞ് തീരുകയാണ്. ജാസിയെ പേടിച്ച് വീട് വിട്ടിറങ്ങുമ്പോൾ വേറെ സ്ഥലങ്ങളിലേക്ക് പോകാതെ പോലീസ് സ്റ്റേഷനിലേക്ക് പോകൂ. പരാതിപ്പെടൂ. അതുപോലെ ഏതോ ഒരു വീഡിയോയിൽ ജാസി ചോദിക്കുന്നത് കണ്ടിരുന്നു... ഞാൻ വീഡിയോയിൽ ചീത്ത വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുന്നത് എന്റെ ഭർത്താവിന്റെ വീട്ടുകാർ കാണുന്നില്ലേ?.
എന്റെ വീട്ടുകാർ കാണുന്നില്ലേ... എന്നൊക്കെയുള്ളത്. ജാസി കേൾക്കാൻ വേണ്ടി അതിനുള്ള മറുപടി ഞാൻ പറയുകയാണ്. കാര്യമില്ലാത്ത കാര്യത്തിന് ഞാൻ ഇതുവരേയും ചീത്ത വിളിച്ചിട്ടില്ല. അത് എന്റെ അച്ഛനും അമ്മയ്ക്കും അറിയാം. എന്റെ ഭർത്താവിനും അറിയാം.

അദ്ദേഹത്തിന്റെ വീട്ടുകാർക്കും അറിയാം. എനിക്ക് വീഡിയോ എഡിറ്റ് ചെയ്ത് തരുന്നത് പോലും ഭർത്താവാണ്. വീട്ടിൽ ഇരുന്നിട്ടുമാണ് എഡിറ്റ് ചെയ്യുന്നത്. അല്ലാതെ വീഡിയോ എഡിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് പത്ത് കിലോമീറ്റർ മാറിയിരിക്കാറുമില്ല. നിന്നെപ്പോലുള്ളവരെ ചീത്ത വിളിച്ചില്ലെങ്കിലാണ് അവർ എന്നെ വഴക്ക് പറയുക.
അതുപോലെ എന്നെ പൊന്നുപോലെ വളർത്തിയ എന്റെ അച്ഛൻ ഒറ്റ കാര്യമെ പറഞ്ഞിട്ടുള്ളു... നിന്റെ ഭാഗത്ത് തെറ്റില്ലാതെ നീ എവിടെ എങ്കിലും തല കുനിച്ചാൽ നീ പിന്നെ എന്റെ മകളായിരിക്കില്ലെന്നാണ് എന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുള്ളത്. തെറ്റ് കണ്ടിട്ട് പ്രതികരിക്കാതെ വന്നിട്ടുണ്ടെങ്കിലും എന്റെ വേണ്ടപ്പെട്ടവർക്ക് പ്രശ്നമാണ്. അല്ലാതെ തെറ്റിന് എതിരെ പ്രതികരിക്കുന്നതിന് അല്ല.
ജാസി നീ ശ്രദ്ധിക്കണം... എല്ലാ വീഡിയോയിലും തുടക്കത്തിൽ തന്നെ ഞാൻ ചീത്ത വിളിച്ച് തുടങ്ങാറില്ല. പ്രതികരിക്കേണ്ട രീതിയിലാണ് പ്രതികരിക്കാറ്. പിന്നെ നിന്റെ വീഡിയോ ചീത്ത വിളിയോടെ തുടങ്ങുന്നവെങ്കിൽ അത് നീ അർഹിക്കുന്നത് കൊണ്ടാണ്. ചീത്ത വിളികൾ നീ അർഹിക്കുന്നു എന്നും ധന്യ പറഞ്ഞു.


Click it and Unblock the Notifications