മാസക്കൂലിയാണോ അതോ! പേളി മാണിയെ പിന്തുണച്ചതിന് വിമര്‍ശനം! വായടപ്പിക്കുന്ന മറുപടിയുമായി ഇച്ചാപ്പി

അവതാരകയും അഭിനേത്രിയുമായ പേളി മാണിയുടെ പുതിയ പോസ്റ്റ് ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ശരീരത്തിലെ ഓരോ മാറ്റത്തെയും പോസിറ്റീവായി കാണുന്ന ആളാണ് താനെന്ന് പേളി പറയുന്നു. ബോഡി ഷെയ്മിംഗ് സാധാരണ പോലെയുള്ളൊരു കാര്യമാണെന്ന് കരുതുന്നവരോട് മൗനം പാലിക്കുന്നു. അതൊരിക്കലും ശരിയായ കാര്യമല്ല. എന്റെ ശരീരത്തെ ഞാന്‍ സ്‌നേഹിക്കുന്നു. രണ്ട് പ്രസവവും, ഒരു അബോര്‍ഷനും സംഭവിച്ചിട്ടുണ്ട് എനിക്ക്. മുന്‍പത്തേക്കാളും ശക്തയായി ഞാന്‍ മുന്നേറുന്നു എന്നായിരുന്നു പേളി കുറിച്ചത്. പേളി 4.0 ഈസ് ബാക്കെന്നായിരുന്നു ശ്രിനിഷിന്റെ കമന്റ്. പോസ്റ്റിന് താഴെയായി ഇച്ചാപ്പിയും പ്രതികരണം രേഖപ്പെടുത്തിയിരുന്നു.

എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്ട്രോങ്ങ്സ്റ്റ് ആയിട്ടുള്ള ലേഡിയാണ് പേളി ചേച്ചി . രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചത് കാരണം ബോഡിയിൽ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം, പക്ഷേ പ്രഗ്നൻസി സമയത്ത് മറ്റുള്ളവരെ പോലെ റസ്റ്റ്‌ എടുത്ത് വീട്ടിൽ ഇരിക്കുകയല്ല ചെയ്തത്. സ്വന്തമായി എഴുതി പാടിയ ഒരു പാട്ട് തന്നെ ഇറക്കി (ചെല്ലക്കുട്ടിയെ). പോരാത്തതിന് സ്വന്തം സ്വന്തം ജീവിതം എത്രത്തോളം സക്സസ് ആക്കാമോ അതിന് വേണ്ടി ഹാർഡ് വർക്ക് ചെയ്തുകൊണ്ടേയിരിക്കുന്നു.

Ichappee supports Pearle Maaney
Photo Credit: Ichappee The World / Pearle Maaney / Facebook

ഞാൻ ഉൾപ്പെടെയുള്ളവർക്ക് ഇൻസ്പയേർഡ് ആകുന്നുവെന്ന് മാത്രമല്ല, വീക്കായിട്ടിരിക്കുന്ന ഒരു പേഴ്‌സണെ സെക്കന്റുകൾക്കുള്ളിൽ മോട്ടിവേറ്റ് ചെയ്യുവാനും സന്തോഷിപ്പിക്കുവാനുമുള്ള കഴിവും ഉണ്ട്. ഇവിടെ ഞങ്ങൾ കാണുന്നത് സ്ട്രോങ്ങസ്റ്റ് ആയിട്ടുള്ള, എല്ലാവരെയും ഒരുപോലെ കണ്ട് സ്നേഹിക്കുന്ന പേളി മാണിയെ ആണ്. ആ പേളിയെ ആണോ ഈ ബോഡിഷേമിംഗ് ചെയ്യുന്നവർക്ക് തളർത്താൻ നോക്കുന്നെഎങ്കിൽ അവർക്ക് തെറ്റി. ബിക്കോസ് ഷീ ഈസ് പേളി മാണി എന്നായിരുന്നു ഇച്ചാപ്പിയുടെ കമന്റ്. മൈ ​ഗേൾ എന്നായിരുന്നു പേളി മറുപടിയായി കുറിച്ചത്.

ഒന്നുകൂടെ വായിച്ചു നോക്കുമ്പോൾ ഈ ഡയലോഗ് ക്രിഞ്ചായി തോന്നാറില്ലേ എന്നായിരുന്നു ഒരാൾ ചോദിച്ചത്. അത്‌ പിന്നെ അങ്ങനെയാ. ഒരു വ്യക്തിയുടെ റിയലായിട്ടുള്ള കാര്യങ്ങൾ, അവരുടെ സക്സസ്ഫുൾ ലൈഫ്, അവർ ഹാർഡ് വർക്ക് ചെയ്ത് നേടിയെടുത്ത നേട്ടങ്ങളൊക്കെ പറയുമ്പോൾ ചില പ്രത്യേകതരം മനുഷ്യർക്ക് പിടിക്കൂല. പകരം രണ്ട് കുറ്റം പറഞ്ഞാൽ കൗതുകത്തോടെ കേട്ടോണ്ടിരിക്കും. നിങ്ങൾ അതിൽപെട്ടതാ. അതുകൊണ്ട് നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല.ഇതല്ല,ഇതിന്റെ അപ്പുറവും ചോദിക്കും എന്നായിരുന്നു ഇച്ചാപ്പിയുടെ മറുപടി.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X