For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മിനിസ്ക്രീനിലെ മഞ്ജു വാര്യരാണ് ബീന ആന്റണി എന്ന് ആദ്യം പറ‍ഞ്ഞത് ടിനി ടോം'; ബീനയും മനോജും പറയുന്നു!

  |

  മിനി സ്ക്രീൻ, ബി​ഗ് സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. താരത്തിന്റെ ഭർത്താവ് മനോജും പ്രേക്ഷകർക്ക് പരിചിതനാണ്. ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ‌ തുടങ്ങി യോദ്ധ, ​ഗോഡ്ഫാദർ, സർ​ഗം, വളയം തുടങ്ങി നിരവധി സിനിമകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ താരത്തിന്റെ ഭർത്താവും നടനുമായ മനോജിന് ബെ്‍സ് പൾസി രോ​ഗം ബാധിച്ചത് വലിയ വാർത്തയായിരുന്നു. കൃത്യമായ ചികിത്സയിലൂടെ മനോജ് രോ​ഗവിമുക്തിനായിട്ടുണ്ട്.

  Beena Antony, Manoj Kumar, Beena Antony news, Beena Antony films, Beena Antony interviews, Beena Antony Manoj Kumar, ബീന ആന്റണി, മനോജ് കുമാർ, ബീന ആന്റണി വാർത്തകൾ, ബീന ആന്റണി ചിത്രങ്ങൾ, ബീന ആന്റണി അഭിമുഖങ്ങൾ, ബീന ആന്റണി മനോജ് കുമാർ

  മനോജ് തന്നെയാണ് അപ്രതീക്ഷിതമായി തന്നെ പിടി കൂടിയ രോ​ഗത്തെ കുറിച്ച് സോഷ്യൽമീഡിയ വഴി ആരാധകരെ അറിയിച്ചത്. സ്ട്രോക്കാണോയെന്ന് ‌ഭയന്നിരുന്നുവെന്നും ബീനയും മനോജും പിന്നീട് വ്യക്തമാക്കിയിരുന്നു. മിനി സ്ക്രീനിലെ വിവിധ സീരിയലുകളിലൂടെയും യുട്യൂബ് ചാനലിലൂടെയും ഇരുവരും സജീവമാണ്. ബെൽസ് പൾസി രോ​ഗത്തിൽ‌ നിന്നെല്ലാം മുക്തനായ ശേഷം ആദ്യമായി ഒരു അഭിമുഖത്തിൽ പങ്കെടുത്തിരിക്കുകയാണ് ബീനയും ഭർത്താവ് മനോജും. സ്വാസിക അവതാരകയായ അമൃത ടിവിയിലെ റെഡ് കാർപെറ്റിലാണ് ഇരുവരും അതിഥികളായി എത്തിയത്.

  Also Read: 'ഞങ്ങൾ‌ പറയുന്നതിനോട് തലകുലുക്കിയെങ്കിലും പ്രതികരിക്കുന്നുണ്ടല്ലോ, അച്ഛൻ തിരിച്ച് വരും'; ജ​ഗതിയുടെ കുടുംബം!

  'കല്യാണത്തിന് ശേഷം റിസപ്ഷന് വേദിയിൽ ഇരിക്കുന്ന പ്രതീതിയാണ്. ബൽസി പൾസി മാറിയ ശേഷം ആദ്യമായാണ് അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടിനി ടോം കാണുമ്പോഴെല്ലാം മിനി സ്ക്രീനിലെ മഞ്ജു വാര്യർ എന്ന് വിശേഷിപ്പിക്കാറുണ്ട്. ടിനി ടോം അങ്ങനെ പറയുന്നത് കേട്ട് വീട്ടിൽ വന്ന് കഴിയുമ്പോൾ‌ മനോജും കളിയാക്കും. ആരോ ഒരിക്കൽ മഞ്ജുവിനോടും ഇത്തരത്തിൽ മലയാള സിനിമയിലെ ബീന ആന്റണിയാണ് എന്ന് പറഞ്ഞുവെന്ന് കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിശേഷണങ്ങളെല്ലാം സന്തോഷം തരുന്നവയാണ്. ബി​ഗ് ബസോ നടക്കുന്ന സമയത്ത് രജിത്ത് കുമാറിനെ പുറത്താക്കിയ സമയത്ത് ഷോയെ വിമർശിച്ച് പ്രതികരിച്ചത് ഒരു എടുത്ത് ചാട്ടമായിരുന്നു. എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമാണ് മനോജിന്. അന്ന് നാക്ക് പിഴച്ചാണ് ഇനി ചാനലും കാണില്ലെന്ന് പറഞ്ഞത്. പറഞ്ഞ ശേഷമാണ് പിടിവിട്ട് പോയി എന്ന് മനസിലായത്.'

  Also Read: 'അച്ഛനില്ലാതെ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് എനിക്കറിയില്ല'; പിതാവിന്റെ വേർപാടിൽ നിന്ന് കരകയറാനാകാതെ സബീറ്റ!

  'അന്ന് ഞാനും മനോജും ഏഷ്യാനെറ്റിലെ രണ്ട് സൂപ്പർ ഹിറ്റ് പരമ്പരകളിൽ അഭിനയിക്കുന്ന സമയവുമാണ്. അന്ന് മനോജ് അത് പറയുമ്പോൾ ഞാൻ അരികിൽ‌ നിന്ന് തട്ടുന്നുണ്ടായിരുന്നു. അപ്പോഴേക്കും മനോജ് എല്ലാം പറ‍ഞ്ഞ് കഴി‍ഞ്ഞു. അങ്ങനെയൊക്കെ ചിലത് വെട്ടിതുറന്ന് പറയലിന്റെ ഭാ​ഗമായി മനോജിന് സംഭവിച്ചിട്ടുണ്ട്. അന്നാണ് മനോജിനും എനിക്കും അദ്ദേഹത്തിന്റെ വീഡിയോകളൊക്കെ ഇത്രയധികം ആളുകൾ കാണുന്നുണ്ടെന്ന് മനസിലായത്. ബൽസി പൾസി വന്ന സമയത്ത് വീഡിയോ ഇടാൻ‌ മനോജ് പോയപ്പോൾ ഞാൻ തടഞ്ഞിരുന്നു. പിന്നെ മറ്റുള്ളവരിലേക്ക് ഒരു അറിവ് പകരാൻ സാധിച്ചാലോ എന്ന് കരുതിയാണ് വീഡിയോ ഞങ്ങൾ പങ്കുവെച്ചത്' ബീന ആന്റണിയും മനോജും പറയുന്നു.

  Also Read: 'പണവും സ്വകാര്യതയുമെല്ലാം അപഹരിക്കപ്പെട്ടു പക്ഷെ ഞാൻ തളർന്നില്ല'; വൈറലായി സാമന്ത പങ്കുവെച്ച വാക്കുകൾ!

  Read more about: Beena Antony
  English summary
  Here's How Tiny Tom Moke Beena Antony, Husband Manoj Kumar Latest Revealation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X