സ്‌നേഹം തുടങ്ങുന്നത് സൗഹൃദത്തില്‍ നിന്ന്, സ്വന്തം കാര്യമാണോ, വീഡിയോ കളഞ്ഞ് കുടുംബവിളക്ക് താരം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക് . 2020 ൽ ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി പരമ്പരയായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് സീരിയൽ. മലയാളം കൂടാതെ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി, മറാത്തി ഭാഷകളിലും റീമേക്ക് ചെയ്യുന്നുണ്ട്. മലയാളത്തിലേത് പോലെ തന്നെ എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.‌

സിനിമ താരം മീര വാസുദേവ് ആണ് കുടുംബവിളക്കിൽ പ്രധാന വേഷത്തിൽ എത്തുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മീര എന്ന പേരിനെക്കാളും സുമിത്ര എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. നടിയ്ക്ക് മാത്രമല്ല സീരിയലിലെ മറ്റ് കഥാപാത്രങ്ങൾക്കും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെയാണ് കുടുംബവിളക്കിലെ താരങ്ങളെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്.

കുടുംബവിളക്ക്

മീരയ്ക്കൊപ്പം വൻതാരനിരയാണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. കൃഷ്ണകുമാർ മേനോൻ,നൂപിൻ ജോണി. ആനന്ദ് നാരായണൻ, ഡോ ഷാജു, അശ്വതി , രേഷ്മ, അമൃത, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ്, എന്നിവരാണ് മറ്റു താരങ്ങൾ. എല്ലാവർക്കും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. മീരയെ മാത്രമല്ല മറ്റുള്ള താരങ്ങളേയും തങ്ങളുടെ കഥാപാത്രങ്ങളുടെ പേരിലാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.. കുടുംബവിളക്ക് പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രേഷ്മ. സുമിത്രയുടെ ഇളയ മരുമകൾ സഞ്ജന എന്ന കഥാപാത്രത്തെയാണ് രേഷ്മ അവതരിപ്പിക്കുന്നത്.

രേഷ്മ

സോഷ്യൽ മീഡിയയിൽ സജീവമാണ് രേഷ്മ. ലൊക്കേഷൻ വീഡിയോയും രസകരമായ ഡബ്സാമാഷുമായി താരം എത്താറുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. മികച്ച ഇൻസ്റ്റഗ്രാം ഫോളോവേഴ്സാണ് രേഷ്മയ്ക്കുള്ളത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നടിയുടെ റീൽ ആണ്. എവിടെയോ എന്തോ മണക്കുന്നുണ്ടെന്നാണ് ആരാധകർ പറയുന്നത്.

റീൽ

ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ പറയുന്ന പാട്ടിന് ഡബ്‌സ്മാഷ് ചെയ്യുകയാണ് താരം. വീഡിയോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ആരാധകരെ സംശയിപ്പിയ്ക്കുന്നത്. അച്ഛന്‍ അമ്മയെ സ്‌നേഹിക്കുന്നത് പോലെ എന്നാണ് ക്യാപ്ഷന്‍. ലൈക്ക് മൈ ഫാദര്‍ എന്ന പാട്ടിന് ആണ് രേഷ്മ ഡബ്‌സ്മാഷ് ചെയ്യുന്നത്. ഒരു യഥാര്‍ത്ഥ സ്‌നേഹം ആരംഭിയ്ക്കുന്നത് സൗഹൃദത്തില്‍ നിന്നാണ്. അത് ഞാന്‍ പഠിച്ചത് എന്റെ അച്ഛന്‍ - അമ്മ മാരില്‍ നിന്നാണ്. എന്റെ മുടി നരച്ചു തുടങ്ങിയാലും, സാരമില്ല വീഞ്ഞിന് വര്‍ഷം കഴിയുന്തോറും വീര്യം കൂടും എന്ന് പറയാന്‍ കഴിയുന്ന ആളായിരിക്കണം, എന്നെ എന്നും ചെറുപ്പമായി വയ്ക്കുന്ന ആളാവണം.. എന്റെ നെറ്റിയില്‍ ചുംബിയ്ക്കുന്ന, വഴക്കിട്ടാലും പറ്റിക്കാന്‍ വേണ്ടി ക്ഷമ പറയുന്ന ഒരാള്‍. എന്റെ അച്ഛന്‍ അമ്മയെ സ്‌നേഹിക്കുന്നത് പോലെ ഒരാളെ വേണം- എന്നിങ്ങനെയാണ് പാട്ടിന്റെ വരികള്‍.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
വീഡിയോ ഡിലീറ്റ് ചെയ്തു

സാധാരണ പോലെ തന്നെ വീഡിയോ വളരെ വേഗം പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആയിരുന്നു. എന്നാൽ പിന്നീട് ഈ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. വീഡിയോ ഡിലീറ്റ് ചെയ്തതിന്റെ കാരണമാണ് പ്രേക്ഷകർ ചോദിക്കുന്നത്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാര്‍പെറ്റ് ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് നാലാം ക്ലാസിലെ രസകരമായ പ്രണയത്തെ കുറിച്ച് പറഞ്ഞത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ആദ്യ പ്രണയമെന്നും എന്നാൽ അഞ്ചാം ക്ലാസില്‍ വച്ച് ആ കുട്ടി സ്‌കൂള്‍ മാറി. അതോടെ ആ പ്രണയവും പോയെന്നും രേഷ്മ പറഞ്ഞു . പിന്നീട് ജീവിതത്തില്‍, ഒരു ആത്മാര്‍ത്ഥ പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് രേഷ്മ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X