കല്യാണം വരെയും പൊന്ന് പോലെ നോക്കിയത് അച്ഛൻ, ഇപ്പോൾ യൂട്യൂബ് വരുമാനമാണോ ആശ്രയം; ധന്യ പറയുന്നു
ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ യൂട്യൂബിലൂടെ പണമുണ്ടാക്കാൻ വേണ്ടിയാണ് തനിക്കെതിരെ റിയാക്ഷൻ വീഡിയോകൾ ചെയ്യുന്നതെന്ന വാദത്തിന് മറുപടിയുമായി ധന്യ. തന്റെ കാര്യങ്ങൾ നോക്കുന്നത് കുടുംബമാണെന്നും സോഷ്യൽ മീഡിയയിലൂടെയുള്ള പണം അതിനാവശ്യമില്ലെന്നും ധന്യ പറയുന്നു.
ഞാൻ പാചക വീഡിയോകൾ ചെയ്യുന്ന ആളല്ല. റിയാക്ഷൻ വീഡിയോ ചെയ്യുന്ന ആളാണ്. നമുക്ക് ദിവസവും 10-12 കണ്ടന്റ് അവിടെ കിടക്കും. നീ തന്നെയാകണമെന്നില്ല. നീ നുണകൾ പറയുമ്പോൾ അത് പൊളിച്ചടുക്കുക എന്നതാണ് ഇപ്പോൾ എന്റെ മെയിൻ ഹോബി. എനിക്ക് ഭയങ്കര എന്റർടെയിനിംഗ് ആയിട്ടുള്ള കാര്യമാണിത്.

കല്യാണം കഴിയുന്നത് വരെയും എനിക്ക് ലാവിഷാകാൻ ചെലവാക്കുക എന്നല്ലാതെ എന്റെ കാര്യങ്ങൾ അച്ഛനാണ് പൊന്നുപോലെ നോക്കിയത്. ഇപ്പോൾ ഭർത്താവ് എന്റെ കാര്യങ്ങൾ വളരെ അടിപൊളിയായി നോക്കുന്നത്. യൂട്യൂബിൽ നിന്ന് കിട്ടുന്നത് ഒന്നുകിൽ സേവിങ്സായി വെക്കാം. എല്ലാവരും നിന്റെ ആഷിയെ പോലെയല്ല. എനിക്കൊരു കുടുംബമുണ്ട്. കുടുംബമില്ലാത്ത നിനക്കിത് പറഞ്ഞാൽ എന്തറിയാനാണ്. ഞാൻ അന്നും ഇന്നും നാളെ ദെെവം എത്തിച്ചാൽ ഇങ്ങനെ തന്നെയുണ്ടാകും. അത് നിനക്ക് പറഞ്ഞാൽ മനസിലാകില്ല. കുടുംബമൊക്കെയായി, നാളെ കുടുംബം വലുതാകണം എന്ന് വിചാരിച്ച് എല്ലാവരോടും സഹകരിച്ച് ജീവിക്കുന്ന ഞങ്ങൾക്ക് അത് മനസിലാകുമെന്ന് ധന്യ പറയുന്നു.


Click it and Unblock the Notifications