twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ കഥാപാത്രത്തിനായി അഞ്ച് കിലോ കുറച്ചു, പ്രകാശാനാവാന്‍ തീരുമാനിച്ചതിന്‌റെ കാരണം പറഞ്ഞ് കിഷോര്‍ സത്യ

    By Midhun Raj
    |

    കറുത്തമുത്തിലെ ബാലചന്ദ്രനായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് കിഷോര്‍ സത്യ. അവതാരകനായും ശ്രദ്ധേയനായ നടന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയല്‍ കൂടിയായിരുന്നു കറുത്തമുത്ത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം നടന്‍ വീണ്ടും മിനിസ്‌ക്രീന്‍ എത്തുന്ന പരമ്പരയാണ് സ്വന്തം സുജാത. പരമ്പരയില്‍ പ്രകാശന്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്. അടുത്തിടെയാണ് സ്വന്തം സുജാത സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിച്ചത്.

     Kishore Sathya

    നടി ചന്ദ്രാ ലക്ഷ്മണാണ് സീരിയലില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. അതേസമയം പുതിയ പരമ്പരയ്ക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ഇടൈംസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കിഷോര്‍ സത്യ പങ്കുവെച്ചിരുന്നു. സ്വന്തം സുജാതയിലെ പ്രകാശനാവാന്‍ അഞ്ച് കിലോ കുറച്ചുവെന്ന് താരം പറയുന്നു. ലോക്ക്ഡൗണ്‍ സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സാധാരണ ബിസിനസുകാരനാണ് പ്രകാശന്‍.

    അത്തരമൊരു കഥാപാത്രം ചെയ്യാന്‍ എനിക്ക് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നു. ഞാന്‍ 5 കിലോ കുറച്ചിട്ടുണ്ട്. പിന്നെ ഞാന്‍ താടി വളര്‍ത്താന്‍ തീരുമാനിച്ചു, എന്റെ മുടി മുറിച്ചില്ല. ആ ഒരു കഥാപാത്രത്തിനായി അത്തരം ശ്രമങ്ങള്‍ നടത്തിയതില്‍ വളരെ സന്തോഷം തോന്നുന്നു. നടന്‍ പറയുന്നു. സീരിയല്‍ രംഗത്ത് ഇടയ്ക്കിടെയുളള ഇടവേളയെ കുറിച്ചും അഭിമുഖത്തില്‍ കിഷോര്‍ സത്യ മനസുതുറന്നു. പുരുഷന്മാര്‍ക്ക് അത്ര പ്രാധാന്യം ലഭിക്കാത്ത സ്ത്രീ കേന്ദ്രീകൃത കഥകളാണ് മലയാള സീരിയലുകളില്‍ കൂടുതലുളളതെന്ന് നടന്‍ പറയുന്നു,

    അപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ അത്ര താല്‍പര്യമുണ്ടാവാറില്ല. അഭിനയം എപ്പോഴും എന്റെ പാഷനാണ്. അതിനാല്‍ ഞാന്‍ എന്ത് ചെയ്യുമ്പോഴും മികച്ചത് പുറത്തെടുക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ ഇവിടെ ശ്രദ്ധേയോടെയാണ് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാറുളളത്. കൊറോണ കാരണം സിനിമകളുടെ റിലീസും മറ്റും നടന്നില്ലെന്നും ആ സമയത്താണ് ഈ അവസരം വരുന്നതും ചെയ്യാന്‍ തീരുമാനിച്ചതെന്നും നടന്‍ പറഞ്ഞു.

    Read more about: chandra lakshman
    English summary
    Here Is How Karuthamuthu Actor Kishore Sathya Prepared For Swantham Sujatha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X