'ജാൻമണി വിളിച്ച് സോറി പറഞ്ഞു, അടിച്ച് ചെവി കല്ല് പൊളിക്കാൻ തോന്നിയിരുന്നു, ജാസി സൈക്കാട്രിസ്റ്റിനെ കാണണം'

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ഹെലൻ ഓഫ് സ്പാർട്ടയെന്ന് അറിയപ്പെടുന്ന ധന്യയും ട്രാൻസ്ജെന്റർ കമ്യൂണിറ്റിയിൽ പെടുന്ന ജാസിയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. സർജറി ചെയ്തഭാ​ഗം വീഡിയോ കോൾ വിളിച്ച് ധന്യയ്ക്ക് ജാസി കാണിച്ചുകൊടുത്തതോടെ പ്രശ്നം ​​മൂർച്ഛിച്ചു. ജാസി തന്നെ ഫോൺ വിളിച്ച് വസ്ത്രം അഴിച്ച് കാണിച്ചതിനെ ശക്തമായി ധന്യ വിമർശിച്ചിരുന്നു. ആ വീഡിയോ ചർച്ചയായപ്പോൾ ട്രാൻസ് കമ്യൂണിറ്റിയിൽ ഉൾപ്പെടുന്നവർ പോലും ജാസിയെയാണ് അനുകൂലിച്ചത്.

അതിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാസിയെ അനുകൂലിച്ച് സംസാരിച്ച വീഡിയോ വൈറലായിരുന്നു. മോശമായ ചില പദപ്രയോ​ഗങ്ങളും ജാൻമണി നടത്തിയിരുന്നു. എന്നാൽ ചോദ്യം കൃത്യമായി താൻ മനസിലാക്കിയിരുന്നില്ലെന്നും ധന്യയെ താൻ അപമാനിച്ചിട്ടില്ലെന്നും പറയുകയാണ് ജാൻമണി.

Helen Of Sparta jasi
Photo Credit: Helen Of Sparta / jasi

മാപ്പ് പറഞ്ഞ് ജാൻമണി അയച്ച വോയ്സ് മെസേജ് ധന്യ പുതിയ വീഡിയോയിലൂടെ പുറത്ത് വിട്ടു. എനിക്ക് ജാസി-ഹെലൻ ഓഫ് സ്പാർട്ട വിഷയത്തിൽ സംഭവിച്ചത് ഒരു മിസ് കമ്യൂണിക്കേഷനാണ്. ഹെലനെ കുറിച്ചാണ് മീഡിയ ചോദിക്കുന്നതെന്ന് ഞാൻ മനസിലാക്കിയിരുന്നില്ല. ഞാനുമായി ബന്ധപ്പെട്ട് മുമ്പുണ്ടായ വിവാദങ്ങളും അതുമായി ബന്ധപ്പെട്ട് നിരന്തരം വീഡിയോ ചെയ്യുന്നവരെ കുറിച്ചുമാണ് ചോദിക്കുന്നതെന്ന് കരുതി എന്നാണ് ജാൻമണി ധന്യയ്ക്ക് അയച്ച വോയ്സ് മെസേജിൽ പറഞ്ഞത്.

ആ പ്രതികരണം കണ്ടപ്പോൾ അടിച്ച് ചെവി കല്ല് പൊളിക്കാനാണ് തോന്നിയത്. അത് കൊച്ചിയല്ല കൊയിലാണ്ടിയിൽ പോയിട്ടാണെങ്കിലും ചെയ്യണമെന്നാണ് കരുതിയത്. പക്ഷെ ജാൻമണി എന്നെ വിളിച്ചിരുന്നു. സോറി പറഞ്ഞു. ഞാൻ കണ്ണിൽ ചോരയില്ലാത്ത ക്രൂരമായി സംസാരിക്കുന്ന ഒരാളാണെന്ന് നിങ്ങൾക്കെല്ലാം അറിയാം.

ഒരാൾ അയാളുടെ തെറ്റ് മനസിലാക്കി കാര്യങ്ങൾ എന്നോട് സംസാരിച്ച് സോറി പറഞ്ഞശേഷം അയാളോട് ദേഷ്യപ്പെടുന്നതും മോശമായി സംസാരിക്കുന്നതും ശരിയല്ല. ഞാൻ അത് ചെയ്യാറുമില്ല. ഹെലനെ എന്നല്ല ഒരു സ്ത്രീയെ കുറിച്ചും മോശമായി താൻ പറയില്ലെന്നുമാണ് ജാൻമണി പറഞ്ഞത് എന്നാണ് ധന്യ പറഞ്ഞത്. ഓൺലൈൻ മീഡിയയുടെ ചോദ്യങ്ങൾക്ക് പരിധി വിടുന്നുണ്ട്.

അതുകൊണ്ട് അവർക്ക് ബൈറ്റ് കൊടുക്കുന്നവർ ചോദ്യം കൃത്യമായി കേട്ടശേഷം മാത്രം പ്രതികരിക്കുക. ട്രാൻസ് കമ്യൂണിറ്റിയുടെ പരിപാടികൾക്ക് പോകുമ്പോൾ അവിടെയുള്ളവരെ അമ്മയാണ് സഹോദരിയാണ് മകളാണ് എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തും. എന്നാൽ എന്നെ ഫോൺ വിളിച്ചപ്പോൾ ജാസി പറഞ്ഞത് കമ്യൂണിറ്റിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ്.

Helen Of Sparta jasi
Photo Credit: Helen Of Sparta / jasi

കമ്യൂണിറ്റിയിലുള്ളവർക്ക് തന്നോട് അസൂയയാണെന്നും ജാസി പറഞ്ഞിരുന്നു. ട്രാൻസ് കമ്യൂണിറ്റിയിലുള്ളവർ കേൾക്കാനാണ് ഇതൊക്കെ ഞാൻ പറയുന്നത്. ജാസി പറയുന്നത് ട്രാൻസ് കമ്യൂണിറ്റിയിലുള്ളവർ കാണുന്നും കേൾക്കുന്നുമില്ലേയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഒരു ഉളുപ്പുമില്ലാതെ ജാസിയെ കല്യാണത്തിനും പരിപാടികൾക്കും എന്നിട്ടും ട്രാൻസ് കമ്യൂണിറ്റി ക്ഷണിക്കുന്നല്ലോ. ജാസിക്ക് കാര്യമായ എന്തോ പ്രശ്നമുണ്ട്.

സൈക്കാട്രിസ്റ്റിനെ കാണുന്നതാകും നല്ലത്. ഇന്ന് പറയുന്നതല്ല ജാസി നാളെ പറയുന്നത് എന്നും ധന്യ പറഞ്ഞു. ആണിന്റെ ശരീരത്തിൽ പെണ്ണിന്റെ മനസുമായിട്ടാണ് ഏറെക്കാലം താൻ നടന്നിരുന്നതെന്നും അതിനാലാണ് സ്ത്രീയായി മാറാൻ തീരുമാനിച്ചതെന്നുമാണ് ജാസി പറയാറുള്ളത്. എന്നാൽ പൊതുവെ ട്രാൻസ് വുമണായി മാറാൻ ആ​ഗ്രഹിക്കുന്നവർ ചെയ്യാറുള്ള ഡൗൺ സർജറി ഒന്നും ജാസി ചെയ്തിട്ടില്ല. അടുത്തിടെ ബ്രെസ്റ്റ് ഇംപ്ലാറ്റേഷൻ സർജറി മാത്രം നടത്തിയിരുന്നു.

എന്നാൽ അന്ന് ജാസി സർജറി കഴിഞ്ഞ വിവരം പങ്കിട്ട് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത് അവനിൽ നിന്നും അവളിലേക്ക് എന്നായിരുന്നു. ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്താതെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ക്യാപ്ഷനും വീഡിയോയും ഇട്ടതിന് പലരും ജാസിയെ വിമർശിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X