»   » വിവാഹം കഴിഞ്ഞു, ഭര്‍ത്താവിന്റെ പീഡനം.. അഭിനയം നിര്‍ത്തി.. നടി ചന്ദ്ര ലക്ഷ്മണ്‍ എവിടെ.. ??

വിവാഹം കഴിഞ്ഞു, ഭര്‍ത്താവിന്റെ പീഡനം.. അഭിനയം നിര്‍ത്തി.. നടി ചന്ദ്ര ലക്ഷ്മണ്‍ എവിടെ.. ??

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ എന്ന പോലെ തന്നെ സീരിയല്‍ ലോകത്ത് നിന്നും പെട്ടന്ന് അപ്രത്യക്ഷരായ ചില താരങ്ങളുണ്ട്. പാരിജാതം എന്ന സീരിയലിലൂടെ ശ്രദ്ധേയായ രസ്‌നയെ തിരഞ്ഞുകൊണ്ടിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍. അക്കൂട്ടത്തില്‍ ഒരാളെ കൂടെ കാണാതായി എന്ന് ആരോപണമുണ്ട്.. ചന്ദ്ര ലക്ഷ്മണ്‍!!

രസ്‌ന എവിടെ, പാരിജാതത്തിലെ നടിക്ക് എന്ത് സംഭവിച്ചു, നിര്‍മാതാവ് തടവിലാക്കിയോ?

ഒരു കാലത്ത് മലയാളം സീരിയലുകളില്‍ നിറഞ്ഞു നിന്ന താരമാണ് ചന്ദ്ര ലക്ഷ്മണ്‍. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.. എന്നിട്ടിപ്പോള്‍ ചന്ദ്ര ലക്ഷ്മണ്‍ എവിടെ?

വിവാഹം കഴിഞ്ഞോ..

ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയായെന്നും ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയെന്നും ഒരിടയ്ക്ക് വാര്‍ത്തയുണ്ടായിരുന്നു. ഭര്‍ത്താവിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് അഭിനയം തുടരാതിരുന്നത് എന്നാണ് കേട്ടത്.

എവിടെയും പോയിട്ടില്ല

എന്നാല്‍ ചന്ദ്ര ലക്ഷ്മണ്‍ എവിടെയും പോയിട്ടില്ല. തന്റെ വിവാഹം കഴിഞ്ഞു എന്നുള്ള വാര്‍ത്ത ചന്ദ്രയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. പറയുന്നവര്‍ പറയട്ടെ എന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നത്രെ. താരമിപ്പോള്‍ തമിഴ് ടെലിവിഷന്‍ ലോകത്ത് തിരക്കിലാണ്.

സിനിമയില്‍ എത്തിയത്

ഒട്ടും പ്രതീക്ഷിക്കാതെയാണ് ചന്ദ്ര സിനിമയിലെത്തിയത്. കുടുംബത്തില്‍ ആരും സിനിമ ഫീല്‍ഡില്‍ ഇല്ല. എന്നിട്ടും കാക്കി, ചക്രം, സ്റ്റോപ്പ് വൈലന്റ്‌സ് എന്നീ ചിത്രങ്ങളില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചു.

സീരിയലിലേക്ക്

കുറച്ച് സിനിമകള്‍ ചെയ്തതിന് ശേഷം സ്വന്തം എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലെത്തി. സാന്ദ്ര നെല്ലിക്കാടന്‍ എന്ന നെഗറ്റീവ് വേഷം പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. അതോടെ പൂര്‍ണമായും സീരിയലില്‍ ശ്രദ്ധ കൊടുക്കുകയായിരുന്നു. ഇടയ്ക്ക് ചില സിനിമകളില്‍ മുഖം കാണിച്ചെങ്കിലും സീരിയലായിരുന്നു പ്രിയം. കെകെ രാജീവിന്റെ മഴയറിയാതെ എന്ന സീരിയലാണ് ഏറ്റവുമൊടുവില്‍ മലയാളത്തില്‍ ചെയ്തത്.

തമിഴിലേക്ക്

ഇപ്പോള്‍ തമിഴ് സീരിയലുകളില്‍ തിളങ്ങുന്ന മുഖമാണ് ചന്ദ്രയുടേത്. തമിഴില്‍ ഓരോ സീരിയലും തീരാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് ചന്ദ്ര പറയുന്നു. കോലങ്ങള്‍ എന്ന സീരിയല്‍ എട്ട് വര്‍ഷമെടുത്തത്രെ തീരാന്‍. അതുകൊണ്ടാണ് മലയാളത്തില്‍ കാണാതിരുന്നത്. കൂടാതെ തമിഴില്‍ സീരിയല്‍ താരങ്ങള്‍ക്ക് നല്ല ബഹുമാനം കിട്ടുന്നുണ്ട് എന്നും ചന്ദ്ര പറയുന്നു.

English summary
Here is your Sandra Nellikadan aka Chandra Lakshman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam