For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലില്‍ നിന്നും താരങ്ങള്‍ ഒരുമിച്ച് പിന്മാറുന്നു; നായകനും നായികയുമൊക്കെ മാറേണ്ടി വന്ന സാഹചര്യമിതാണ്

  |

  ടെലിവിഷന്‍ പരമ്പരകള്‍ക്ക് വലിയ സ്വീകാര്യതയാണ് കേരളത്തില്‍ ലഭിക്കാറുള്ളത്. പ്രത്യേകിച്ച് ലോക്ഡൗണ്‍ കാലത്ത്. യുവാക്കളടക്കം സീരിയലുകളുടെ ആരാധകരായി മാറുന്നത് പതിവ് കാഴ്ചയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ ഫാന്‍സ് പേജുകളും ഇത്തരത്തില്‍ ആരംഭിച്ചിരുന്നു. അതേസമയം സൂപ്പര്‍ഹിറ്റായ ഓടിക്കൊണ്ടിരിക്കുന്ന പല സീരിയലുകളില്‍ നിന്നും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന താരങ്ങള്‍ പിന്മാറുന്നതാണ് എല്ലാവരെയും നിരാശപ്പെടുത്തുന്നത്.

  കഴിഞ്ഞ കുറച്ചു നാളുകളായി ഒരു സീരിയലില്‍ തന്നെ അടുപ്പിച്ചുള്ള മാറ്റങ്ങളും ഉണ്ടായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. നായകന്മാരും നായികമാരും ഒക്കെ പിന്മാറുകയും മറ്റ് ചിലര്‍ ഇതിലേക്ക് കടന്ന് വരികയും ചെയ്തിരുന്നു. അത്തരത്തില്‍ പെട്ടെന്നുണ്ടായ താരങ്ങളുടെ മാറ്റത്തെ കുറിച്ച് വായിക്കാം...

  ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സീരിയലിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഈ സീരിയലില്‍ നിന്നും ഒന്നിലധികം താരങ്ങള്‍ പിന്മാറിയിരുന്നു. കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അമൃത നായരാണ് ആദ്യം മാറിയത്. മറ്റൊരു സീരിയലിലേക്ക് അഭിനയിക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ടാണ് അമൃതയുടെ പിന്‍മാറ്റം. പിന്നാലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ആതിര മാധവും അഭിനയത്തില്‍ നിന്ന് തല്‍ക്കാലം മാറി നിന്നു. ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് ആതിരയുടെ പിന്മാറ്റം.

  ആതിരയ്ക്ക് പിന്നാലെ ഗര്‍ഭിണിയായതോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത മറ്റൊരു നടിയാണ് മൃദുല വിജയ്. സീരിയല്‍ നടന്‍ യുവ കൃഷ്ണയുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ തുമ്പപ്പൂ എന്ന സീരിയലിലെ കേന്ദ്രകഥാപാത്രം വീണയെ അവതരിപ്പിച്ചിരുന്നത് മൃദുലയാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ നടി ഗര്‍ഭിണിയായതോടെ സീരിയലില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പകരം മറ്റൊരു നടി ഈ വേഷം ഏറ്റെടുക്കുകയും ചെയ്തു.

  നായികമാര്‍ മാത്രമല്ല കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചില നടന്മാരും സീരിയലില്‍ നിന്ന് പിന്മാറിയിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് രാക്കുയില്‍. ഈ സീരിയലിന്റെ സംവിധായകനും ക്യാമറാമാനും സീരിയലില്‍ നിന്ന് പിന്മാറിയതിനെ പിന്നാലെ നായകനായ റോണ്‍സന്‍ വിന്‍സെന്റും മാറുകയായിരുന്നു. തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതു കൊണ്ടാണ് താനും പടിയിറങ്ങുന്നത് എന്നാണ് റോണ്‍സന്‍ ഇതേ പറ്റി വ്യക്തമാക്കിയത്. റോയി അലക്‌സ് എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നടന്‍ സീരിയലില്‍ അഭിനയിച്ചിരുന്നത്.

  ഉണ്ണി സാറിന്റെ സിനിമ ഇറങ്ങുമ്പോള്‍ ഹൃദയം കൂടുതല്‍ മിടിക്കാറുണ്ട്; പക്ഷേ ഇന്നവനില്ല, ജയനെ കുറിച്ച് ഹരിനാരായണൻ

  ഏറ്റവും ഒടുവില്‍ നടന്‍ ഷാനവാസ് ഷാനു ആണ് നായകനായി അഭിനയിച്ച സീരിയലില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് വരുന്നത്. മിസ്സിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലെ ഡികെ എന്ന നായക കഥാപാത്രത്തെയാണ് ഷാനവാസ് അവതരിപ്പിച്ചിരുന്നത്. എനിക്ക് ലഭിച്ച അവസരം നന്നായി വിനിയോഗിക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കിയ താരം പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന മറ്റൊരു സീരിയലുമായി വൈകാതെ എത്തും എന്നുള്ള കാര്യവും വെളിപ്പെടുത്തിയിരുന്നു.

  സത്യം പറയുമ്പോള്‍ ഏഷണിയെന്ന് പറയല്ലേ! ജയന്തിയും ലച്ചും ഒന്നിക്കുന്നു; ജയന്തിയ്ക്ക് അഞ്ജുവിന്റെ കൊട്ട്

  Recommended Video

  തന്നെക്കുറിച്ച് വരുന്നത് മുഴുവൻ ഗോസിപ്പുകളെന്ന് മൃദുല

  ഫ്‌ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ രണ്ട് താരങ്ങള്‍ മാറി നിന്നതും പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. ആദ്യം നായക കഥാപാത്രമായ ഉത്തമനെ അവതരിപ്പിച്ചിരുന്ന ശ്രീകുമാറാണ് പിന്മാറുന്നത്. പിന്നാലെ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രം ചെയ്തിരുന്ന ശ്രുതി രജനീകാന്തും മാറി.

  അപ്പന്റെ സംസ്കാര ചടങ്ങിന്റെ വീ‍ഡ‍ിയോ വെച്ച് സംവിധാനം പഠിച്ചു, കൊല്ലാതെ വിട്ടു'; ഇന്നസെന്റിനെ കുറിച്ച് മുകേഷ്!

  Read more about: serial സീരിയല്‍
  English summary
  Here's Why mridula vijay to Shanavas Says Bid Bye To Their Favourite Serials
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X