ശ്വേതയ്ക്ക് പാതിവഴിയില്‍ കാലിടറി, രഞ്ജിനിയെ മുട്ടുകുത്തിച്ച അന്വേഷണവുമായി സാബു, കാണൂ!

ബിഗ് ഹൗസിലെ മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ടാസ്‌ക്കുകളും അവയുടെ റിസല്‍ട്ടും പ്രവചനാതീതമാണ്. താരങ്ങളെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി കൂടിയാണിത്. ബിഗ് ഹൗസില്‍ തുടരണമെങ്കില്‍ ടാസ്‌ക്ക് വിജയകരമായി പൂര്‍ത്തിയാക്കണം. ഇതിന് സാധിച്ചില്ലെങ്കില്‍ അത് വിലയിരുത്തലിലും പ്രകടമാവാറുണ്ട്. പ്രേക്ഷകരുടെ വോട്ടിങ്ങും ടാസ്‌ക്കുകളിലെ പ്രകടനവുമൊക്കെ പരിഗണിച്ചാണ് ബിഗ് ബോസ് എലിമിനേറ്റാവാനുള്ള മത്സരാര്‍ത്ഥിയെ തീരുമാനിക്കുന്നത്.

അത്യന്തം ആകാംക്ഷാഭരിതമായ കൊലപാതക ടാസ്‌ക്കായിരുന്നു കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ബിഗ് ബോസ് തന്നെയായിരുന്നു ഈ ടാസ്‌ക്കിനെക്കുറിച്ച് സൂചിപ്പിച്ചത്. അതാത് മത്സരാര്‍ത്ഥികളോട് മാത്രമേ അവരവരുടെ ദൗത്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നുള്ളൂ. രഞ്ജിനി ഹരിദാസിനും ഷിയാസിനുമായിരുന്നു പ്രധാനമായുള്ള ചുമതല നല്‍കിയത്. അങ്ങേയറ്റം ജാഗ്രതയോടെ രഞ്ജിനി അത് നിര്‍വഹിച്ചുവെങ്കിലും അവസാന നിമിഷം പിടിക്കപ്പെടുകയായിരുന്നു. സാബു മോനും ശ്വേത മേനോനുമായിരുന്നു ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയത്. അന്വേഷണം മുന്നേറുന്നതിനിടയില്‍ ഇടയ്ക്ക് വെച്ച് ശ്വേതയും കൊല്ലപ്പെട്ടതോടെയാണ് രഹസ്യങ്ങളുടെ ചുരുളഴിക്കുകയെന്ന ദൗത്യം സാബു ഒറ്റയ്ക്ക് നിര്‍വഹിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയവര്‍

കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയവര്‍

ബിഗ് ഹൗസില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായാണ് സാബുമോനും ശ്വേത മേനോനും എത്തിയത്. മത്സരാര്‍ത്ഥികളില്‍ നിന്നും ഇതേക്കുറിച്ച് ഇവര്‍ മൊഴിയെടുത്തിരുന്നു. ദിയയും അരിസ്‌റ്റോ സുരേഷുമായിരുന്നു ആദ്യദിനത്തില്‍ കൊല്ലപ്പെട്ടത്. ഇവരെ വെള്ളവസ്ത്രം ധരിപ്പിച്ച് ശ്മശാനത്തിലേക്ക് കൊണ്ടുപോയിരുന്നു. അവരവരുടെ പേരെഴുതിയതിന് ശേഷമായിരുന്നു ഇവരെ മാറ്റിയത്.

ഫോട്ടോ കടപ്പാട്- ബിഗ് ബോസ് മലയാളം എഫ്ബി ഗ്രൂപ്പ്

സംശയാസ്പദമായ സാഹചര്യത്തില്‍ അര്‍ച്ചന

സംശയാസ്പദമായ സാഹചര്യത്തില്‍ അര്‍ച്ചന

അന്വേഷണത്തിന്റെ ഭാഗമായി സാബുമോന്‍ മത്സരാര്‍ത്ഥികളെ ഓരോരുത്തരെയായി ചോദ്യം ചെയ്തിരുന്നു. പേളി മാണിയേയും അര്‍ച്ചനയേയുമായിരുന്നു സംശയാസ്പദമായി വീക്ഷിച്ചത്. അര്‍ച്ചന സുശീലനെയാണ് തനിക്ക് സംശയമുള്ളതെന്നറിയിച്ചത് രഞ്ജിനിയായിരുന്നു. ഭക്ഷണമുറിയില്‍ താരത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടിരുന്നുവെന്നും രഞ്ജിനി സൂചിപ്പിച്ചതോടെയാണ് കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയുടെ സംശയം ആ വഴിക്ക് നീങ്ങിയത്.

ഫോട്ടോ കടപ്പാട്- ബിഗ് ബോസ് മലയാളം എഫ്ബി ഗ്രൂപ്പ്

യഥാര്‍ത്ഥ പ്രതികള്‍ ലിസ്റ്റിന് പുറത്തായിരുന്നു

യഥാര്‍ത്ഥ പ്രതികള്‍ ലിസ്റ്റിന് പുറത്തായിരുന്നു

ശ്രീനിഷിനെയും അതിഥിയേയുമൊക്കെ ചോദ്യം ചെയ്തതോടെ സംശയം കൂടുതലാവുകയായിരുന്നു. പേൡമാണിയേയും സംശയമുണ്ടെന്ന് ഇതിനിടയില്‍ അന്വേഷണം സംഘം പറയുന്നുണ്ടായിരുന്നു.യഥാര്‍ത്ഥ കുറ്റവാളികളായ രഞ്ജിനിയും ഷിയാസും ഈ പട്ടികയ്ക്ക് പുറത്തായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലായിരുന്നു പുതിയൊരാള്‍ കൂടി കൊല്ലപ്പെട്ടത്.

ഫോട്ടോ കടപ്പാട്- ബിഗ് ബോസ് മലയാളം എഫ്ബി ഗ്രൂപ്പ്

ശ്വേതയെ കൊല്ലാനും നിര്‍ദേശം

ശ്വേതയെ കൊല്ലാനും നിര്‍ദേശം

അന്വേഷണം അതിന്റേതായ വഴിയിലൂടെ നീങ്ങുന്നതിനിടയിലാണ് രഞ്ജിനിക്ക് പുതിയ സന്ദേശം ലഭിച്ചത്. മൂന്നാമത്തെയാളെ കൊല്ലാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. അന്വേഷണ സംഘത്തിലുള്ള ശ്വേത മേനോനെ കൊല്ലാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതെങ്ങനെ ചെയ്യണമെന്നും അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിരുന്നു.

ഫോട്ടോ കടപ്പാട്- ബിഗ് ബോസ് മലയാളം എഫ്ബി ഗ്രൂപ്പ്

വിജയകരമായി ആ ദൗത്യവും പൂര്‍ത്തിയാക്കി

വിജയകരമായി ആ ദൗത്യവും പൂര്‍ത്തിയാക്കി

ശ്വേതയുടെ ലാത്തി തട്ടിത്തെറിപ്പിച്ചാണ് കൊല്ലേണ്ടതെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇരുപോലീസുകാരും തൊപ്പി മാറ്റിയാണ് ധരിച്ചിരുന്നത്. ഈ അവസരം രഞ്ജിനിക്ക് തന്റെ കൃത്യത്തിനായി വിനിയോഗിക്കാമെന്നും ബിഗ് ബോസ് നിര്‍ദേശിച്ചതോടെ താരം ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ശ്വേതയ്ക്ക് തൊപ്പി നല്‍കുന്നതിനിടയില്‍ത്തന്നെ ലാത്തി കൊണ്ട് തൊപ്പി തെറുപ്പിച്ചിരുന്നു. താന്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് പോലും അറിയാതെ ശ്വേതയും വിടവാങ്ങുകയായിരുന്നു.

ഫോട്ടോ കടപ്പാട്- ബിഗ് ബോസ് മലയാളം എഫ്ബി ഗ്രൂപ്പ്

ഷിയാസിന്റെ കുമ്പസാരം

ഷിയാസിന്റെ കുമ്പസാരം

ഷിയാസിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കുറ്റകൃത്യത്തെക്കുറിച്ചുള്ള ചുരുളുകളെല്ലാം തെളിഞ്ഞത്. സാധനം കൈയ്യിലുണ്ടോ എന്ന കോഡ് വെച്ച് രഞ്ജിനിയെക്കൂടി പിടികൂടാന്‍ സാബുവിന് കഴിഞ്ഞിരുന്നു. സാബുവിന്റെ അന്വേഷണത്തില്‍ തൃപ്തനായ ബിഗ് ബോസ് രഞ്ജിനിയും ഷിയാസുമാണ് പ്രതികളെന്ന് വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ തന്നെ കോണ്‍സ്റ്റബിള്‍ സാബുവിനെ സി ഐഡിയായി ഉയര്‍ത്തുകയും ചെയ്തു.

ഫോട്ടോ കടപ്പാട്- ബിഗ് ബോസ് മലയാളം എഫ്ബി ഗ്രൂപ്പ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X