For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് ഉമ്മ കൊടുക്കുമ്പോഴെക്കും നായിക പ്രണയത്തില്‍ വീഴും; ആ കഥ വേണ്ട, കൂടെവിടെ സീരിയലിനെ കുറിച്ച് ആരാധകര്‍

  |

  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളെല്ലാം ഒന്നിനൊന്ന് ഗംഭീര പ്രകടനം കാഴ്ച വെക്കുകയാണ്. ഈ വര്‍ഷം ആരംഭിച്ച ചില സീരിയലുകളാണ് റേറ്റിങ്ങില്‍ വന്‍ കുതിപ്പ് നടത്തി കൊണ്ടിരിക്കുന്നത്. അതിലൊന്ന് കൂടെവിടെ ആണ്. ഇതുവരെ അമ്മായിയമ്മ, മരുമകള്‍, നാത്തൂന്‍ വിഷയങ്ങളാണെങ്കില്‍ ഇവിടെ കഥയും ഇതിവൃത്തവുമെല്ലാം വേറെയാണ്. കോളേജും വിദ്യാര്‍ഥികളും അധ്യാപകരുമൊക്കെയുള്ള ചുറ്റുവട്ടത്തില്‍ നടക്കുന്ന കഥയാണ് കൂടെവിടെ സീരിയലിന്റെ പ്രമേയം.

  ഋഷി എന്ന അധ്യാപകനും സൂര്യ എന്ന വിദ്യാര്‍ഥിയ്ക്കുമിടയില്‍ ഉണ്ടാവുന്ന പ്രണയം തുറന്ന് പറയാതെ മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടയില്‍ ഋഷിയുടെ വിവാഹനിശ്ചയം നടത്താനും സൂര്യയെ തട്ടികൊണ്ട് പോകാനും ഒരു വിഭാഗം ശ്രമിക്കുന്നു. സൂര്യയെ ആക്രമിക്കാന്‍ വന്നവരില്‍ നിന്നും രക്ഷപ്പെടുത്തിയതിന് പിന്നാലെ തന്റെ ഉള്ളി പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് ഋഷി. ഒപ്പം സൂര്യയെയും കൂട്ടി ആരും കാണാത്ത സ്ഥലത്തേക്ക് പോവുകയാണെന്നും പുതിയ പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നു.

  ആരുടെയും കണ്ണില്‍പ്പെടാത്ത, ആരും അന്വേഷിച്ച് വരാത്ത ഒരു സ്ഥലത്തേക്ക് പോകാമെന്നായിരുന്നു ഋഷി സൂര്യയോട് പറഞ്ഞത്. ഒപ്പം തന്റെ കൂടെ വരാന്‍ പേടിയുണ്ടോന്നും ചോദിക്കുന്നു. ശത്രുക്കളില്‍ നിന്നും എന്നെ രക്ഷിച്ച ആളാണ് സാര്‍. അങ്ങനെ ഒരാള്‍ വിൡക്കുമ്പോള്‍ എങ്ങോട്ട് വരാന്‍ വേണമെങ്കിലും താന്‍ റെഡിയാണെന്ന് സൂര്യ പറയുന്നു. അതേ സമയം പുലിമുരുകന്റെ ആരാധകന്റെ ഒരു ഓട്ടോറിക്ഷ കൂടി പ്രൊമോയില്‍ കാണിക്കുന്നുണ്ട്. സൂര്യയുടെയും ഋഷിയുടെയും ജീവിതത്തിലേക്ക അടുത്തൊരു പ്രശ്‌നമാണോ വരുന്നതെന്ന കാര്യം ഇതിലൂടെ ചോദിക്കുകയാണ് ആരാധകര്‍.

  എന്തായാലും സൂര്യയും ഋഷിയും തമ്മിലുള്ള കോംപിനേഷന്‍ സീനുകള്‍ വരാന്‍ തുടങ്ങിയതോടെ സീരിയല്‍ കാണാന്‍ തന്നെ ഒരു ആവേശം ആയെന്നാണ് ചില ആരാധകര്‍ പറയുന്നത്. ഇത്രയും കാലം സാധാരണ സീരിയലുകളെ പോലെ വലിച്ച് നീട്ടി പോവുകയായിരുന്നു. ഇനിയങ്ങോട്ട് ഇരുവരുടെയും പ്രണയം കാണിക്കണമെന്നാണ് ഫാന്‍സ് ആവശ്യപ്പെടുന്നത്. റേറ്റിങ്ങില്‍ ഒരു കുതിപ്പ് ഉണ്ടാവാനും ഇത്തരം സീനുകള്‍ സഹായിക്കുമെന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നു. അതിന് മുന്നോടിയായി വരും ദിവസങ്ങളില്‍ പരമ്പരയുടെ മെഗാ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും എന്നാണ് സൂചനകള്‍.

  കഥ നന്നായി പോവുന്നതിനിടയില്‍ അനാവശ്യമായ ട്വിസ്റ്റ് കൊണ്ട് വരരുതെന്ന നിര്‍ദ്ദേശം കൂടിയുണ്ട്. ഒപ്പം സൂര്യയും ഋഷിയും തിരിച്ച് വന്നതിന് ശേഷം ചങ്കൂറ്റത്തോടെ സംസാരിക്കാനും സാധിക്കണം. അല്ലാതെ നാട്ടില്‍ തിരിച്ചു എത്തുമ്പോള്‍ ഋഷി റാണിയമ്മയുടെ കളിപ്പാവ ആവരുത്. അതുപോലെ സൂര്യയെ തട്ടി കൊണ്ട് പോയതിന് പിന്നിലുള്ള റാണിയമ്മയുടെ കള്ളത്തരങ്ങള്‍ കണ്ട് പിടിക്കുകയും ഇതിനെതിരെ ഋഷി വാ തുറന്ന് ശക്തമായി പ്രതികരിക്കുകയും വേണമെന്നാണ് നിര്‍ദ്ദേശങ്ങള്‍.

  ബച്ചനോട് ഇഷ്ടം തോന്നിയിരുന്നോ? നടി രേഖ മുതല്‍ ഐശ്വര്യ റായി വരെയുള്ള നടിമാരെ കുഴപ്പിച്ച ആ ചോദ്യങ്ങള്‍

  ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌

  എന്നാല്‍ അവര്‍ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞ സ്ഥിതിയ്ക്ക് ഇനി അവരെ ഒരുമിച്ച് താമസിപ്പിച്ചു പൈങ്കിളി റൊമാന്‍സ് ആണ് ഉദേശിക്കുന്നത് എങ്കില്‍ ഞങ്ങള്‍ പൊങ്കാല ഇടും. സൂര്യ ഒരു ലക്ഷ്യവും ആയിട്ടാണ് ഇവിടെ എത്തിയത്. അത് ആദ്യം പൂര്‍ത്തിയാക്കിട്ട് മതി കല്യാണവും ഒരുമിച്ച് താമസിക്കുന്നതും. അല്ലാതെ ഭീരുക്കളുടെ പോലെ ഒളിച്ചോടിയാല്‍ ആകെ ബോര്‍ ആവും. ഏത് വിധേനയും റൊമാന്‍ശ് മാത്രം കാണാന്‍ ഇരിക്കുന്നവരില്‍ ഞങ്ങള്‍ കൂടെവിടെ ഫാന്‍സിനെ കൂട്ടണ്ട. ആദ്യം ഋഷി അവന്റെ തീരുമാനത്തില്‍ ചങ്കൂറ്റത്തോടെ നില്‍ക്കട്ടേ. ഒപ്പം സൂര്യയെ അവളുടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കൂടെ നില്‍ക്കട്ടെ. അല്ലാതെ രണ്ട് ഉമ്മയും കിട്ടി അതില്‍ മയങ്ങി പോകുന്ന നായികയായി സൂര്യയെ മാറ്റേണ്ട. അതിനിടയില്‍ കോളേജില്‍ വെച്ചും അല്ലാതെയും റൊമാന്‍സ് കാണിക്കാന്‍ അവസരം ഉണ്ട്. അങ്ങനത്തെ ആവശ്യമായ സമയത്ത് റൊമാന്‍സ് മതി. അതും പക്വതയുള്ള പ്രണയമാണ് വേണ്ടതെന്നും പ്രൊമോ വീഡിയോയുടെ താഴെ വന്ന കമന്റില്‍ ഒരു ആരാധകന്‍ പറയുന്നു.

  Read more about: serial
  English summary
  Here's Why Netizens Slammed Again Team Koodevide, After The New Promo Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X