Just In
- 25 min ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 57 min ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
- 13 hrs ago
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- 14 hrs ago
മോഹൻലാലിനും ഫഹദിനുമൊപ്പം സംവിധായകൻ രഞ്ജിത്ത്, ആകാംക്ഷയോടെ ആരാധകർ
Don't Miss!
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Finance
കേന്ദ്ര ബജറ്റ് 2021: ബജറ്റ് ഇനി നിങ്ങളുടെ ഫോണിലും, ധനമന്ത്രി ആപ്പ് പുറത്തിറക്കി
- Sports
ഓസീസ് താരങ്ങള്‍ ലിഫ്റ്റില്‍, ഇന്ത്യന്‍ താരങ്ങളെ കയറ്റിയില്ല!- അശ്വിന്റെ വെളിപ്പെടുത്തല്‍
- News
15 സീറ്റുകളിൽ പിസി ജോർജ് 'കിംഗ് മേക്കർ', പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇതാണ് എന്റെ ഭര്‍ത്താവ്; പുതിയൊരു ജീവിതം തുടങ്ങുകയാണ്, ദേവന്റെ ചിത്രങ്ങളുമായി സീരിയല്‍ നടി യമുന
സീരിയല്‍ നടി യമുനയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ ചര്‍ച്ചയാക്കപ്പെട്ടത്. ചന്ദനമഴ സീരിയലിലെ മധുമതി എന്ന വേഷത്തിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത യമുനയുടെ രണ്ടാം വിവാഹമായിരുന്നു കഴിഞ്ഞ ദിവസം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നടന്നത്. വരനൊപ്പം വിവാഹവേദിയില്‍ നില്ക്കുന്ന യമുനയുടെ ചിത്രങ്ങളാണ് ആദ്യം പുറത്ത് വന്നത്.
പിന്നാലെ വിവാഹ വാര്‍ത്ത വ്യാപകമായി പ്രചരിച്ചു. വൈകാതെ താന്‍ രണ്ടാമതും വിവാഹിതയായെന്നും അമേരിക്കയില്‍ സൈക്ക തെറാപ്പിസ്റ്റാണ് ഭര്‍ത്താവ് ദേവനെന്നും നടി വെളിപ്പെടുത്തി. ഇപ്പോഴികാ വിവാഹശേഷമെടുത്ത കുറച്ച് ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച് കൊണ്ട് ഭര്‍ത്താവിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ യമുന പറയുകയാണ്.

എന്റെ പുതിയ ജീവിതമാണിത്. നേരത്തെ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നത് പോലെ എന്നെ പിന്തുണയ്ക്കുകയും ആശംസിക്കുകയും ചെയ്തവരോട് ഞാനിത് പറയുകയാണ്. ശരിക്കുമുള്ള വിവാഹമാണിത്. നിങ്ങളെല്ലാവരും എനിക്ക് നല്കിയ പിന്തുണ കണ്ട് അമ്പരന്ന് പോയി. ഈയൊരു അവസരത്തില്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് കൊണ്ട് നന്ദി പറയുകയാണ്. ദേവന് അയ്യന്കേരില് എന്നാണ് അദ്ദേഹത്തിന്റെ പേര്. യുഎസ്എ യില്‍ സൈക്കോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. നല്ലൊരു മനുഷ്യനെ എനിക്ക് ഭര്‍ത്താവായി വേണമെന്നുള്ള പ്രാര്‍ഥന ശ്രീ പത്മനാഭ സ്വാമീ കേട്ടതായി ഞാന്‍ ശക്തമായി വിശ്വസിക്കുകയാണ്.

ഡിസംബര്‍ ഏഴിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്നുമായിരുന്നു ചടങ്ങുകള്‍. എന്റെ പത്ത് വയസുള്ള മകള്‍ ആഷ്മിയും 15 വയസുള്ള മകള്‍ ആമിയ്ക്കും വിവാഹപ്രായം ആയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അതിനുള്ള പ്രായമായില്ലെന്ന് തമാശയായി അവര്‍ എന്നോട് പറഞ്ഞിരുന്നു. നിങ്ങള്‍ എല്ലായിപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നത് പോലെ ഇനിയും പിന്തുണ തരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം എല്ലാവര്ക്കും ഒത്തിരി നന്ദി. നിങ്ങളുടെ സ്വന്തം യമുന... എന്നും നടി പറഞ്ഞ് നിര്‍ത്തുന്നു.

യമുനയുടെയും ദേവന്റെയും ഒരു പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ് ഈ വിവാഹത്തിലെത്തിയത്. മാവേലിക്കര സ്വദേശിയായ ദേവന് അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വരികയായിരുന്നു. ആറ് മാസങ്ങള്‍ക്ക് മുന്‍പേ ഈ ആലോചന വന്നിരുന്നു. തനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞതോടെ ഇത് മുന്നോട്ട് പോയില്ല. എന്നാല്‍ കൊറോണയുടെ പ്രശ്നങ്ങള്‍ വന്നപ്പോള്‍ സുഹൃത്തുക്കള്‍ വീണ്ടും നിര്‍ബന്ധിച്ചത് കൊണ്ടും മറ്റുമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെന്ന് യമുന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ദേവനുമായി ആദ്യം സംസാരിച്ചതിന് ശേഷം എന്റെ മക്കളോട് സംസാരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മക്കളോട് സംസാരിച്ച് അവരുടെ അഭിപ്രായം ചോദിച്ച്, അവര്‍ കംഫര്‍ട്ട് ആയതോടെയാണ് വിവാഹവുമായി മുന്നോട്ട് പോകാമെന്ന് തീരുമാനിച്ചത്. മുന്‍പ് പല ആലോചനകള്‍ വന്നപ്പോഴും അമ്മ ഒറ്റക്കാവരുതെന്ന നിര്‍ബന്ധം മാത്രമാണ് മക്കള്‍ക്ക് ഉണ്ടായിരുന്നതെന്ന് യമുന പറഞ്ഞിരുന്നു. അങ്ങനെ രണ്ട് പെണ്മക്കളെ സാക്ഷി നിര്‍ത്തിയാണ് യമുന വിവാഹിതയായത്.
ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം