ചാനലുകാര്‍ തമ്മിലുള്ള യുദ്ധം, മാനസിക പിരിമുറുക്കം കൂട്ടുന്നുവെന്ന് നടി പ്രവീണ
റേറ്റിങ് കൂട്ടാനുള്ള ചാനലുകാരുടെ യുദ്ധം ടെലിവിഷന്‍ താരങ്ങളുടെ മാനസിക പിരിമുറുക്കം കൂട്ടുന്നുവെന്ന് നടി പ്രവീണ. ഓരോ ദിവസവും പുതിയ വെല്ലുവിളികളും പുതിയ സ്റ്റൈലുകളും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും താരം പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
മലയാളം ടെലിവിഷന്‍ ഇന്‍ഡസ്ട്രിയിലെ സീനിയറായ നടിയാണ് പ്രവീണ. ആദ്യമൊക്കെ ഓരോ സീരിയലിന്റെ സെറ്റും ഒരു കുടുംബം പോലെയായിരുന്നു. എന്നാലിപ്പോള്‍ സീരിയല്‍ സെറ്റ് മൊത്തം മാറി. സ്‌ട്രെസ് കൂടി വരികയാണ്. പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെങ്കില്‍ ബുദ്ധിമുട്ട് കൂടുതലാണെന്നും പ്രവീണ പറയുന്നു.

സീരിയലും ചാനലുകളും ദിവസംതോറും വരുന്നുണ്ട്. പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ അത്ര എളുപ്പമല്ല. അവര്‍ക്കിഷ്ടമല്ലെങ്കില്‍ ചാനല്‍ മാറ്റും. അതുകൊണ്ട് തന്നെ റേറ്റിങ് കൂട്ടാനുള്ള ചാനലുകാര്‍ തമ്മിലുള്ള യുദ്ധം ബുദ്ധിമുട്ട് കൂടി വരികയാണെന്നും പ്രവീണ പറഞ്ഞു. കസ്തൂരിമാന്‍ എന്ന സീരിയലിലാണ് പ്രവീണ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഈ വര്‍ഷത്തെ മികച്ച സ്വഭാവ നടിക്കുള്ള ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു. കസ്തൂരിമാന്‍ എന്ന സീരിയലിലെ അഭിനയത്തിനായിരുന്നു പ്രവീണയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ബിഗ് സക്രീനിലും പ്രവീണ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1997ല്‍ പുറത്തിറങ്ങിയ കളിയൂഞ്ഞാലാണ് പ്രവീണയുടെ ആദ്യ മലയാള സിനിമ.


Click it and Unblock the Notifications











