For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ്; സുദര്‍ശനയെ അമ്പലത്തിനകത്ത് കൊണ്ട് പോവത്തതിനെ കുറിച്ച് സൗഭാഗ്യ

  |

  ആദ്യ കണ്മണിയ്ക്ക് ജന്മം കൊടുത്തതിന് പിന്നാലെ തന്റെ വിശേഷങ്ങള്‍ പറഞ്ഞ് കൊണ്ടാണ് താരപുത്രി സൗഭാഗ്യ വെങ്കിടേഷ് വരാറുള്ളത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ സഹോദരന്റെ മകളുടെ ഋതുമതി ചടങ്ങ് വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. ഒരു അമ്മയെ പോലെ ചടങ്ങുകൾക്കെല്ലാം നേതൃത്വം കൊടുത്ത് താരപുത്രിയായിരുന്നു. പിന്നാലെ സൗഭാഗ്യയുടെ പിറന്നാളാണ് താരകുടുംബം ആഘോഷിച്ചത്. ഇത്തവണ സൌഭാഗ്യയുടെ പിറന്നാളിന് ചില പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ഈ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ സൗഭാഗ്യ പങ്കുവെച്ചത്.

  ഇത്തവണ '29-ാമത്തെ പിറന്നാളാണ് സൗഭാഗ്യ വെങ്കിടേഷ് ആഘോഷിച്ചത്. 28 അല്ലെങ്കില്‍ 30 അതായിരുന്നു എനിക്കിഷ്ടം. 29 വര്‍ഷം താല്‍പര്യമുള്ള പിറന്നാള്‍ അല്ലായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത്രയും മനോഹരമാവുമെന്ന് ഓര്‍ത്തിരുന്നില്ല. മോളുണ്ടായതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണിത്. അതൊരിക്കലും മറക്കാനാവില്ലാത്ത അനുഭവമാണ്. പതിവ് പോലെ ഇത്തവണത്തെയും രാത്രി തന്നെ സര്‍പ്രൈസ് ഓക്കെ തന്ന് ഞെട്ടിച്ചിരുന്നു. എന്റെ നക്ഷത്രം ഉത്രമാണ്, സുദര്‍ശനയുടേയും ഇതേ നക്ഷത്രമാണ്. ഒരുപാട് പ്രത്യേകതകളുള്ളവരാണ് ഈ നക്ഷത്രക്കാര്‍ എന്നൊക്കെയാണ് പറയുന്നതെന്നും' സൗഭാഗ്യ പറയുന്നു.

  സിംപിള്‍ ബെര്‍ത്ത് ഡേ ആണ്. പിറന്നാളിന് അമ്പലത്തില്‍ പോയി. ജന്മദിനാഘോഷ ദിവസം തന്നെ പുതിയ കാറിന്റെ പൂജയും നടത്താനും തീരുമാനിച്ചു. അമ്മ താര കല്യാണിന്റെയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറിന്റെയും ഒപ്പമാണ് സൗഭാഗ്യ അമ്പലത്തിലേക്ക് പോയത്. മകളെ അകത്തേക്ക് കൊണ്ട് പോവാത്തതിന്റെ കാരണവും താരം പറഞ്ഞിരുന്നു. സുദര്‍ശനയുടെ ചോറൂണ് കഴിഞ്ഞിട്ടില്ലാത്തത് കൊണ്ടാണ് മകളെ അമ്പലത്തിനകത്തേക്ക് കൊണ്ടു പോവാത്തത്. ബൈക്കിലൂടെ കറങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സൗഭാഗ്യയും അര്‍ജുനും. അടുത്തിടെയാണ് താരങ്ങള്‍ പുതിയ കാര്‍ സ്വന്തമാക്കിയത്.

  പ്രണയമുണ്ടോ എന്ന് ചോദിച്ചതിന് പിന്നാലെ റോബിന് ഉപദേശവുമായി ദില്‍ഷ, ഡോക്ടര്‍ക്ക് ശത്രുക്കള്‍ കൂടി

  തന്റെ പിറന്നാളിന് സദ്യ ഒരുക്കിയ ആളെ കുറിച്ചും സൗഭാഗ്യ പറഞ്ഞിരുന്നു. ചിപ്പിയാണ് സദ്യയൊരുക്കിയത്. ഭര്‍ത്താവിനെ ഞാന്‍ വിളിക്കുന്ന പേരാണ് ചിപ്പി. അത് കേള്‍ക്കുമ്പോഴേ ചേട്ടന് ദേഷ്യം വരും. അത് കാണാനായി ഞാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊക്കെ മന:പ്പൂര്‍വ്വമായി ആ പേര് വിളിക്കാറുണ്ടെന്നും സൗഭാഗ്യ തമാശരൂപേണ പറയുന്നു. വീഡിയോയിലൂടെ അത് പറഞ്ഞാലും അദ്ദേഹത്തിന് ദേഷ്യം വരും. ആഘോഷങ്ങളിലെല്ലാം സൗഭാഗ്യയുടെ മടിയില്‍ മകള്‍ സുദര്‍ശനയും ഉണ്ടായിരുന്നു.

  അച്ഛന് സുഖമില്ലാത്തത് കൊണ്ടാണ് വൈകിയത്; ബിഗ് ബോസിന്റെ ഫ്‌ളാറ്റ് കിട്ടിയ സന്തോഷം പങ്കുവച്ച് മണിക്കുട്ടന്‍

  Recommended Video

  അർജുന്റെയും സൗഭാഗ്യയുടെയും സൗഭാഗ്യമായി സുദർശന..എന്താ ഒരു ക്യൂട്ട് ബേബി

  അതേ സമയം തന്റെ അമ്മയും മകളും തമ്മിലുള്ള സ്‌നേഹത്തെ കുറിച്ചും സൗഭാഗ്യ പറഞ്ഞിരുന്നു. 'തന്റെ അമ്മയുടെ കൈയ്യില്‍ സുദര്‍ശന എപ്പോഴും കംഫര്‍ട്ടാണ്. ഇന്ന് എന്താണെന്ന് അറിയില്ല. അധികം ബഹളമൊന്നും ഉണ്ടാക്കിയിട്ടില്ല. പൊതുവെ അങ്ങനെ ഇരിക്കാത്ത ആളാണ്. സദ്യയുടെ മുന്നില്‍ ഇരുന്നപ്പോഴൊന്നും പ്രശ്നം ഉണ്ടായിരുന്നില്ല. ചോറൂണ് അടുത്താല്‍ കുഞ്ഞുങ്ങള്‍ ചോറൊക്കെ കണ്ടാല്‍ നോക്കുമെന്ന് കേട്ടിട്ടുണ്ട്. അതാണെന്ന് തോന്നുന്നു, ആള്‍ സദ്യയിലേക്ക് തന്നെ നോക്കി ഇരിക്കുകയാണെന്നും സൗഭാഗ്യ പറയുന്നു. എന്തായാലും എല്ലാ കൊണ്ടും സന്തോഷമുള്ള പിറന്നാളാണ് ഇത്തവണ കഴിഞ്ഞതെന്നും സൗഭാഗ്യ സൂചിപ്പിച്ചു.

  പൃഥ്വിരാജിനെയാണ് ഇഷ്ടം, ദുല്‍ഖറിനോട് അസൂയ തോന്നിയിട്ടുണ്ട്, കാരണം പറഞ്ഞ് ടൊവിനോ

  Read more about: sowbhagya venkitesh
  English summary
  Here's Why Sowbhagya Venkitesh Is Not Taking Her Daughter Sudarshana To Temple
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X